പതിനഞ്ചു മിനിട്ട് കൊണ്ട് തക്കാളി അവിയൽ
അവിയൽ എന്ന് കേൾക്കുമ്പോൾ തന്നെ നമ്മുടെയൊക്കെ മനസ്സിൽ ഓടി എത്തുക മുരിങ്ങക്കോലും , ചേനയും , ഏത്തക്കായും, പടവലങ്ങായും, കാരറ്റും അങ്ങനെ നിരവധി പച്ചക്കറികൾ അടങ്ങിയ ഒരു വിഭവം ആണ്. എന്നാൽ അവിയൽ കൂട്ടണം എന്ന് ആഗ്രഹിച്ചിരിക്കുമ്പോൾ കൈയിൽ അതിനുള്ള പച്ചക്കറി ഒന്നും ഇല്ലെങ്കിലോ? ആകെ ഉള്ളതാകട്ടെ തക്കാളിയും, പച്ചമുളകും മാത്രം. ഇങ്ങനെ ഉള്ള അവസരങ്ങളിൽ പെട്ടെന്ന് ഉണ്ടാക്കി എടുക്കാവുന്ന ഒരു അവിയൽ ഉണ്ട്. അതാണ് ‘തക്കാളി അവിയൽ’. പതിനഞ്ചു മിനിട്ട് കൊണ്ട് വലിയ പണികൾ ഒന്നും…


