Headlines
upi-payment-limit-increased

യുപിഐ പരിധി 10 ലക്ഷം ആക്കിയത് നിങ്ങൾ അറിഞ്ഞോ?

സാധാരണക്കാരുടെ നിത്യജീവിതവുമായി ബന്ധപ്പെട്ട് ഏറ്റവും ചേർന്ന് നിൽക്കുന്ന ഒന്നാണ് യുപിഐ വഴിയുള്ള പണമിടപാടുകൾ. ഈ പരിധി ഉയർത്തിയത് പക്ഷെ നമ്മളിൽ എത്രപേർക്ക് അറിയാം? വ്യക്തികൾ തമ്മിലുള്ള പണമിടപാടുകളുടെ പരിധിയല്ല നിലവിൽ ഉയർത്തിയിട്ടുള്ളത്. അത് ഒരു ലക്ഷം മാത്രമായി ഇനിയും ചുരുങ്ങും. പക്ഷേ പൊതുജനങ്ങൾക്ക് ഉപകാരപ്പെടുന്ന ഒരുപാട് മാറ്റങ്ങൾ ഈ മേഖലയിൽ ഉണ്ടായിട്ടുണ്ട്. സ്വർണ്ണം ഉൾപ്പെടെയുള്ള ആഭരണങ്ങൾ വാങ്ങാൻ പ്രതിദിനം ആറ് ലക്ഷം രൂപ വരെ അയക്കാം. നിലവിലിത് അഞ്ച് ലക്ഷം ആയിരുന്നു. ഒറ്റത്തവണ ഒരു ലക്ഷം ആയിരുന്നത്…

Read More
norka-insurance-plan

പ്രവാസികൾ ഈ ഇൻഷുറൻസ് അറിയാതെ പോകരുത്..!

നാട്ടിലുള്ളവർക്ക് മാത്രമല്ല പ്രവാസികൾക്കും ഇൻഷുറൻസ് വളരെ പ്രധാനമാണ്. ചികിത്സാരംഗത്ത് വളരെ മുന്നിട്ടുനിൽക്കുന്ന സ്വകാര്യ ആശുപത്രികൾ ഉള്ള ഒരു രാജ്യം എന്ന നിലയ്ക്ക് പലപ്പോഴും വിദേശത്തുനിന്നുള്ളവർ നാട്ടിൽ ചികിത്സയ്ക്ക് എത്താറുണ്ട്. അതുമാത്രമല്ല പ്രവാസികളായ ഇന്ത്യക്കാർക്ക് നാട്ടിൽ ഒരു ഇൻഷുറൻസ് എന്നത് അത്യന്താപേക്ഷിതമാണ് സ്വകാര്യ ഇൻഷുറൻസ് കമ്പനികളെ നേരിട്ട് സമീപിക്കണം എന്നതിനപ്പുറം സംസ്ഥാന സർക്കാർ തന്നെ പ്രവാസികൾക്കായി ഒരു ഇൻഷുറൻസ് പദ്ധതി നടപ്പാക്കുന്നുണ്ട്. എത്രപേർ ഇതിന്റെ വിവരം അറിഞ്ഞിട്ടുണ്ട് എന്നതാണ് പ്രസക്തം. ഏതായാലും ഇൻഷുറൻസിന്റെ പൂർണ്ണ വിവരങ്ങൾ താഴെ കൊടുക്കുന്നു….

Read More
kids-investment-plan

കുട്ടികൾക്ക് വേണ്ടിയുള്ള നിക്ഷേപങ്ങൾ എപ്പോൾ തുടങ്ങണം?

