DRISHYAM-3-PLOT-LEAKED

ആശങ്കയോടെ വാഴത്തോട്ടത്തിൽ നിൽക്കുന്ന ജോർജുകുട്ടി;’ദൃശ്യം 3’പുതിയ പോസ്റ്റർ പുറത്ത്.

മലയാളി പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് ദൃശ്യം മൂന്ന്. ഏപ്രിൽ രണ്ടിനാണ് ദൃശ്യം മൂന്ന് തിയേറ്ററുകൾ കീഴടക്കുക. ഒന്നും രണ്ടു ഭാഗങ്ങൾ നേടിയ വൻ വിജയത്തിന് പിന്നാലെയാണ് മൂന്നാം ഭാഗം ജിത്തു ജോസഫ് ഒരുക്കുന്നത്. ദൃശ്യം മൂന്നിന്റെ കഥ സംബന്ധിച്ചുള്ള ചർച്ചകൾ ഇതിനകം സാമൂഹികമാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുകയാണ്. വാഴത്തോട്ടത്തിൽ ആശങ്ക നിറഞ്ഞ മനസ്സുമായി നിൽക്കുന്ന ജോർജുകുട്ടിയുടെ ചിത്രമാണ് ഏറ്റവും ഒടുവിൽ പോസ്റ്ററായി പുറത്തുവന്നത്. ജോർജുകുട്ടിയുടെ ആശങ്കകൾ അവസാനിക്കുന്നില്ല എന്ന് വ്യക്തമാക്കുന്നതാണ് പുതിയ പോസ്റ്റർ.  കുടുംബത്തിനുവേണ്ടി ആ വലിയ…

Read More
LOKA-KALYANI-PRIYADARSHAN-VIJAYBABU-DULQUER-SALMAAN

ലോക വിജയിച്ചതിന്റെ പ്രധാനകാരണക്കാരൻ ദുൽഖർ സൽമാൻ: വിജയ് ബാബു 

മലയാളത്തിൽ വൻവിജയം നേടിയ സിനിമയാണ് കല്യാണി പ്രിയദർശൻ പ്രധാന കഥാപാത്രമായി എത്തിയ ലോക ചാപ്റ്റർ വൺ. ലോകയുടെ വൻ വിജയത്തിന് പിന്നാലെ ഡബ്ല്യൂസിസി (WCC)നടത്തിയ പ്രതികരണം വിവാദമായിരുന്നു. സിനിമാ മേഖലയിൽ വനിതകൾക്കായി നടത്തിയ ഇടപെടലുകൾ ലോകയുടെ വിജയത്തിന് കാരണമായി എന്നായിരുന്നു അവകാശവാദം. സ്ത്രീ കേന്ദ്രീകൃത കാഴ്ചപ്പാട് സൃഷ്ടിക്കാൻ ഡബ്ല്യുസിസിയുടെ ഇടപെടൽ കൊണ്ട് കഴിഞ്ഞിട്ടുണ്ട്. അതുകൊണ്ടാണ് നായികാ കേന്ദ്രീകൃതമായ സിനിമ മേഖലയിൽ ഒരു വനിത മുഖ്യ കഥാപാത്രം ആയി ഇറങ്ങിയ സിനിമ 300 കോടി നേടിയത് എന്നായിരുന്നു അവകാശവാദം….

Read More
RIYA-SHIBU-SURIYA-JO-SARVAM-MAYA

 ‘ഡെലൂലുവിന്’ സമ്മാനവുമായി സൂര്യയും ജ്യോതികയും; സന്തോഷം പങ്കുവെച്ച് റിയ ഷിബു

മലയാളത്തിലെ പല സിനിമകളും ഹിറ്റുകളായി മാറുന്നുണ്ടെങ്കിലും അതിലെ കഥാപാത്രങ്ങൾ അധികകാലം തരംഗം ആകാറില്ല. എന്നാൽ അതിൽ നിന്നെല്ലാം വ്യത്യസ്തമായി എക്കാലത്തേക്കുമുള്ള ഓർമ്മയായി മാറുകയാണ് സർവ്വം മായയിലെ ഡെലൂലു. നായിക വേഷത്തിലെ തന്റെ തകർപ്പൻ പ്രകടനത്തിലൂടെ  കയ്യടി നേടിയ റിയ ഷിബു ആണ് തനിക്ക് വന്ന സമ്മാന പൊതിയെ കുറിച്ചും  കത്തിനെക്കുറിച്ചും സാമൂഹിക മാധ്യമത്തിൽ പോസ്റ്റിട്ടത്. മറ്റാരുമല്ല തെന്നിന്ത്യയിലെ ആരാധകരുടെ ഇഷ്ട താരങ്ങളായ സൂര്യയും ജ്യോതികയും ആണ് റിയാ ഷിബുവിന് സമ്മാനങ്ങളും കത്തും അയച്ചത്. ഇതിന്റെ ചിത്രം ഉൾപ്പെടെയാണ്…

Read More
KERALA-STORY-2-SANTHOSH-PANDIT

കേരള സ്റ്റോറി 2;തെളിവ് നിരത്തി പിന്തുണയുമായി സന്തോഷ് പണ്ഡിറ്റ്.

