വെള്ളത്തിനുള്ള പ്രാധാന്യം നമ്മുടെ ജീവിതത്തിൽ പല ഘട്ടങ്ങളിലായി ഡോക്ടർമാർ ഉൾപ്പെടെ ബോധ്യപ്പെടുത്താറുണ്ട്. ആരോഗ്യ പ്രശ്നങ്ങളുണ്ടാകുന്ന സമയത്തൊക്കെ പലപ്പോഴും വെള്ളം കുടിക്കാൻ ഡോക്ടർമാർ നിർദ്ദേശിക്കുന്നത് നിങ്ങൾ കേട്ടിട്ടുണ്ടാകും. വെള്ളം പൊതുവിൽ ഒരു ഔഷധമായി പോലും കണക്കാക്കാറുണ്ട്. നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്ന പല പ്രശ്നങ്ങൾക്കും പരിഹാരമായി വെള്ളം മാറാറുണ്ട്.
വെള്ളം കുടിച്ചാൽ ശരീരഭാരം കുറയുമോ എന്ന ചോദ്യത്തിന് കുറയും എന്നാണ് ഉത്തരം. ശരീരത്തിലെ ദഹന പ്രക്രിയ 30 ശതമാനം വരെ അധികമായി വെള്ളം കുടിക്കുന്നത് മൂലം നടക്കും. രാവിലെ ഉണർന്ന ഉടൻ വെള്ളം കുടിക്കുന്നതാണ് ഇതിൽ പ്രധാനം. 30 ശതമാനം വരെ എന്നത് മുതിർന്നവരിൽ കാണുന്ന കണക്കാണ്. ഒരുതവണ വെള്ളം കുടിക്കുന്നതിലൂടെ ഒരു മണിക്കൂറോളം ഇതിന്റെ ഫലം ലഭിക്കും. ഇത് ശരീരഭാരം അങ്ങനെ കുറയ്ക്കും എന്നാണ് വിലയിരുത്തൽ.
വെള്ളം കുടിക്കാത്തത് മൂലം മനുഷ്യർക്ക് നിർജലീകരണം സംഭവിക്കാറുണ്ട്. ഇത് മാനസികമായ ആരോഗ്യ കുറവിലേക്ക് കാര്യങ്ങൾ എത്തിക്കും. ഏകാഗ്രതയും ഓർമ്മശക്തിയും വരുന്നതിന് നിർജലീകരണം കാരണമാകും. ഇത് ഒഴിവാക്കാനും മികച്ച മാനസിക ആരോഗ്യം ഉറപ്പുവരുത്താനും വെള്ളം പ്രധാനമാണ്.
രാവിലെ എണീറ്റ ശേഷം 250 മുതൽ 500 മില്ലി ലിറ്റർ വരെ വെള്ളം കുടിക്കാനാണ് വിദഗ്ധർ നിർദ്ദേശിക്കുന്നത്. ശുദ്ധമായ പച്ചവെള്ളം തന്നെ കുടിക്കുന്നതാണ് ഗുണം. ചെറു ചൂടുള്ള വെള്ളം കുടിക്കുന്നത് ദഹനത്തിന് ഗുണമാണ്. നിങ്ങൾ വ്യായാമം ചെയ്യുന്ന ആൾ ആണെങ്കിൽ അതിനുശേഷം കൂടുതൽ വെള്ളം കുടിക്കുന്നത് ഉപകാരപ്പെടും.


