cardomom-plantation-kerala-new-trend-pricehike

കേരളത്തിലെക്ക് ഇത് കൃഷി ചെയ്യാൻ കൂട്ടമായി തമിഴ് കർഷകർ. കാരണം ഇതാണ്.

കേരളത്തിന്റെ മലയോര മേഖലയിലേക്ക് കർഷകരുടെ വലിയ ഒഴുക്കാണ് ഇപ്പോൾ അനുഭവപ്പെടുന്നത്. അതും സമീപ സംസ്ഥാനമായ തമിഴ്നാട്ടിൽ നിന്നുള്ള കർഷകരാണ് ഏറെയും ഇടുക്കി ഉൾപ്പെടെയുള്ള ഹൈറേഞ്ച് മേഖലയിലേക്ക്  എത്തുന്നത്. കാരണം ഒന്നുമാത്രം. ഏലകൃഷിക്ക്  ലഭിക്കുന്ന മികച്ച വില. ഇടുക്കി ജില്ലയിലെ കമ്പംമെട്ട്, വണ്ടൻമേട് മേഖലകളിലാണ്  പ്രധാനമായും തമിഴ്നാട്ടിൽ നിന്നുള്ള കർഷകർ കാര്യമായി എത്തിയത്.  ഏലത്തിന് കിലോയ്ക്ക് 2400-2600 വരെ വില സ്ഥിരമായി നിൽക്കുന്നതാണ് തമിഴ്നാട്ടിൽ നിന്നുള്ള കർഷകരെ ആവേശത്തിലാക്കുന്നത്. കൃഷിയുള്ള ഏലത്തോട്ടങ്ങൾ  ഏക്കറിന് 2 ലക്ഷം രൂപ വരെ…

Read More
sureshgopi-railway-new-projects-for-kerala

കേരളത്തിന് ഇതാ രണ്ട് സുപ്രധാന റെയിൽവേ പദ്ധതികൾ കൂടി: സുരേഷ് ഗോപി

കേരളത്തിന്റെ റെയിൽവേ പ്രശനത്തിന് പരിഹാരം എന്നവണ്ണം പുതിയ രണ്ടു പദ്ധതികൾ കൂടി  വരുന്നതായി കേന്ദ്ര സഹ മന്ത്രി സുരേഷ് ഗോപി വ്യക്തമാക്കി. റെയിൽവേ യാത്രക്കാരുടെ ക്ലേശത്തിന് പരിഹാരം ആയാണ് രണ്ട് പദ്ധതികളും വരുന്നതെന്ന് അദ്ദേഹം പറയുന്നു. പുതിയ 9 പാസഞ്ചർ ട്രെയിനുകൾ തുടങ്ങുന്നതിന് കാരണമാകുന്നതാണ് ഒരു പദ്ധതി. ഈ പദ്ധതിയിലൂടെ തന്നെ ചരക്ക് നീക്കം സുഗമമാകും. രണ്ടാമത്തെ പദ്ധതി പാസഞ്ചർ ട്രെയിനുകളുടെ സമയം 45 മിനിറ്റ് വരെ ലാഭിക്കുന്നതിന് ഗുണം ആകുന്നതാണ്. വിവിധ പാതകളിൽ ട്രെയിനുകളുടെ സമയക്രമം…

