KUNO-NATIONAL-PARK-CHEETAH-DETAILS

ഗാമിനി വീണ്ടും പ്രസവിച്ചു;ചീറ്റ പദ്ധതി വിജയത്തിലേക്ക്

 രാജ്യത്ത് കാടുകളെ സ്നേഹിക്കുന്നവരുടെ എണ്ണം കൂടിക്കൂടി വരുന്ന കാഴ്ചയാണ് ഓരോ ദിവസവും പുറത്തുവരുന്നത് നമ്മുടെ വന്യജീവി സങ്കേതങ്ങളിലും കടുവാ സങ്കേതങ്ങളിലുമെല്ലാം ഇതിന്റെ തിരക്ക് കാണാനുണ്ട്. സിംഹങ്ങളെ തേടി ഗുജറാത്തിലെ ഗിർ വനത്തിലേക്ക് പോകുന്നവരും ഉണ്ട്. കാടിന്റെ ഭംഗിയും അവിടുത്തെ മൃഗങ്ങളുടെ സവിശേഷതയും എല്ലാമാണ് ഓരോ കാടുകളിലേക്കും മനുഷ്യരെ ആകർഷിക്കുന്നത്. ഇതുവരെ ഇന്ത്യയിൽ അധികമാരും യാത്ര ചെയ്യാത്ത ഒരു കാഴ്ച തേടി നിങ്ങൾക്കും ഇനി പോകാം. ഇന്ത്യയിലെ ചീത്ത പുനരധിവാസ പദ്ധതി വിജയത്തിലേക്ക് എത്തുന്ന മധ്യപ്രദേശിലെ കുനോ നാഷണൽ…

Read More
FLIGHT-CANCELLATION-IN-INDIA-AND-REFUND-NEW-ORDER-DGCA,

വിമാന കമ്പനികളുടെ വെബ്സൈറ്റ് വഴി ടിക്കറ്റ് എടുത്താൽ ഇനി ഗുണമുണ്ട്

പലപ്പോഴും അടിയന്തരമായി വിമാനയാത്ര ചെയ്യേണ്ടി വരുന്നവരാണ് നിങ്ങൾ. വളരെ അടുത്ത ദിവസങ്ങളിൽ ടിക്കറ്റ് ബുക്ക് ചെയ്യുകയാണെങ്കിൽ ഉയർന്ന തുക നൽകേണ്ടിവരും. ഓരോ വിമാന കമ്പനികളുടെയും റേറ്റുകളിൽ അടക്കം വ്യത്യാസം വരാറുണ്ട്. യാത്ര റദ്ദാക്കിയാൽ പണം റീഫണ്ട് ചെയ്തു കിട്ടാൻ ഒരു മാസം വരെ  കാത്തിരിക്കേണ്ടി വന്നേക്കാം. ഈ സാഹചര്യങ്ങൾ എല്ലാം മാറുകയാണ്. യാത്രക്കാർക്ക് ഗുണപരമായ ഒരുപാട് മാറ്റങ്ങൾ വരുന്നു. അത് എന്തൊക്കെയെന്ന് അറിയാം. മാറ്റങ്ങൾ ഇതൊക്കെ ആണ്  വിമാനയാത്ര റദ്ദാക്കുക, തീയതി മാറ്റി യാത്ര ചെയ്യുക ഇതൊക്കെ…

