മലയാളത്തിന്റെ മഹാ നടന്മാരാണ് മമ്മൂട്ടിയും മോഹൻലാലും. വിസ്മയിപ്പിച്ച കഥാപാത്രങ്ങളിലൂടെ പതിറ്റാണ്ടുകളായി മലയാളിയുടെ ഹൃദയം കീഴടക്കിയവർ. പ്രായം വെല്ലുവിളിയല്ല എന്ന് തെളിയിച്ചുകൊണ്ടുള്ള കഥാപാത്രങ്ങളുമായി അവർ മുന്നേറുകയാണ്. ഇരു താരങ്ങളുടെയും വേദികളിലെ പെരുമാറ്റങ്ങളും കൈയ്യടി നേടിയിട്ടുണ്ട്. ഏറ്റവും ഒടുവിൽ മമ്മൂട്ടിയാണ് പ്രേക്ഷക ഹൃദയം പുതിയൊരു കാഴ്ച മലയാളിക്ക് സമ്മാനിച്ചത്
ഫിലിം ഫെയർ അവാർഡ് വേദിയിലാണ് സംഭവം ഉണ്ടായത്. ഈ വർഷത്തെ ഫിലിം ഫെയർ അവാർഡ് മമ്മൂട്ടിക്ക് പ്രഖ്യാപിച്ചിരുന്നു. ഇതിന് കെട്ടു പിന്നാലെ വേദിയിൽ അവാർഡ് സ്വീകരിക്കാൻ എത്തിയപ്പോഴാണ് തനിക്കൊപ്പം നോമിനേഷനിൽ ഉണ്ടായിരുന്ന ആസിഫ് അലിയെയും ബേസിൽ ജോസഫിനെയും മമ്മൂട്ടി വേദിയിലേക്ക് വിളിച്ചത്. സദസ്സിന് ആകെ ആഹ്ലാദം പകരുന്ന കാഴ്ച ആണ് വേദിയിൽ നടന്നത്.’ അവാർഡിനായി എനിക്കിപ്പം മത്സരിച്ച ആസിഫും,ബേസിലും ഒരർത്ഥത്തിലും എന്നെക്കാൾ ഒട്ടും താഴെയല്ല എന്ന് പറഞ്ഞാണ് മമ്മൂട്ടി ഇരുവരെയും സ്റ്റേജിലേക്ക് വിളിച്ചത്. “കേറി വാടാ”എന്ന മമ്മൂട്ടിയുടെ വിളിക്ക് ഓടിച്ചെല്ലുന്ന ആസിഫിനെയും ബേസിലിനെയും ആണ് പിന്നെ കണ്ടത്. ഇതാണ് സാമൂഹിക മാധ്യമങ്ങളിൽ തരംഗമായി മാറിയത്.
ഭ്രമയുഗത്തിലെ അഭിനയത്തിനാണ് മമ്മൂട്ടിക്ക് മികച്ച നടനുള്ള പുരസ്കാരം ലഭിച്ചത്. സിനിമയിലെ കൊടുമൺ പോറ്റി ആയുള്ള മമ്മൂട്ടിയുടെ പ്രകടനം വലിയ കൈയ്യടി നേടിയിരുന്നു. ഉള്ളൊഴുക്കിലെ അഭിനയത്തിന് ഉർവശി മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടു. ഭ്രമ യുഗത്തിന്റെ സംവിധായകൻ രാഹുൽ സദാശിവൻ മികച്ച സംവിധായകനായി. ക്രിസ്റ്റോ ടോമി സംവിധാനം ചെയ്ത ഉള്ളൊഴുക്ക്, ദിൻജിത്ത് അയ്യത്താൻ സംവിധാനം ചെയ്ത കിഷ്കിന്ധാ കാണ്ഡം എന്നിവ മികച്ച ചിത്രത്തിനുള്ള പുരസ്കാരം പങ്കിട്ടെടുത്തു.