കുട്ടികൾ വളരുന്നത് മുതൽ പഠിപ്പിച്ചു ഒരു പ്രായം എത്തുന്നതുവരെ രക്ഷിതാക്കൾക്ക് വലിയ സമ്മർദ്ദമാണ്. സാമ്പത്തിക പ്രതിസന്ധി തന്നെയാണ് പലപ്പോഴും വില്ലനായി മാറുന്നത്. വിദ്യാഭ്യാസ ചെലവിന് അടക്കം വൻതുക മാറ്റി വെക്കേണ്ടി വരുന്നു എന്നതാണ് പ്രതിസന്ധി. പണപ്പെരുപ്പം കൂടിവരുന്ന കാലത്ത് ചിലവുകൾ വർധിക്കുന്നതിൽ അത്ഭുതപ്പെടേണ്ട കാര്യമില്ല. പ്രതിപക്ഷം ഏഴു ശതമാനത്തോളം പണപ്പെരുപ്പം ആണ് ഈ മേഖലയിൽ ഉണ്ടാകുന്നത്. ചിലവുകൾ കൂടുമെന്ന് ഉറപ്പുള്ളത് കൊണ്ട് തന്നെ കുട്ടികൾ ജനിച്ച മാസം മുതൽ തന്നെ നിക്ഷേപം തുടങ്ങുന്നത് നല്ലതാണ്. ഏതെങ്കിലും ഒരു…

Read More
unhealthy-food-for-brain

ഈ ഭക്ഷണം അപകടകാരിയാണ്; തലച്ചോറിനെ വരെ ബാധിക്കാം..!

ഭക്ഷണങ്ങൾ വില്ലൻ ആകുന്ന അവസ്ഥ നമ്മുടെ ജീവിതത്തിൽ പലപ്പോഴും ഉണ്ടാകാറുണ്ട്. അതുകൊണ്ടുതന്നെ എന്തൊക്കെ ഭക്ഷണം കഴിക്കണം എന്ന കാര്യത്തിൽ കാര്യമായ ബോധവൽക്കരണവും ഈ കാലത്ത് നടക്കാറുണ്ട്. പൊതുവേ എണ്ണ പലഹാരങ്ങളെ കുറിച്ചും റെഡിമെയ്ഡ് ഭക്ഷണങ്ങളെ കുറിച്ചും ഒക്കെ പല മുന്നറിയിപ്പുകളും നമ്മൾ കേട്ടിട്ടുണ്ടാകും. എന്നാൽ ഇതിനൊക്കെ അപ്പുറത്ത് നമ്മുടെ നിത്യജീവിതത്തിൽ എല്ലാവരും ചേർത്തുവച്ചിരിക്കുന്ന ഒരു ഭക്ഷണം നമ്മുടെ തലച്ചോറിനെ വരെ ബാധിക്കാം എന്നാണ് വിദഗ്ധരായ ഡോക്ടർമാർ ചൂണ്ടിക്കാണിക്കുന്നത്. പഞ്ചസാരയാണ് നമ്മുടെ ജീവിതത്തിൽ ചിലപ്പോൾ വില്ലനായി മാറാവുന്ന ആ…

Read More
indigestion-cause-cancer

ദഹനക്കേട് ക്യാൻസറിന്റെ ലക്ഷണം ആണോ?

നമ്മളിൽ പലർക്കും പല സമയത്തും ദഹനക്കേടുകൾ ഉണ്ടാകാറുണ്ട്. ഇടയ്ക്കിടെ ഉണ്ടാകുന്ന അസിഡിറ്റി പോലെയുള്ള പ്രശ്നങ്ങളും നമ്മളെ അലട്ടാറുണ്ട്. വയറിന്റെ കമ്പനാവസ്ഥയും പലപ്പോഴും നേരിടുന്ന പ്രശ്നമാണ്. ഇവയെല്ലാം ഉദരത്തിലെ ക്യാൻസറിന്റെ ലക്ഷണം ആണോ എന്നാണ് പ്രധാന സംശയം. ഉത്തരം പറയും മുൻപ് ചില കാര്യങ്ങൾ കൂടി ചിന്തിക്കേണ്ടതുണ്ട്. പൊതുവേ നമ്മൾ പലപ്പോഴും അവഗണിക്കുന്ന ഒന്നാണ് ദഹനക്കേട്. സ്വയം ചികിത്സ നടത്തുന്ന രീതിയാണ് പലപ്പോഴും കാണാറുള്ളത്. അസിഡിറ്റി മൂലം ഉണ്ടാകുന്ന പ്രശ്നങ്ങളെയും അങ്ങനെ തന്നെയാണ് സാധാരണ മനുഷ്യർ കണക്കാക്കാറുള്ളത്. എന്നാൽ…

Read More
water-drinking

വെള്ളം കുടിച്ചാൽ വണ്ണം കുറയുമോ?

