‘ഇന്ദ്രൻസിന്റെ പ്രകടനം കണ്ട് ഞാന്‍ അന്തംവിട്ടുപോയി’: മമ്മൂട്ടി

mammotty-indrans-movie-life

മലയാളികളുടെ പ്രിയനടൻ ആണ് ഇന്ദ്രൻസ്. തുടക്കകാലത്തെ അപേക്ഷിച്ച് വ്യത്യസ്തമായ വേഷങ്ങളിലൂടെ ദേശീയപുരസ്കാരം അടക്കം വാങ്ങി മുന്നോട്ടുപോകുന്ന ഇന്ദ്രൻസിനെക്കുറിച്ച് സംസാരിച്ചപ്പോഴാണ് മഹാനടൻ മമ്മൂട്ടി വാചാലനായത്.

ഇന്ദ്രൻസിന്റെ അഭിനയം തന്നെ അമ്പരപ്പിച്ചു എന്നാണ് മമ്മൂട്ടി വ്യക്തമാക്കുന്നത്. ചില സിനിമകൾ പ്രത്യേകം എടുത്ത് ചൂണ്ടിക്കാട്ടി കൊണ്ടായിരുന്നു മമ്മൂട്ടി തന്റെ അഭിപ്രായം പങ്കുവെച്ചത്. പുതിയകാലത്തെ സിനിമകളിൽ ഇന്ദ്രൻസ് തന്നെ അമ്പരപ്പിച്ചതായി മമ്മൂട്ടി പറഞ്ഞു. ‘എന്നാ കളിയാണ് ഇയാൾ കളിച്ചിരിക്കുന്നത്’ എന്ന് ഇന്ദ്രൻസിനെ ഒപ്പം നിർത്തിയാണ് മമ്മൂട്ടി ചൂണ്ടിക്കാട്ടുന്നത്. പ്രധാനമായും രണ്ട് സിനിമകളുടെ കാര്യം ചൂണ്ടിക്കാട്ടിയാണ് മമ്മൂട്ടി വേദിയിൽ സംസാരിച്ചത്.

‘ജലധാര പമ്പ് സെറ്റ് എന്ന സിനിമ നിങ്ങളിൽ എത്രപേർ കണ്ടിട്ടുണ്ടെന്ന് എനിക്കറിയില്ല. നല്ല രസമുള്ള സിനിമയാണ്, രണ്ടാമത്തേത് കുട്ടന്റെ ഷിനിഗാമി എന്ന സിനിമ. അതും ആരെങ്കിലും കണ്ടിട്ടുണ്ടോ എന്ന് എനിക്ക് അറിയില്ല. പക്ഷേ ഈ രണ്ട് സിനിമകളിലും ഇന്ദ്രൻസിന്റെ പ്രകടനം കണ്ട് അന്തംവിട്ടുപോയി’ എന്ന് മമ്മൂട്ടി വാചാലനായി.

തന്റെ എല്ലാ കുറവുകളും ക്വാളിറ്റികൾ ആക്കി മാറ്റിയ ആളാണ് ഇന്ദ്രൻസ് എന്ന് മമ്മൂട്ടി ചൂണ്ടിക്കാട്ടി. താൻ ഇടയ്ക്കിടയ്ക്ക് ഇന്ദ്രൻസിന്റെ സിനിമകൾ കാണാറുണ്ട്. ആദ്യകാല സിനിമകളിലൊക്കെ ഒരുതരം ബോഡി ഷേമിംഗ് റോളുകൾ ആയിരുന്നു ഇന്ദ്രൻസ് ചെയ്തിരുന്നത്. അത് ആ കാലത്തിന്റെ പ്രത്യേകതയായിരുന്നു. ഇന്നത്തെ കാലത്ത് അഭിനയം കൊണ്ട് പുള്ളി എല്ലാവരെയും ഷെയിം ആക്കി കൊണ്ടിരിക്കുകയാണ് എന്നും മമ്മൂട്ടി പറഞ്ഞു.

Share This Post

Leave a Reply

Your email address will not be published. Required fields are marked *