Headlines

thelifepicture@gmail.com

rejani-kanth-kamal-hassan-reunion-promo-out

കമലഹാസൻ രജനികാന്ത് റീയൂണിയൻ,തരംഗം ആയി പ്രെമോഷൻ വീഡിയോ.

സിനിമ പ്രേമികൾ ആവേശത്തോടെ കാത്തിരിക്കുന്ന സിനിമയാണ് കമലഹാസൻ രജനികാന്ത് റീയൂണിയൻ ചിത്രം. സിനിമയുമായി ബന്ധപ്പെട്ട് ആവേശം ഉണ്ടാക്കുന്ന പ്രമോ വീഡിയോ ആണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ഇരു താരങ്ങളുടെയും ലുക്ക് പരമാവധി ഉപയോഗപ്പെടുത്തി ആണ് സിനിമ വരുന്നത് എന്നത് പ്രമോ വീഡിയോയിൽ തന്നെ വ്യക്തമാണ്. ഇരുവരുടെയും നോട്ടവും നടത്തവും ആക്ഷൻ രീതികളും എല്ലാം സിനിമയിൽ ഉണ്ടെന്ന് പ്രമോ വീഡിയോയിൽ തന്നെ കൃത്യമായി വ്യക്തമാകും.  സംവിധായകൻ നെൽസണും സംഗീത സംവിധായകൻ അനിരുദ്ധും  ഒന്നിച്ചുള്ള രംഗങ്ങളോടെയാണ് പ്രമോ വീഡിയോ തുടങ്ങുന്നത്.  ഹോട്ടൽ…

Read More
anakkulam-mankulam-elephants-season-munnar

ആനക്കുളത്തേക്ക് പോകാൻ ഇതാണ് പറ്റിയ സമയം

നിങ്ങൾ ആന പ്രേമികൾ ആണോ? ഇതെന്തൊരു ചോദ്യമാണല്ലേ! ആനപ്രേമികൾ അല്ലാത്ത ഏതെങ്കിലും മലയാളികൾ ഉണ്ടോ. ചിലർക്ക് നാട്ടാനകളെ ആയിരിക്കും ഇഷ്ടം. ചിലർക്ക് പക്ഷേ കാട്ടാനകളെ തന്നെ കാണണം. നാട്ടാനകളെ ഇങ്ങനെ ചങ്ങലയിൽ ബന്ധിച്ച് ഉത്സവപ്പറമ്പുകളിൽ ഒക്കെ നടത്തിക്കുന്നത് കണ്ടു രോഷം കൊള്ളുന്നവരും ഉണ്ട്. ആനകൾക്കെതിരായ പീഡനങ്ങൾക്കെതിരെ നിയമനടപടികൾ പോലും ഉണ്ടാകാറുണ്ട്. ഏതായാലും പറഞ്ഞു വരുന്നത് നാട്ടാനകളെ കുറിച്ചല്ല. നല്ല അസ്സൽ കാട്ടാനകൾ. അതും ഒന്നും രണ്ടും അല്ല,ഒരു കൂട്ടം കാട്ടാനകളെ തന്നെ നിങ്ങൾക്ക് കാണാം. കൊമ്പനും പിടിയും…

Read More
thrissur-puthoor-zoo-open-to-all

പുത്തൂർ സുവോളജിക്കൽ പാർക്കിൽ ടിക്കറ്റ് നിരക്കുകൾ തീരുമാനിച്ചു.

കേരളത്തിലേക്ക് എത്തുന്ന സഞ്ചാരികളെ സംബന്ധിച്ച് പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒന്നാണ് തൃശൂർ പുത്തൂരിലെ സുവോളജിക്കൽ പാർക്ക്. വലിപ്പം കൊണ്ട് ഏഷ്യയിൽ രണ്ടാം സ്ഥാനത്ത് നിൽക്കുന്ന പാർക്കിന്റെ പ്രത്യേകതകൾ ഇതിനകം പുറത്തുവന്നതാണ്. സ്വാഭാവിക ആവാസവ്യവസ്ഥയിൽ വനത്തിൽ എന്നപോലെ മൃഗങ്ങളെ കാണാൻ സാധിക്കും എന്നതാണ് പാർക്കിന്റെ വലിയ പ്രത്യേകത. വനത്തിൽ പോയി മൃഗങ്ങളെ തേടാൻ ഭയമുള്ളവർക്ക് സുരക്ഷിതമായി  കാഴ്ചയൊരുക്കുന്ന ഇടമാണ് ഇവിടെ ഒരുങ്ങിയിട്ടുള്ളത്. ഡബിൾ ഡക്കർ ബസ് സർവീസ് പോലെ പാർക്കിനുള്ളിൽ സഞ്ചരിക്കുന്നതിനും വലിയ സൗകര്യങ്ങളാണ് ഏർപ്പെടുത്തിയിട്ടുള്ളത്.  366 ഏക്കറിൽ 80…

Read More
rejanikanth-kamalhasan-mohanlal-film-updation

രജനികാന്തിനും കമലഹാസനും വില്ലനായി മോഹൻലാൽ?

