‘നൂറാമത്തെ സിനിമയിൽ നായകൻ മോഹൻലാലെന്ന് ഉറപ്പിച്ചു’: പ്രിയദർശൻ

mohanlal-priyadharshan-movie

പ്രിയദർശൻ – മോഹൻലാൽ കൂട്ടുകെട്ട് മലയാളിക്ക് എത്രയോ നല്ല സിനിമകൾ നൽകിയതാണ്. മലയാളി ചിരിച്ചു മറിഞ്ഞ, ഇപ്പോഴും കണ്ടാൽ മറക്കാത്ത അത്ര സിനിമകൾ കാലങ്ങളെ അതിജീവിച്ച് മുന്നോട്ടു പോവുകയാണ്. ഇതിനിടെയാണ് സംവിധായകൻ പ്രിയദർശൻ തന്റെ സംവിധാന ജോലിയിൽ സെഞ്ച്വറി പൂർത്തിയാക്കുന്നത്. ഈ അപൂർവ്വ നിമിഷത്തിലും തന്റെ പ്രിയ നടൻ മോഹൻലാലിനെ ചേർത്തുവയ്ക്കുകയാണ് കൂട്ടുകാരൻ കൂടിയായ പ്രിയദർശൻ.

തന്റെ നൂറാമത്തെ സിനിമയിൽ നായകനായി എത്തുന്നത് മോഹൻലാൽ തന്നെ എന്ന് പ്രിയദർശൻ വ്യക്തമാക്കി. തിരുവനന്തപുരത്ത് മാതൃഭൂമിയുടെ അന്താരാഷ്ട്ര അക്ഷരോത്സവത്തിന്റെ വേദിയിലാണ് പ്രിയദർശൻ നിലപാട് വ്യക്തമാക്കിയത്. മാധ്യമപ്രവർത്തകൻ ആർ ശ്രീകണ്ഠൻ നായർ നയിച്ച ചർച്ചയിൽ പ്രിയദർശനൊപ്പം നിർമ്മാതാവ് സുരേഷ് കുമാറും, മണിയൻപിള്ള രാജുവും അതിഥികളായി എത്തി. ശ്രീകണ്ഠൻ നായരുടെ ചോദ്യത്തിന് മറുപടിയായി ആണ് വീണ്ടും മോഹൻലാലിനെ നായകനാക്കുന്ന കാര്യം പ്രിയദർശൻ പങ്കുവെച്ചത്.

നിർമ്മാതാവ് സുരേഷ് കുമാർ തന്നെ തന്റെ നൂറാം ചിത്രം നിർമ്മിക്കും എന്ന സൂചനയും പ്രിയദർശൻ പങ്കുവെച്ചു. സുരേഷ് കുമാർ നിർമ്മിക്കുന്നതിൽ സന്തോഷം എന്നായിരുന്നു പ്രിയദർശൻ അഭിപ്രായപ്പെട്ടത്. തിരുവനന്തപുരത്തെ മോഹൻലാലിന്റെ സൗഹൃദ കൂട്ടായ്മയെ ചൂണ്ടിക്കാട്ടി ‘ടീം ട്രിവാൻഡ്രം ‘എന്ന സെഷനിൽ ആണ് പ്രിയൻ നൂറാം ചിത്രത്തെക്കുറിച്ച് സൂചനകൾ നൽകിയത്.

Share This Post

One thought on “‘നൂറാമത്തെ സിനിമയിൽ നായകൻ മോഹൻലാലെന്ന് ഉറപ്പിച്ചു’: പ്രിയദർശൻ

Leave a Reply

Your email address will not be published. Required fields are marked *