Read More
pennum-porottum-rajesh-madhavan-movie-review

തീയേറ്ററുകൾക്ക് ആഘോഷമാകാൻ ‘പെണ്ണും പൊറോട്ടും’13 ന്

മലയാളചലച്ചിത്ര പ്രേമികൾക്ക് അഭിനയത്തിലൂടെ  ഒരുപാട് നല്ല മുഹൂർത്തങ്ങൾ സമ്മാനിച്ച നടനാണ് രാജേഷ് മാധവൻ. സിനിമയിലെ കഥാപാത്രങ്ങളെ തിരഞ്ഞെടുക്കുന്ന കാസ്റ്റിംഗ് ഡയറക്ടർ പദവിയിൽ നിന്ന് സിനിമാ സംവിധായകൻ എന്ന നിലയിലേക്ക് രാജേഷ് മാധവൻ മാറുന്ന  ചിത്രമാണ് പെണ്ണും പൊറോട്ടും. ഈ മാസം 13ന് തിയേറ്ററുകളിൽ എത്തുന്ന പെണ്ണും പൊറോട്ടും ആരാധകരുടെ മനം കീഴടക്കും എന്ന് ഉറപ്പായി കഴിഞ്ഞു.   തിരുവനന്തപുരം രാജ്യാന്തര ചലച്ചിത്രമേളയിൽ(IFFK) കാഴ്ചക്കാരെ അമ്പരപ്പിച്ച സിനിമയാണ് പെണ്ണും പൊറോട്ടും. ചലച്ചിത്ര മേളയിൽ എത്തുന്ന പ്രേക്ഷകരെ മാത്രമല്ല എല്ലാത്തരം കാണികളെയും…

Read More
FINE-FOR-PASSENGERS-IN-BANGALURU-METRO

ട്രെയിനിൽ  സ്പീക്കർ ഫോണിൽ പാട്ട് കേട്ടതിന് പിഴ. സംഭവം ഇന്ത്യയിൽ തന്നെ.

ട്രെയിൻ യാത്രയ്ക്കിടെ സ്പീക്കർ ഫോൺ വെച്ച് പാട്ട് കേൾക്കുന്നവരാണോ നിങ്ങൾ. എങ്കിൽ പിഴ വീഴും എന്ന് ഉറപ്പിച്ചു കൊള്ളുക. ഹെഡ് ഫോൺ വെക്കാതെ ഉച്ചത്തിലുള്ള സംഗീതമോ  മറ്റെന്തെങ്കിലും ഓഡിയോ ഉൾപ്പെടെ കേട്ടതിന് 57, 538 കേസുകളാണ് രജിസ്റ്റർ ചെയ്തത്.  സംഭവം ഇന്ത്യൻ റെയിൽവേയ്ക്ക് കീഴിലുള്ള ട്രെയിനുകളിൽ അല്ല എന്ന് മാത്രം. യാത്രക്കാർ ഏറെ ആശ്രയിക്കുന്ന ബംഗലൂരുവിന്റെ ‘നമ്മ മെട്രോ’ ആണ് യാത്രക്കാരെ അച്ചടക്കം പഠിപ്പിക്കാനായി രംഗത്ത് വന്നത്.   കഴിഞ്ഞ ഒരു വർഷക്കാലം യാത്രക്കാർ നടത്തിയ അച്ചടക്ക ലംഘനങ്ങൾക്ക്…

Read More
NEW-RAILONE-APP-FOR-TICKET-BOOKING-OFFERS-ANNOUNCED

വൻ ഓഫറുകളുമായി റെയിൽവേയുടെ ടിക്കറ്റ് ബുക്കിങ് ആപ്പ്. UTS ഉടൻ നിർത്തും.

 റെയിൽവേ ടിക്കറ്റ് എടുക്കാൻ സ്വകാര്യ ആപ്പുകളെ ആശ്രയിക്കുന്നവരാണ് നിങ്ങളിൽ ഏറെയും. അവർക്ക് ഒരു സന്തോഷ വാർത്തയാണ് റെയിൽവേ മന്ത്രാലയത്തിൽ നിന്ന് പുറത്തുവരുന്നത്. ടിക്കറ്റ് എടുക്കുന്നത് ഉൾപ്പെടെയുള്ള സൗകര്യങ്ങൾക്കായി റെയിൽവേയുടെ ആപ്പ് നിലവിൽ വന്നിരുന്നു. ഈ ആപ്പ് വഴി ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്ക് ക്യാഷ്ബാക്ക് ഉൾപ്പെടെയുള്ള ഓഫറുകളാണ് റെയിൽവേ ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത്.  നിലവിലുള്ള യുടിഎസ് ആപ്പ്(UTS) പിൻവലിച്ചു കൊണ്ടാണ് യാത്രക്കാർക്ക്  സൗകര്യപരമായ പുതിയ ആപ്ലിക്കേഷൻ റെയിൽവേ പുതുക്കുന്നത്. ഈ മാസം 28 വരെയാകും റെയിൽവേയുടെ ഈ പഴയ ആപ്ലിക്കേഷൻ…

Read More
vandebharath-sleeper-for-kerala-announcement

കേരളത്തിന് വന്ദേഭാരത് സ്ലീപ്പർ വിഷുവിന്?

