Headlines
RAPPER-VEDAN-NAVAMI-LATHA-MARRIAGE

റാപ്പർ വേടന്റെ കല്യാണം ഈ മാസം 24 ന്.

മലയാള സംഗീത മേഖലയിൽ തരംഗം സൃഷ്ടിച്ചുകൊണ്ട് യുവാക്കളുടെ ആവേശമായി മാറിയ ഗായകനാണ് റാപ്പർ വേടൻ. നിരവധി വാർത്തകളിലൂടെയും വിവാദങ്ങളിലൂടെയും വേടൻ നിറഞ്ഞുനിന്നു. വേടന്റെ പ്രണയം ഉൾപ്പെടെ ഇതിനകം പുറത്തു വന്നതാണ്. ദീർഘകാലം നീണ്ട പ്രണയത്തിനൊടുവിലാണ് വേടൻ ഒടുവിൽ കല്യാണം കഴിക്കുന്നത്. സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ ആണ് വേടന്റെ കല്യാണക്കാര്യം പുറം ലോകത്തെ അറിയിച്ചത്. ഈ മാസം 24ന് ആണ് വേടന്റെ കല്യാണം.  തൃശ്ശൂരിൽ നടന്ന പരിപാടിയിൽ വച്ചാണ് സിപിഎം സംസ്ഥാന സെക്രട്ടറി…

Read Full News
akhil-marar-contests-kerala-election-nda

ബിഗ്‌ബോസ് വിജയി അഖിൽ മാരാർ തെരഞ്ഞെടുപ്പ് മത്സരത്തിന്

ബിഗ് ബോസ് താരവും സിനിമാ സംവിധായകനും നടനുമായ അഖിൽ മാരാർ രാഷ്ട്രീയത്തിൽ പ്രവേശിച്ചു. ദേശീയ ജനാധിപത്യ സഖ്യത്തിന്റെ (NDA) സഖ്യകക്ഷിയായ ട്വന്റി 20 യുടെ അംഗമായാണ് അഖിൽ മാരാർ വീണ്ടും രാഷ്ട്രീയത്തിൽ പ്രവേശിച്ചത്. കൊച്ചിയിൽ ട്വന്റി 20 അധ്യക്ഷൻ സാബു എം ജേക്കബുമായി ചേർന്ന് വാർത്താസമ്മേളനം നടത്തിയാണ് താരം നിലപാട് വ്യക്തമാക്കിയത്.  ബിഗ് ബോസ് വിജയി കൂടിയായ അഖിൽ മാരാരുടെ  പുതിയ നിലപാട് ഇതിനകം ചർച്ചയായിട്ടുണ്ട്.  അഖിൽ മാരാർ ട്വന്റി 20-യിൽ അംഗമാകും എന്ന വാർത്ത ഇന്ന്…

Read Full News
renu-sudhi-reveals-her-love

പ്രണയം തുറന്ന് പറഞ്ഞ് രേണു സുധി!

സമൂഹ്യ മാധ്യമ രംഗത്ത് നിറ സാന്നിധ്യമാണ് രേണു സുധി. രേണു സുധിയുടെ റീലുകളും പ്രതികരണങ്ങളും ഒക്കെ ഓൺലൈൻ രംഗത്ത് നിറഞ്ഞു നിൽക്കാറുണ്ട്. പലപ്പോഴും വലിയ രീതിയിൽ വിവാദമായി മാറുന്നവയാണ് പലതും. അടുത്തകാലത്ത് ശാന്തിവിള ദിനേശനെതിരെ തുറന്നടിച്ച് രേണു സുധി രംഗത്ത് വന്നത് സാമൂഹിക മാധ്യമ അക്കൗണ്ടുകളിൽ വൈറൽ ആയിരുന്നു. ചിലരൊക്കെ ശാന്തിവിള ദിനേശിനെ അനുകൂലിച്ച് രംഗത്ത് വന്നെങ്കിലും കൂടുതൽ പേരും കയ്യടിച്ചത് രേണുവിന്റെ മറുപടിക്ക് ആയിരുന്നു. ഇതിനെല്ലാം പിന്നാലെയാണ് തന്റെ പ്രണയം വ്യക്തമാക്കി രേണു രംഗത്ത് വരുന്നത്!…

