വീണ്ടും ഞെട്ടിച്ച് ദൃശ്യം,അവസാന 20 മിനിറ്റ് തിയേറ്റർ കത്തിച്ച് ദൃശ്യം 3

DRISHYAM3-MOHANLAL-THEATRE-RESPONCE

സസ്പെൻസ് കൊണ്ട് മലയാളം സിനിമ പ്രേക്ഷകരെ ഞെട്ടിച്ച സിനിമയാണ് ദൃശ്യം. ദൃശ്യം ഒന്നിന് പിന്നാലെ രണ്ടാം ഭാഗവും വൻ ജനപ്രീതി നേടി. രണ്ടു ഭാഗങ്ങളുടെയും വമ്പൻ വിജയത്തിന് പിന്നാലെയാണ് മൂന്നാം ഭാഗവുമായി സംവിധായകൻ ജിത്തു ജോസഫ് രംഗത്ത് വന്നത്. മൂന്നാം ഭാഗത്തിന്റെ റിലീസിന് പിന്നാലെയാണ്  സിനിമ പ്രേക്ഷകരുടെ പ്രതികരണം പുറത്തുവന്നത്. സസ്പെൻസ് ത്രില്ലർ എന്ന നിലയിൽ നിന്ന് ഫാമിലി ഡ്രാമയാണ് ഇത്തവണ ഒരുക്കിയിരിക്കുന്നത് എന്നാണ് സംവിധായകൻ ജിത്തു ജോസഫ് പറഞ്ഞത്. എന്നാൽ ജിത്തു ജോസഫിന്റെ പ്രതികരണം തന്ത്രപരമായിരുന്നു എന്നാണ് പുറത്തുവരുന്ന തീയേറ്റർ റെസ്പോൺസ് വ്യക്തമാക്കുന്നത്. സംവിധായകൻ അത് വെറുതെ പറഞ്ഞതാണെന്ന് പ്രേക്ഷകർ സാക്ഷ്യപ്പെടുത്തുന്നു.സിനിമ പകുതിഭാഗം പിന്നിട്ടപ്പോൾ തന്നെ ആരാധകർ ഞെട്ടിക്കളഞ്ഞു എന്ന്  ഓരോരുത്തരും സാക്ഷ്യപ്പെടുത്തുന്നു. സിനിമ പൂർണമായും കണ്ട ഇറങ്ങിയ പ്രേക്ഷകരും വലിയ ആവേശത്തോടെയാണ് പ്രതികരണങ്ങൾ നടത്തുന്നത്.

 എന്നാൽ ജിത്തു ജോസഫ് പറഞ്ഞതുപോലെ തന്നെ ആദ്യ പകുതി ഫാമിലി ഡ്രാമയാണെന്ന് സാക്ഷ്യപ്പെടുത്തുന്ന പ്രേക്ഷകരും ഉണ്ട്. ത്രില്ലിനപ്പുറം ഇമോഷണൽ ഡ്രാമയാണ് ആദ്യപകുതിയിൽ ഉള്ളത്. പ്രായം കൂടിയ മോഹൻലാൽ    ഒരു ഡിപ്രഷൻ മൂഡിലൂടെ കടന്നുപോകുന്നു എന്നാണ് ഒരു പ്രേക്ഷകൻ സാക്ഷ്യപ്പെടുത്തിയത്. എന്നാൽ രണ്ടാം പകുതി എത്തിയപ്പോൾ ഈ അഭിപ്രായം എല്ലാം മാറിമറിഞ്ഞു. ദൃശ്യം സീരീസിലെ പതിവ് സസ്പെൻസ്  ത്രില്ലർ സ്വഭാവം ദൃശ്യം മൂന്നിലും തുടരുന്നു. ആദ്യ പകുതി അവസാനിക്കുമ്പോൾ തന്നെ ഇതിന്റെ കൃത്യമായ സൂചന നൽകിയാണ് സിനിമ നിർത്തുന്നത്.

 അവസാന 20 മിനിറ്റാണ് സിനിമയുടെ ഏറ്റവും ത്രില്ലർ സ്വഭാവമുള്ള ഭാഗമെന്ന് പ്രേക്ഷകർ പറയുന്നു. സഹദേവൻ ഉൾപ്പെടെയുള്ള കഥാപാത്രങ്ങൾ  അവതരിപ്പിച്ച് ഷാജോൺ ഉൾപ്പെടെയുള്ളവർ കയ്യടി നേടി കഴിഞ്ഞു. ജിത്തു ജോസഫിന്റെ അസാമാന്യ സംവിധാന പ്രതിഭയാണ് സിനിമയിൽ ഉടനീളം കാണുന്നത്. ആദ്യപകുതിയിൽ ലാഗില്ലാതെ കൊണ്ടുപോയ സിനിമ അവസാനം എത്തുമ്പോഴേക്കും  കാഴ്ചക്കാരുടെ ഞരമ്പിനെ തീ പിടിപ്പിക്കുന്നു. കേസ് വീണ്ടും കുത്തിപ്പൊക്കി കൊണ്ടുവരുന്ന സാഹചര്യം തന്നെയാണ് സിനിമയിലെ സസ്പെൻസ് നിലനിർത്തുന്നത്. ഒരു മകൾക്ക് വേണ്ടി അച്ഛൻ നടത്തുന്ന പോരാട്ടമായി മൂന്നാം ഭാഗവും അവശേഷിക്കുന്നു. ദൃശ്യത്തിന് ഒരു പതിപ്പ് കൂടിയുണ്ടാകുമെന്ന് സൂചന മൂന്നാം ഭാഗത്തിൽ ഉണ്ടെന്ന് കാഴ്ചക്കാർ പറയുന്നു. ഏതായാലും മോഹൻലാലിന്റെ ജന്മദിനത്തിൽ റിലീസ് ആയ ചിത്രം തീയറ്ററുകളെ ഒരു ഉത്സവപ്പറമ്പ് ആക്കും എന്ന് ഉറപ്പായിക്കഴിഞ്ഞു.

Share This Post

Leave a Reply

Your email address will not be published. Required fields are marked *