വെള്ളത്തിനുള്ള പ്രാധാന്യം നമ്മുടെ ജീവിതത്തിൽ പല ഘട്ടങ്ങളിലായി ഡോക്ടർമാർ ഉൾപ്പെടെ ബോധ്യപ്പെടുത്താറുണ്ട്. ആരോഗ്യ പ്രശ്നങ്ങളുണ്ടാകുന്ന സമയത്തൊക്കെ പലപ്പോഴും വെള്ളം കുടിക്കാൻ ഡോക്ടർമാർ നിർദ്ദേശിക്കുന്നത് നിങ്ങൾ കേട്ടിട്ടുണ്ടാകും. വെള്ളം പൊതുവിൽ ഒരു ഔഷധമായി പോലും കണക്കാക്കാറുണ്ട്. നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്ന പല പ്രശ്നങ്ങൾക്കും പരിഹാരമായി വെള്ളം മാറാറുണ്ട്.  വെള്ളം കുടിച്ചാൽ ശരീരഭാരം കുറയുമോ എന്ന ചോദ്യത്തിന് കുറയും എന്നാണ് ഉത്തരം. ശരീരത്തിലെ ദഹന പ്രക്രിയ 30 ശതമാനം വരെ അധികമായി വെള്ളം കുടിക്കുന്നത് മൂലം നടക്കും. രാവിലെ ഉണർന്ന…

Read More
women-bone-health

സ്ത്രീകളിലെ എല്ല് തേയ്മാനം; യഥാര്‍ത്ഥ വില്ലന്‍ ഇവനാണ്!

എല്ലിന്റെ ആരോഗ്യത്തെക്കുറിച്ച് കേൾക്കുമ്പോൾ എല്ലാം കൂടെ വരുന്ന ഒന്നാണ് കാൽസ്യത്തിന്റെ ലഭ്യത. ഭക്ഷണത്തിലൂടെ അടക്കം ശരീരത്തിൽ കാൽസ്യത്തിന്റെ അളവ് ഉറപ്പാക്കാൻ വേണ്ടിയുള്ള പരസ്യങ്ങളും നമ്മൾ നിരവധി കാണാറുണ്ട്. എന്നാൽ കാൽസ്യം മാത്രം പോരാ എല്ലിന്റെ ആരോഗ്യം സംരക്ഷിക്കാൻ എന്നാണ് വിദഗ്ധർ ചൂണ്ടി കാട്ടുന്നത്. കാൽസ്യം ശരീരത്തിൽ ശരിയായ നിലയിൽ പ്രവർത്തിക്കണമെങ്കിൽ മഗ്നീഷ്യത്തിന്റെ അളവും വേണ്ടവിധത്തിൽ വേണമെന്നാണ് ഇവർ പറയുന്നത്. പൊതുവേ സ്ത്രീകളുടെ ശരീരത്തിൽ നടക്കുന്ന പരിശോധനകളിൽ മഗ്നീഷ്യത്തിന്റെ അളവ് കുറവാണ് എന്ന് വിദഗ്ധരായ ഡോക്ടർമാർ ചൂണ്ടിക്കാട്ടുന്നുണ്ട്. ഇതിനുള്ള…

Read More
ginger-farming-agri-tips

ഇഞ്ചി കൃഷിയിലെ കുമിൾ രോഗത്തെ എങ്ങനെ നേരിടാം?