Read Full News
MANIYANPILLARAJU-PURSE-INSTAGRAM-POST

“ഒരു സന്തോഷം നിങ്ങളോട് പങ്കുവെക്കുവാൻ തോന്നി”. മണിയൻപിള്ള രാജു

മലയാളികളുടെ പ്രിയ താരം ആണ് മണിയൻപിള്ള രാജു. നിരവധി കഥാപാത്രങ്ങളിലൂടെ ഒരുപാട് ചിരിപ്പിച്ച താരം. ഏറ്റവും ഒടുവിൽ ഒരു സന്തോഷവാർത്ത പങ്കുവെക്കുകയാണ് താരം. തന്റെ സാമൂഹിക മാധ്യമ അക്കൗണ്ടിൽ കൂടിയാണ് താരം  അക്കാര്യം വ്യക്തമാക്കിയത്. രണ്ടുപേർക്കൊപ്പം  നിൽക്കുന്ന ചിത്രം ഉൾപ്പെടെ ഷെയർ ചെയ്താണ് പോസ്റ്റ് തുടങ്ങുന്നത്.  പോസ്റ്റിൽ ഇങ്ങനെ പറയുന്നു.  ‘കഴിഞ്ഞദിവസം എന്റെ പേഴ്സ് കളഞ്ഞു പോയി. അതിൽ കുറച്ചു പൈസയും പൈസയേക്കാൾ വിലയുള്ള കാർഡുകളും ഉണ്ടായിരുന്നു. എല്ലാം നഷ്ടപ്പെട്ടെന്ന് വിചാരിച്ചിരുന്നപ്പോഴാണ് ദൈവം മണികണ്ഠ സായൂജ്( സാബു)…

Read Full News
pennum-porattum-theatre-response

പെണ്ണും പെറാട്ടും കൊള്ളാമെന്ന് കാഴ്ചക്കാർ.

നടനും കാസ്റ്റിംഗ് ഡയറക്റുമായ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്ത പെണ്ണും പെറാട്ടും സിനിമക്ക് മികച്ച പ്രതികരണം. തിയേറ്ററിൽ വിട്ടിറങ്ങിയ യാത്രക്കാരിൽ ഭൂരിപക്ഷം പേരും സിനിമാ മികച്ചത് എന്ന വിലയിരുത്തി. തമാശയ്ക്ക് പ്രാധാന്യമുള്ളതാണ് ‘പെണ്ണും പൊറാട്ടും’. എന്നാൽ തമാശ മാത്രമല്ല ചിന്തിക്കാനും ഏറെയുണ്ടെന്ന് സിനിമ കണ്ടിറങ്ങിയവർ പറയുന്നു.  മനുഷ്യ മനസ്സിന്റെ സങ്കീർണതകളെ കൃത്യമായി അവതരിപ്പിക്കുന്നതാണ് സിനിമ. പാലക്കാടിന്റെ പശ്ചാത്തലത്തിലാണ് സിനിമ പുറത്തിറക്കിയത്. പാലക്കാടൻ സംഭാഷണ രീതിയും സിനിമയുടെ പ്രത്യേകതയാണ്. ഗ്രാമീണ ജീവിതവും കുടുംബബന്ധങ്ങളും എല്ലാം സിനിമയുടെ പശ്ചാത്തലമാണ്….

Read Full News
AADU-3-RELEASE-DATE-MARCH19-VIJAYBABU-SHAJIPAPPAN

പുറത്തിറങ്ങുന്ന ‘ആട് 3’ അവസാന ഭാഗം?

മലയാളികളെ കുടുകുടെ ചിരിപ്പിച്ച ചിത്രമാണ് ആട്. ആടിന്റെ മൂന്നാം ഭാഗമാണ് ഈ മാർച്ച് 19ന് തിയേറ്ററുകൾ കീഴടക്കാൻ എത്തുന്നത്. ഒന്നും രണ്ടും ഭാഗങ്ങൾക്ക് കിട്ടിയ ജനസമ്മതി തന്നെയാണ് ആട് മൂന്നാം ഭാഗത്തിന്റെ പ്രതീക്ഷ കൂട്ടുന്നത്. ഷൂട്ടിംഗ് പൂർത്തിയായി പോസ്റ്റ് പ്രൊഡക്ഷൻ വർക്കിലാണ് ആട് 3.’ ഭൂതകാലം പുണരുന്നു’ എന്ന  ടൈറ്റിൽ ആണ് ആട് മൂന്നിനെ കുറിച്ച് അണിയറ  പ്രവർത്തകർ പുറത്തുവിട്ട വിവരം. അതുകൊണ്ടുതന്നെ ആട് 3 ടൈം ട്രാവൽ സിനിമയാണോ എന്നത് അടക്കമുള്ള ചോദ്യങ്ങൾ ഇതിനകം ഉയർന്നു…

Read Full News
mohanlal-mammotty-patriot-movie-behind-the-scene

മോഹൻലാലും മമ്മൂട്ടിയും ഒന്നിച്ച ‘പാട്രിയറ്റ്’ ചിത്രീകരണ ദൃശ്യം പുറത്ത്.