Read More
MOVIE-RELEASE-DATE-FROM-MARCH-TO-MAY-KERALA

മാർച്ച് മുതൽ മെയ് വരെ;സിനിമകളുടെ റിലീസ് ഡേറ്റ് ആയി

മലയാള സിനിമ വ്യവസായത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട സമയങ്ങളിൽ ഒന്നാണ് മധ്യവേനലവധി.  അവധിക്കാലത്ത്  പ്രതീക്ഷ നൽകുന്ന ഒരുപാട് ചിത്രങ്ങളാണ് മലയാളത്തിൽ റിലീസിന് കാത്തിരിക്കുന്നത്. മലയാള സിനിമ മാത്രമല്ല അന്യഭാഷാ ചിത്രങ്ങളും മാർച്ച് പകുതി മുതൽ മെയ് അവസാനം വരെയുള്ള ദിവസങ്ങളിൽ തീയറ്ററുകളിൽ റിലീസിന് എത്തുന്നുണ്ട്. മലയാളത്തിലെ ഹിറ്റ് ചിത്രമായ ദൃശ്യത്തിന്റെ മൂന്നാം ഭാഗം തിയേറ്ററുകളിൽ എത്തുന്നു എന്നതാണ് കാണികൾക്ക് പ്രതീക്ഷ നൽകുന്ന ഒന്ന്. സിനിമ പ്രേമികളെ ഏറെ ചിരിപ്പിച്ച ആട് മൂന്നാം ഭാഗവും തിയറ്ററുകളിൽ എത്തുകയാണ്.മോഹൻലാലും, മമ്മൂട്ടിയും, ഫഹദ്…

Read More
KERALA-STORY-2-PRODUCER-ON-HIGH-COURT

കേരള സ്റ്റോറിയുടെ പേര് മാറ്റാൻ കഴിയില്ലെന്ന് നിർമ്മാതാവ്

കേരള സ്റ്റോറി രണ്ടാം ഭാഗം ഇതിനകം തന്നെ വലിയ  വിവാദമായി കഴിഞ്ഞു. സിനിമ നിരോധിക്കണം എന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ വന്ന ഹർജിയിൽ  വാദം തുടരുകയാണ്. സിനിമാ നേരിട്ട് കണ്ടു വിലയിരുത്താൻ കോടതി തീരുമാനിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കോടതി നടപടികളെ എതിർത്തുകൊണ്ട് നിർമ്മാതാവ് സത്യവാങ്മൂലം സമർപ്പിച്ചത്. കേരള സ്റ്റോറി രണ്ടാം ഭാഗവുമായി ബന്ധപ്പെട്ട വിവാദങ്ങളെക്കുറിച്ചും നിർമ്മാതാവ് വിപുൽ അമൃത് ലാൽ ഷാ കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നു.  സിനിമ പ്രദർശിപ്പിക്കുന്ന കാര്യത്തിൽ നിലപാട് എടുക്കാനുള്ള അധികാരം സെൻസർ ബോർഡിന്…

Read More
national-water-way-innaguration

ദേശീയ ജലപാതയുടെ ആദ്യഘട്ടം യാഥാർത്ഥ്യമാകുന്നു 

കേരളത്തിന്റെ സ്വപ്ന പദ്ധതികളിൽ ഒന്നാണ് ദേശീയ ജലപാത. ഇതിനു വേണ്ടിയുള്ള പണികൾ കഴിഞ്ഞ കുറെ വർഷങ്ങളായി നടന്നുകൊണ്ടിരിക്കുകയാണ്. ഏറ്റവും ഒടുവിൽ സർക്കാരിൽ നിന്ന് പുറത്തുവരുന്ന വിവരം അനുസരിച്ച് ഈ മാസം തന്നെ ദേശീയ ജലപാതയുടെ ആദ്യഘട്ടം ഉദ്ഘാടനം ചെയ്യും. വർക്കലയിൽ വച്ച് പരിപാടി നടത്താനുള്ള ആലോചനകളാണ് നടക്കുന്നത് . ഉൾനാടൻ ജലഗതാഗത വകുപ്പും കേരള വാട്ടർവേയ്സ് ആൻഡ് ഇൻഫ്രാസ്‌ട്രക്ച്ചേഴ്സ് ലിമിറ്റഡും ചേർന്നാണ് പാതയുടെ നിർമ്മാണ പ്രവർത്തനം നടത്തുന്നത്. നിരവധിയടങ്ങളിൽ ഇപ്പോഴും തകൃതിയായി പണി പുരോഗമിക്കുകയാണ്.  ആദ്യഘട്ടത്തിൽ തിരുവനന്തപുരത്തെ…