കേരളം കാത്തിരിക്കുന്ന വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ എന്ന് എത്തും? വന്ദേ ഭാരത്  സ്ലീപ്പർ ട്രെയിനുകൾ പ്രഖ്യാപിച്ച അന്നുമുതൽ ഉയരുന്ന ചോദ്യം ആണിത്. ഏതായാലും റെയിൽവേ വൃത്തങ്ങൾ നൽകുന്ന സൂചന അനുസരിച്ച്  മലയാളികൾക്ക് വിഷുക്കണിയായി വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ കേരളത്തിന് കേന്ദ്രസർക്കാർ സമ്മാനിക്കും.   സ്ലീപ്പർ ട്രെയിൻ ഏതു വഴിക്ക് വേണമെന്ന ചർച്ചയും തുടക്കം മുതൽ തന്നെ ഉണ്ടായിരുന്നു. ഇതിനും റെയിൽവേ ഉദ്യോഗസ്ഥർ നൽകുന്ന സൂചന thelifepicture.com ന് ലഭിച്ചു. മലയാളികൾ ഏറ്റവും കൂടുതൽ ആശ്രയിക്കുന്ന തിരുവനന്തപുരം…

Read More
director-b-unnikrishnan-against-actor-bijumenon-

നടൻ ബിജു ബിജു മേനോനെതിരെ തുറന്നടിച്ച് സംവിധായകൻ ബി ഉണ്ണികൃഷ്ണൻ.

മലയാളികളുടെ പ്രിയ നടനായ ബിജു മേനോനെതിരെ(Biju Menon) അതിരൂക്ഷ വിമർശനവുമായി സംവിധായകനും ഫെഫ്ക  ജനറൽ സെക്രട്ടറിയുമായ ബി ഉണ്ണികൃഷ്ണൻ(B Unnikrishnan) ആണ് രംഗത്ത് വന്നത്. കൊച്ചിയിൽ വാർത്താ സമ്മേളനം നടത്തിയാണ്  ബിജുമേനോന്റെ വീഴ്ചകൾ ചൂണ്ടിക്കാട്ടി  ഉണ്ണികൃഷ്ണൻ വിമർശനം ഉന്നയിച്ചത്. ബിജു മേനോൻ മാത്രമല്ല  മലയാളത്തിലെ നടി നടന്മാർക്കെതിരെ എല്ലാം ഉണ്ണികൃഷ്ണൻ വിമർശനം ഉന്നയിക്കുന്നുണ്ട്. ജിത്തു ജോസഫ് ഒടുവിൽ സംവിധാനം ചെയ്ത വലതുവശത്തെ കള്ളൻ എന്ന സിനിമയിൽ ബിജുമേനോൻ അഭിനയിച്ചിരുന്നു  സിനിമയുടെ പ്രമോഷന് വരാത്തത് ചൂണ്ടിക്കാട്ടിയാണ് ബിജു മേനോനെ…

Read More
bhavana-movie-anomie-review

ഭാവനയുടെ ചിറകിൽ അനോമി പറക്കുന്നു.