മലയാളത്തിന്റെ ഇതിഹാസ.താരങ്ങളായ മമ്മൂട്ടിയും മോഹൻലാലും ഒരുമിച്ച് അഭിനയിച്ച ബ്രഹ്മാണ്ഡ ചിത്രം ‘പാട്രിയറ്റി’ന്റെ ചിത്രീകരണ ദൃശ്യങ്ങൾ പുറത്തുവിട്ട് താരങ്ങൾ. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെയാണ് മോഹൻലാലും മമ്മൂട്ടിയും ബിഹൈൻഡ് ദി സീൻ ആദ്യഭാഗം പുറത്തുവിട്ടത്. പ്രേക്ഷകരെ രോമാഞ്ചത്തിൽ നിർത്തുന്ന ദൃശ്യ ഭംഗിയുള്ള കാഴ്ചകളാണ് പുറത്തുവന്നിരിക്കുന്നത്. മമ്മൂട്ടിക്കും മോഹൻലാലിനും ഒപ്പം ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ തുടങ്ങി മലയാളത്തിലെ മുൻനിര താരങ്ങളെല്ലാം സിനിമയിൽ  എത്തുന്നു. ഇവരുടെ ദൃശ്യങ്ങളും വീഡിയോയിൽ കാണാം.  മലയാളത്തിന്റെ ഹിറ്റ് സംവിധായകൻ മഹേഷ് നാരായണൻ ആണ്  സിനിമയുടെ സംവിധാനം…

Read Full News
VIJAYBABU-ON-BIJUMENON-PROMOTION-CONTROVERCY

ബിജുമേനോന്റെ പ്രമോഷൻ തർക്കത്തിൽ നിലപാട് വ്യക്തമാക്കി നിർമ്മാതാവ് വിജയ് ബാബു 

സിനിമയുടെ പ്രമോഷൻ പരിപാടിയിൽ പങ്കെടുക്കാത്ത ബിജുമേനോന്റെ നിലപാടിനെതിരെ ഫെഫ്ക ജനറൽ സെക്രട്ടറി ബി ഉണ്ണികൃഷ്ണൻ രംഗത്ത് വന്നിരുന്നു. ഇതിന് പിന്നാലെ നഷ്ടപരിഹാരമായി 15 ലക്ഷം രൂപ നൽകണമെന്നും ആവശ്യപ്പെട്ടിരുന്നു. ബിജു മേനോൻ പ്രമോഷന് വരാത്തതുമൂലം 25 ലക്ഷം രൂപയുടെ നഷ്ടമാണ് നിർമ്മാതാവിന് ഉണ്ടായത് എന്നായിരുന്നു ആരോപണം. ഇതിന് പിന്നാലെയാണ് വിഷയത്തിൽ പ്രതികരണവുമായി ഫ്രൈഡേ ഫിലിം ഹൗസ് ഉടമയും നിർമ്മാതാവുമായ വിജയ് ബാബു രംഗത്തുവന്നത്.  യഥാർത്ഥത്തിൽ ഈ വിഷയത്തിൽ സംഭവിച്ചത് എന്ത് എന്ന് തനിക്ക് അറിയില്ല എന്ന് വിജയ്…

Read Full News
drishyam3-release-date-announced

മോഹൻലാലിന്റെ ‘ദൃശ്യം 3’ ഏപ്രിൽ രണ്ടിന്.

മലയാളത്തിന്റെ മഹാ നടൻ മോഹൻലാൽ വിസ്മയിപ്പിച്ച ദൃശ്യം മൂന്ന് എന്നെത്തും എന്ന ചോദ്യം ഇനി വേണ്ട. ദൃശ്യം 3  സിനിമയുടെ റിലീസ് ഉൾപ്പെടെയുള്ള വിവരങ്ങളും തിയേറ്റർ കരാറും പുറത്തുവന്നു.  ദൃശ്യം സിനിമയിലെ പോലെ ആ സസ്പെൻസ് നിലനിർത്തുന്നില്ല. വിഷു – ഈസ്റ്റർ റിലീസ് ആയി ഏപ്രിൽ രണ്ടിന് മോഹൻലാൽ ചിത്രം തിയേറ്ററുകളിൽ എത്തുന്നു. ഇത് സംബന്ധിച്ചുള്ള വിവരങ്ങളും ആശിർവാദ് ഫിലിംസ് പുറത്തുവിട്ടു.  തിയേറ്റർ ഉടമകളുമായി  ഉണ്ടാക്കിയ കരാറാണ് ഇപ്പോൾ പുറത്തുവന്നത്. ഇതുവരെയുള്ള കരാറിലെ രീതികൾ ഒന്നുമല്ല ദൃശ്യം…

Read Full News