ഇഞ്ചി കൃഷി കാര്യമായി ചെയ്യുന്നവർക്കിടയിൽ ഭീഷണിയായി മാറിയിരിക്കുകയാണ് പുതിയ കുമിൾ രോഗം. ഈ രോഗത്തെ ഫലപ്രദമായി നേരിടാനുള്ള വഴികളും ഉണ്ട്. ഇഞ്ചി കൃഷി നടുമ്പോൾ തന്നെ ശ്രദ്ധിച്ചു തുടങ്ങണം. നടുന്ന വിത്ത് രോഗവിമുക്തമാണെന്ന് ഉറപ്പാക്കുകയാണ് പ്രധാനപ്പെട്ട നിയന്ത്രണ മാർഗ്ഗം. രോഗമുള്ള പ്രദേശങ്ങളിൽ നിന്ന് വിത്ത് വാങ്ങുന്നത് ഒഴിവാക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഏതെങ്കിലും പ്രധാനപ്പെട്ട കുമിൾനാശിനികളിൽ 30 മിനിറ്റ് കുതിർത്തു വെച്ച ശേഷം ഇഞ്ചി വിത്തുകൾ സൂക്ഷിക്കുക. ഇഞ്ചി നടുമ്പോൾ ട്രൈക്കോഡർമ സമ്പുഷ്ട ചാണകം ഉപയോഗിച്ചാൽ കുമിൾ മണ്ണിൽ…

Read More
summer-vegetables-farming-tips

വേനൽക്കാല പച്ചക്കറികൾ നടാൻ ഇനി വൈകേണ്ട..!

ഒഴിഞ്ഞുകിടക്കുന്ന പാടങ്ങളാണ് നമുക്ക് ചുറ്റിലും ഉള്ളത്. അവിടെയൊക്കെ പച്ചക്കറി കൃഷി ഇറക്കിയാലോ. അതിന് പറ്റിയ സമയമാണ് ഇപ്പോൾ. സൂര്യപ്രകാശവും വേണ്ടത്ര ഈർപ്പവും ഉണ്ടെങ്കിൽ കൃഷി തുടങ്ങാമെന്നാണ് വിദഗ്ധർ പറയുന്നത്. വെണ്ടയ്ക്ക, വെള്ളരി,മുളക്,വഴുതന, തക്കാളി ഇവയ്ക്കെല്ലാം പറ്റിയ സമയമാണിത്. വെണ്ടയ്ക്കയുടെയും വെള്ളരിയുടെയും വിത്തുകൾ നേരിട്ട് മണ്ണിൽ പാകാം. മുളക് വഴുതന തക്കാളി വിത്തുകൾ പാകി കിളിപ്പിച്ച ശേഷം മാറ്റി നടന്നതാണ് നല്ലത്. വേനൽക്കാലം ആയതുകൊണ്ട് തന്നെ കൃത്യമായ നനയും തണലും കൊടുക്കാൻ മറക്കരുത്. അടിസ്ഥാനപണം എന്ന നിലയിൽ ജൈവവളം…

Read More
garcinia-cambogia-malabar-tamarind

ശരീരഭാരം കുറയ്ക്കാൻ കുടംപുളി

നമ്മുടെയൊക്കെ വീടിന്റെ ചുറ്റുവട്ടത്ത് പലപ്പോഴും നടാതെ തന്നെ കിളിച്ചുവരുന്ന ഒന്നാണ് കുടംപുളികൾ. യാതൊരു പരിചരണവും കൂടാതെ വരുന്ന ഈ കുടംപുളികൾക്ക് പ്രയോജനം നിരവധിയുണ്ട്. അത് പറയും മുൻപ് വീട്ടിൽ കുടംപുളി ഇല്ലാത്തവർക്കായി അതെങ്ങനെ നടണമെന്നും പരിചരിക്കണമെന്നും ആദ്യം പറയാം. പൊതുവേ ജൂലൈ മുതൽ ഒക്ടോബർ വരെയുള്ള മാസങ്ങളാണ് കുടംപുളി നട്ടുപിടിപ്പിക്കാൻ നല്ലതെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. വ്യാവസായിക അടിസ്ഥാനത്തിൽ ആണെങ്കിൽ ഇത് മാത്രം തോട്ടമായും അല്ലെങ്കിൽ ഇടവിളയായും ഒക്കെ കുടംപുളികൾ നടാം. ബഡ് തൈകൾ ഉൾപ്പെടെ ഇപ്പോൾ വാങ്ങാൻ…

Read More