Read More
RUBBER-PRICE-HIKE-GOOD-FOR-FARMERS

റബർ കർഷകർക്ക് നല്ല കാലം; വില വീണ്ടും കൂടാൻ സാധ്യത

 ഏറെക്കാലമായി റബ്ബർ കർഷകർ പ്രതിസന്ധിയിലായിരുന്നു. എന്നാൽ ഇതിനിടെ റബർ വിപണിയിൽ നിന്ന് കേൾക്കുന്നത് ശുഭകരമായ വാർത്തകളാണ്. റബർ വില പതുക്കെ പതുക്കെ ഉയർന്നുവരികയാണ്. ആർഎസ്എസ് ഫോർ വിഭാഗത്തിന് റബർ ബോർഡ് വില കഴിഞ്ഞ ദിവസം 216 രൂപയിലേക്ക് കുതിച്ചുയർന്നു. ബാങ്കോക്ക് വിലയിലും വലിയ വർദ്ധനവാണ് ഉണ്ടായത്. കഴിഞ്ഞ ഒരു മാസത്തിനിടെ 20 രൂപ ഉയർന്ന് ബാങ്കോക്കിൽ 217 രൂപയായി റബർ വില. ഇങ്ങനെ പോയാൽ ആഭ്യന്തര വിപണിയിലെ വില ഇനിയും കൂടും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഒരുപക്ഷേ അന്താരാഷ്ട്ര…

Read More
PLASTIC-FOOD-CONTAINER-HEALTH-ISSUES

ഭക്ഷണം പാഴ്സൽ തരുന്ന കറുത്ത പാത്രങ്ങൾ വീണ്ടും ഉപയോഗിക്കാറുണ്ടോ? ശ്രദ്ധിക്കണം

 ഭക്ഷണം പാഴ്സൽ ചെയ്തു വാങ്ങാറുള്ളവരാണോ നിങ്ങൾ? അങ്ങനെ പാഴ്സൽ ചെയ്യുമ്പോൾ അടുത്തകാലത്തായി കിട്ടുന്നത് ഒരു കറുത്ത പാത്രത്തിലാണ് എന്ന് ശ്രദ്ധിച്ചിട്ടുണ്ടോ?  പ്ലാസ്റ്റിക് ബോക്സുകൾ ആണ് ഇത്. ഇവയിൽ പലതും പിന്നീട് ഉപയോഗിക്കാൻ തോന്നാം.യഥാർത്ഥത്തിൽ സൗകര്യപ്രദം എന്ന് തോന്നുന്നതും കഴുകി ഉപയോഗിക്കാൻ കഴിയുന്നവയാണ് എന്നും നിങ്ങൾക്ക് തോന്നാൻ സാധ്യതയുണ്ട്. എങ്കിൽ ജാഗ്രത! പുനരുപയോഗത്തിന് പറ്റിയതല്ല ഈ പ്ലാസ്റ്റിക് പാത്രം എന്നാണ് ന്യൂട്രീഷ്യനിസ്റ്റ് ഡോക്ടർ നന്ദിത അയ്യർ പറയുന്നത്. അതിനുള്ള കാരണം നന്ദിത പോസ്റ്റിൽ വ്യക്തമാക്കുന്നുണ്ട്.  പഴയതരം ടെലിവിഷൻ റിമോട്ടുകൾ,…

Read More
MOHANLAL-PINARAYI-VIJAYAN-INTERVIEW-PROMO

ഇഷ്ടം ആക്ഷൻ സിനിമകൾ എന്ന് പിണറായി; ദാസനെയും വിജയനെയും മറക്കാനാകില്ല.പിണറായി-മോഹൻലാൽ അഭിമുഖം വൈറൽ