 കേരള സ്റ്റോറി രണ്ടിന്റെ പുതിയ ദൃശ്യങ്ങൾ വലിയ ചർച്ചയായിരിക്കുകയാണ്. നിർബന്ധിച്ച് യുവതിയെ ബീഫ് കഴിപ്പിക്കുന്ന ദൃശ്യം ആണ് വിവാദമായി മാറിയിരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ളവർ കേരള സ്റ്റോറിയുടെ രണ്ടാം ഭാഗത്തിനെതിരെ കടുത്ത നിലപാടെടുത്ത് രംഗത്തു വന്നു. കേരളത്തിന്റെ വളർച്ചയിൽ അസൂയ പൂണ്ടവരാണ് ഇത്തരം സിനിമകളുമായി രംഗത്ത് വരുന്നത് എന്ന് സാംസ്കാരിക മന്ത്രി സജി ചെറിയാൻ നേരത്തെ വ്യക്തമാക്കിയിരുന്നു.വിദ്യാർത്ഥി സംഘടനയായ ആയ എസ്എഫ്ഐ ഉൾപ്പെടെയുള്ളവർ ബീഫ് കഴിച്ചു കൊണ്ടുള്ള പ്രതിഷേധ സമരത്തിനാണ്  തുടക്കമിട്ടത്. ഏതായാലും ഏറെക്കാലത്തെ ഇടവേളയ്ക്കുശേഷം…

Read More
RAPPER-VEDAN-NAVAMI-LATHA-MARRIAGE

റാപ്പർ വേടന്റെ കല്യാണം ഈ മാസം 24 ന്.

മലയാള സംഗീത മേഖലയിൽ തരംഗം സൃഷ്ടിച്ചുകൊണ്ട് യുവാക്കളുടെ ആവേശമായി മാറിയ ഗായകനാണ് റാപ്പർ വേടൻ. നിരവധി വാർത്തകളിലൂടെയും വിവാദങ്ങളിലൂടെയും വേടൻ നിറഞ്ഞുനിന്നു. വേടന്റെ പ്രണയം ഉൾപ്പെടെ ഇതിനകം പുറത്തു വന്നതാണ്. ദീർഘകാലം നീണ്ട പ്രണയത്തിനൊടുവിലാണ് വേടൻ ഒടുവിൽ കല്യാണം കഴിക്കുന്നത്. സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ ആണ് വേടന്റെ കല്യാണക്കാര്യം പുറം ലോകത്തെ അറിയിച്ചത്. ഈ മാസം 24ന് ആണ് വേടന്റെ കല്യാണം.  തൃശ്ശൂരിൽ നടന്ന പരിപാടിയിൽ വച്ചാണ് സിപിഎം സംസ്ഥാന സെക്രട്ടറി…

Read More
akhil-marar-contests-kerala-election-nda

ബിഗ്‌ബോസ് വിജയി അഖിൽ മാരാർ തെരഞ്ഞെടുപ്പ് മത്സരത്തിന്

ബിഗ് ബോസ് താരവും സിനിമാ സംവിധായകനും നടനുമായ അഖിൽ മാരാർ രാഷ്ട്രീയത്തിൽ പ്രവേശിച്ചു. ദേശീയ ജനാധിപത്യ സഖ്യത്തിന്റെ (NDA) സഖ്യകക്ഷിയായ ട്വന്റി 20 യുടെ അംഗമായാണ് അഖിൽ മാരാർ വീണ്ടും രാഷ്ട്രീയത്തിൽ പ്രവേശിച്ചത്. കൊച്ചിയിൽ ട്വന്റി 20 അധ്യക്ഷൻ സാബു എം ജേക്കബുമായി ചേർന്ന് വാർത്താസമ്മേളനം നടത്തിയാണ് താരം നിലപാട് വ്യക്തമാക്കിയത്.  ബിഗ് ബോസ് വിജയി കൂടിയായ അഖിൽ മാരാരുടെ  പുതിയ നിലപാട് ഇതിനകം ചർച്ചയായിട്ടുണ്ട്.  അഖിൽ മാരാർ ട്വന്റി 20-യിൽ അംഗമാകും എന്ന വാർത്ത ഇന്ന്…

Read More
renu-sudhi-reveals-her-love

പ്രണയം തുറന്ന് പറഞ്ഞ് രേണു സുധി!