മലയാളികൾക്ക് പ്രിയപ്പെട്ട നടിയാണ് ഭാവന. അതുകൊണ്ടുതന്നെ ഭാവനയുടെ പുതിയ സിനിമയായ അനോമി (anomie) ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരുന്നത്. എന്തായാലും ആരാധകരെ തൃപ്തിപ്പെടുത്തുന്ന റിപ്പോർട്ടുകളാണ് തിയേറ്ററുകളിൽ നിന്ന് കഴിഞ്ഞ രണ്ട് ദിവസങ്ങളായി പുറത്തുവരുന്നത്. സിനിമയെക്കുറിച്ച് നിരൂപണം നടത്തിയവരും ഏറെക്കുറെ മികച്ച അഭിപ്രായം പങ്കുവെച്ചു എന്നുള്ളതാണ്  സിനിമാപ്രേമികൾക്ക് ആശ്വാസം ആയിട്ടുള്ളത്  കഥാപാത്രങ്ങൾ എല്ലാവരും തന്നെ മികച്ച പ്രകടനം കാഴ്ചവച്ചു എന്നാണ് തീയറ്റർ വിട്ടു പുറത്തു പോകുന്നവർ അഭിപ്രായപ്പെടുന്നത്. ഭാവന തന്നെയാണ് ഇതിൽ ഏറ്റവും മികച്ചു നിൽക്കുന്നതെന്ന് നിസംശയം ആരാധകർ…

Read More
mango-facepack-for-glowing-skin

ചര്‍മം തിളങ്ങാന്‍ മാമ്പഴം കൊണ്ട് 4 ഫെയ്സ്പാക്

തിളക്കമുള്ള ചര്‍മ്മത്തിന് മാമ്പഴം കൊണ്ടുള്ള നാലു ഫെയ്സ്പാക്കുകള്‍ ഇതാ… ഡ്രൈ സ്കിന്നിനും നോർമൽ സ്കിന്നിനും വളരെ നല്ലതാണ് മാമ്പഴവും തേനും കൊണ്ടുള്ള ഫെയ്സ്പാക്. ഇത് ത്വക്ക് മൃദുവും തിളക്കമുള്ളതുമാകും. ആവശ്യമായത്: പാകം വന്ന മാമ്പഴം – 2 ടേബിൾസ്പൂൺ മാമ്പഴം അരച്ചത് തേൻ – 1 ടീസ്പൂൺ ഉപയോഗം: രണ്ടും നന്നായി കലർത്തുക. മുഖത്തും കഴുത്തിലും പുരട്ടുക.15–20 മിനിറ്റ് കഴിഞ്ഞ് തണുത്ത വെള്ളത്തിൽ കഴുകുക. എണ്ണമയമുള്ള ചര്‍മ്മത്തിന് ബെസ്റ്റാണ് മാമ്പഴവും തൈരും ചേര്‍ന്ന ഫെയ്സ്പാക്. ആവശ്യമായത്: മാമ്പഴം…

Read More
the-kerala-story-2-part

വിവാദമായ കേരളാ സ്റ്റോറിക്ക് രണ്ടാം ഭാഗം എത്തുന്നു

വിവാദങ്ങൾ ആളിക്കത്തിയ കേരള സ്റ്റോറിയുടെ രണ്ടാം ഭാഗം ഉടൻ പുറത്തിറങ്ങും. രണ്ടാം ഭാഗത്തിന്റെ ട്രെയിലർ ഇതിനകം സാമൂഹിക മാധ്യമങ്ങളിൽ ചർച്ചയായി കഴിഞ്ഞു. ആദ്യ ഭാഗത്തേതിന് സമാനമായി തന്നെയാണ് രണ്ടാം ഭാഗവും കേരള സ്റ്റോറി പുറത്തുവരുന്നത്. ഇതുവരെ പുറത്തിറങ്ങിയ ട്രെയിലറിൽ നിന്ന് ഇക്കാര്യം വ്യക്തമാണ്. തീവ്രവാദവും ഉള്ള മതം മാറ്റവും എല്ലാം രണ്ടാം ഭാഗത്തിലും ഉണ്ടെന്ന് കൃത്യമായി വ്യക്തമാക്കുന്നതാണ് ട്രെയിലർ. അതേസമയം കേരള സ്റ്റോറിക്ക് രണ്ടാം ഭാഗത്തിന്റെ ട്രെയിലർ പുറത്തിറങ്ങിയതോടെ വിവാദവും ആളിക്കത്തുകയാണ്. സംസ്ഥാന സിനിമ സാംസ്കാരിക മന്ത്രി…

Read More