തിരഞ്ഞെടുപ്പ് തൊട്ടടുത്തു നിൽക്കേ പലതരത്തിലുള്ള പിആർ വർക്കുകളും സംസ്ഥാനത്ത് കൊഴുക്കുകയാണ്. അതിന്റെ ഭാഗമായി തന്നെയാണ് മുഖ്യമന്ത്രി പിണറായി വിജയനെ ഇന്റർവ്യൂ ചെയ്യാൻ മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ എത്തിയത്. അഭിമുഖത്തിന്റെ ടീസർ അടക്കം ഇതിനകം സാമൂഹിക മാധ്യമങ്ങളിൽ വൈറലാണ്. 1.15 സെക്കൻഡ് മാത്രം ദൈർഘ്യമുള്ള വീഡിയോയിലെ ചോദ്യങ്ങളും ഉത്തരങ്ങളും രസകരമാണെന്ന് ഇതിനകം വ്യക്തമായിക്കഴിഞ്ഞു.ഇരുവർ എന്ന പേരിട്ട ഇന്റർവ്യൂവിന്റെ ടീസർ ആണ് ഇപ്പോൾ പുറത്തുവിട്ടത്. മോഹൻലാലാണ് തന്റെ സാമൂഹിക മാധ്യമ പേജിലൂടെ വീഡിയോ പുറത്തുവിട്ടത്.ജനങ്ങൾ നെഞ്ചിലേറ്റിയ, ജനങ്ങളെ നെഞ്ചിലേറ്റിയ…

Read More
VEDAN-MARRIGE-IMAGE-OUT

 വേടൻ വിവാഹിതനായി; ചിത്രങ്ങൾ പുറത്ത്

മലയാളി യുവാക്കൾക്കിടയിൽ ആവേശമായ വേടൻ എന്ന കിരൺ ദാസ് മുരളിയുടെ വിവാഹം നടന്നു. വീട്ടിൽ നടന്ന ലളിതമായ ചടങ്ങിൽ ആയിരുന്നു വിവാഹം. വിവാഹത്തിന്റേത് എന്ന് കരുതുന്ന ചിത്രങ്ങൾ പുറത്തുവന്നു. സ്ഥിരമായ കറുത്ത വേഷങ്ങളിൽ വേദികളിൽ എത്തി പാടി തകർക്കുന്ന വേടൻ വിവാഹത്തിനും വേഷം മാറ്റിയില്ല. കറുത്ത മുണ്ടും ഷർട്ടും അണിഞ്ഞാണ് വേടൻ കല്യാണ ദിവസവും എത്തിയത്. വീടിന്റെ ഭാര്യ നവമി ലത സാരി ഉടുത്താണ്  വിവാഹ ചടങ്ങിൽ പങ്കാളിയായത്.   രാവിലെ സ്റ്റാർ ഓഫീസിൽ വച്ച് വിവാഹം…

Read More
kohi-water-metro-kadamakkudi-new-service-april1

സഞ്ചാരികൾക്ക് ഇനി കടമക്കുടിയിലേക്ക് വാട്ടർ മെട്രോ വഴി എത്താം.

കൊച്ചി നഗരത്തിന്റെ വലിയ തിരക്കുകളിൽ നിന്ന് മാറി കേരളത്തിന്റെ ഗ്രാമക്കാഴ്ചകളുടെ കേന്ദ്രമാണ് നഗരത്തോട് ചേർന്നുള്ള. കടമക്കുടി. പൊക്കാളി പാടങ്ങളും കായൽ കാഴ്ചകളും എല്ലാം കാണാനായി സഞ്ചാരികൾ വൻതോതിൽ കടമക്കുടിയിലേക്ക് പോകാറുണ്ട്. കടമക്കുടിയിലെ സായാഹ്നം പേരുകേട്ടതാണ്. 14 ദ്വീപുകൾ അടങ്ങിയ കടമക്കുടിയിലേക്ക് കൊച്ചി മെട്രോ സർവീസ് ദീർഘിപ്പിക്കുന്നു എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട വിവരം. ഇതിനായി കടമക്കുടിയിൽ ഉൾപ്പെടെ നിർമ്മിച്ച രണ്ട് വാട്ടർ മെട്രോ ടെർമിനലുകളുടെ നിർമ്മാണം അന്തിമഘട്ടത്തിലാണ്. ഏപ്രിൽ 1 മുതൽ പുതിയ സർവീസ് തുടങ്ങും എന്നാണ് അധികൃതർ…

Read More