സമൂഹ്യ മാധ്യമ രംഗത്ത് നിറ സാന്നിധ്യമാണ് രേണു സുധി. രേണു സുധിയുടെ റീലുകളും പ്രതികരണങ്ങളും ഒക്കെ ഓൺലൈൻ രംഗത്ത് നിറഞ്ഞു നിൽക്കാറുണ്ട്. പലപ്പോഴും വലിയ രീതിയിൽ വിവാദമായി മാറുന്നവയാണ് പലതും. അടുത്തകാലത്ത് ശാന്തിവിള ദിനേശനെതിരെ തുറന്നടിച്ച് രേണു സുധി രംഗത്ത് വന്നത് സാമൂഹിക മാധ്യമ അക്കൗണ്ടുകളിൽ വൈറൽ ആയിരുന്നു. ചിലരൊക്കെ ശാന്തിവിള ദിനേശിനെ അനുകൂലിച്ച് രംഗത്ത് വന്നെങ്കിലും കൂടുതൽ പേരും കയ്യടിച്ചത് രേണുവിന്റെ മറുപടിക്ക് ആയിരുന്നു. ഇതിനെല്ലാം പിന്നാലെയാണ് തന്റെ പ്രണയം വ്യക്തമാക്കി രേണു രംഗത്ത് വരുന്നത്!…

Read More
MANIYANPILLARAJU-PURSE-INSTAGRAM-POST

“ഒരു സന്തോഷം നിങ്ങളോട് പങ്കുവെക്കുവാൻ തോന്നി”. മണിയൻപിള്ള രാജു

മലയാളികളുടെ പ്രിയ താരം ആണ് മണിയൻപിള്ള രാജു. നിരവധി കഥാപാത്രങ്ങളിലൂടെ ഒരുപാട് ചിരിപ്പിച്ച താരം. ഏറ്റവും ഒടുവിൽ ഒരു സന്തോഷവാർത്ത പങ്കുവെക്കുകയാണ് താരം. തന്റെ സാമൂഹിക മാധ്യമ അക്കൗണ്ടിൽ കൂടിയാണ് താരം  അക്കാര്യം വ്യക്തമാക്കിയത്. രണ്ടുപേർക്കൊപ്പം  നിൽക്കുന്ന ചിത്രം ഉൾപ്പെടെ ഷെയർ ചെയ്താണ് പോസ്റ്റ് തുടങ്ങുന്നത്.  പോസ്റ്റിൽ ഇങ്ങനെ പറയുന്നു.  ‘കഴിഞ്ഞദിവസം എന്റെ പേഴ്സ് കളഞ്ഞു പോയി. അതിൽ കുറച്ചു പൈസയും പൈസയേക്കാൾ വിലയുള്ള കാർഡുകളും ഉണ്ടായിരുന്നു. എല്ലാം നഷ്ടപ്പെട്ടെന്ന് വിചാരിച്ചിരുന്നപ്പോഴാണ് ദൈവം മണികണ്ഠ സായൂജ്( സാബു)…

Read More
pennum-porattum-theatre-response

പെണ്ണും പെറാട്ടും കൊള്ളാമെന്ന് കാഴ്ചക്കാർ.

നടനും കാസ്റ്റിംഗ് ഡയറക്റുമായ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്ത പെണ്ണും പെറാട്ടും സിനിമക്ക് മികച്ച പ്രതികരണം. തിയേറ്ററിൽ വിട്ടിറങ്ങിയ യാത്രക്കാരിൽ ഭൂരിപക്ഷം പേരും സിനിമാ മികച്ചത് എന്ന വിലയിരുത്തി. തമാശയ്ക്ക് പ്രാധാന്യമുള്ളതാണ് ‘പെണ്ണും പൊറാട്ടും’. എന്നാൽ തമാശ മാത്രമല്ല ചിന്തിക്കാനും ഏറെയുണ്ടെന്ന് സിനിമ കണ്ടിറങ്ങിയവർ പറയുന്നു.  മനുഷ്യ മനസ്സിന്റെ സങ്കീർണതകളെ കൃത്യമായി അവതരിപ്പിക്കുന്നതാണ് സിനിമ. പാലക്കാടിന്റെ പശ്ചാത്തലത്തിലാണ് സിനിമ പുറത്തിറക്കിയത്. പാലക്കാടൻ സംഭാഷണ രീതിയും സിനിമയുടെ പ്രത്യേകതയാണ്. ഗ്രാമീണ ജീവിതവും കുടുംബബന്ധങ്ങളും എല്ലാം സിനിമയുടെ പശ്ചാത്തലമാണ്….

Read More