 ചിത്രീകരണം തുടരുന്ന രജനികാന്ത് കമൽഹാസൻ ബ്രഹ്മാണ്ഡ ചിത്രത്തിന് വില്ലൻ ആരായിരിക്കും?  സിനിമ ഇൻഡസ്ട്രിയിൽ വലിയ ചർച്ചകൾക്ക് ഇടം നൽകിയിരിക്കുന്ന ഒരു വിഷയമാണിത്. രജനിയും കമൽഹാസനും ഒന്നിച്ചെത്തുന്ന ചിത്രം തന്നെ ആരാധകരെ സംബന്ധിച്ച് വലിയ ആവേശമാണ്. അതിന്റെ കൂടെ മോഹൻലാൽ കൂടി എത്തിയാൽ എന്താകും സ്ഥിതി! എന്തായാലും സിനിമയുടെ സംവിധായകനായ നെൽസൺ ആണ് ഇരുവരും ഒന്നിക്കുന്ന പുതിയ ചിത്രം സംവിധാനം ചെയ്യുന്നത്. നേരത്തെ ജയിലർ സിനിമയിലും അഭിനയിച്ച മോഹൻലാൽ ആരാധകരുടെ വലിയ കയ്യടി നേടിയിരുന്നു. ഇതിന് പിന്നാലെയാണ് നെൽസൺ…

Read More
bangaluru-goa-new-vandebharat-timing

 ബംഗലൂരിൽ നിന്ന് ഗോവയിലേക്ക് പുതിയ വന്ദേ ഭാരത് വരുന്നു.

രാജ്യത്തെ വിവിധ കേന്ദ്രങ്ങളെ കണക്ട് ചെയ്യുന്നതാണ് വന്ദേ ഭാരത് ട്രെയിനുകൾ. വളരെ വേഗത്തിൽ ഡെസ്റ്റിനേഷനുകളിൽ എത്താം എന്നതാണ് ട്രെയിനിന്റെ പ്രത്യേകത. ഏറ്റവും ഒടുവിൽ വന്ദേ ഭാരത് തീരുമാനിച്ച റൂട്ട് ബംഗളൂരുവിൽ നിന്ന് ഗോവയിലേക്ക് ഉള്ളതാണ്. 13 മണിക്കൂർ കൊണ്ട്  ഗോവയിലേക്ക് എത്താം എന്നതാണ് പുതിയ വന്ദേ ഭാരത് സർവീസിന്റെ പ്രത്യേകത. ഐടി നഗരത്തിൽ ജോലി ചെയ്യുന്നവരെ സംബന്ധിച്ച് വളരെ വേഗത്തിൽ ഗോവയിലേക്ക് ഒരു ട്രിപ്പ് പോകാൻ ഉപകരിക്കുന്നതാണ് പുതിയ സർവീസ്. ബംഗളൂരു നഗരത്തിൽ താമസിക്കുന്ന  മലയാളികൾ ഉൾപ്പെടെയുള്ള…

Read More
BANDIPUR-SAFARI-SIGHTINGS-TIGER-LEPERD

ബന്ധിപ്പൂരിൽ ആദ്യം എത്തിയവർ കണ്ടത് കിടിലൻ കാഴ്ചകൾ.

ബന്ദിപ്പൂർ, നാഗർഹോളെ ടൈഗർ റിസർവുകൾ ഏറെക്കാലമായി അടച്ചിട്ടിരിക്കുകയായിരുന്നു. നവംബർ 7 മുതൽ ആയിരുന്നു ഇരു കടുവാ സങ്കേതങ്ങളും അടച്ചിട്ടത്. മനുഷ്യ വന്യജീവി സംഘർഷം തുടർന്ന സാഹചര്യത്തിൽ പ്രദേശവാസികളുടെ പ്രതിഷേധത്തെ തുടർന്നാണ് ഇരു വന്യജീവി സങ്കേതങ്ങളും അടച്ചിട്ടത്. ഇതോടെ പ്രദേശത്തെ ടൂറിസ്റ്റ് മേഖലാ പരിപൂർണ്ണമായും സ്തംഭിച്ചിരുന്നു. വീണ്ടും കടുവാ സങ്കേതങ്ങൾ തുറക്കണം എന്ന ആവശ്യം ശക്തമായതോടെയാണ് ഇരുപത്തിരണ്ടാം തീയതി മുതൽ കടുവാ സങ്കേതങ്ങൾ തുറന്നത്. ബന്ദിപ്പൂരിൽ അന്ന് ഉച്ചയ്ക്ക് രണ്ടര മുതലായിരുന്നു ആദ്യ സഫാരി തുടങ്ങിയത്. കടുവാ സങ്കേതങ്ങൾ…

Read More
mohanlal-drishyam3-new-poster

തടാകക്കരയിൽ നിറഞ്ഞ ആശങ്കയിൽ ജോർജ് കുട്ടി. ‘ദൃശ്യം 3’ പുതിയ പോസ്റ്റർ പുറത്ത്.

 മലയാളത്തിലെ ഹിറ്റ് സസ്പെൻസ് ത്രില്ലർ ആയ ദൃശ്യം മൂന്നിന്റെ റിലീസ് അടുത്തിരിക്കുകയാണ്. ഇതിന് പിന്നാലെയാണ് തുടർച്ചയായി വിവിധ തരത്തിലുള്ള പോസ്റ്ററുകൾ പുറത്തിറക്കിക്കൊണ്ട് അണിയറ പ്രവർത്തകർ പ്രമോഷൻ പ്രവർത്തനം ശക്തമാക്കിയത്. ഏറ്റവും ഒടുവിൽ പുറത്തുവിട്ട പ്രമോഷൻ പോസ്റ്റർ മോഹൻലാൽ തന്നെ തന്റെ സാമൂഹ്യ മാധ്യമ അക്കൗണ്ടുകളിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. തടാകത്തിന് സമീപം നിൽക്കുന്ന ജോർജുകുട്ടിയുടെ ചിത്രമാണ് പുതുതായി പുറത്തുവിട്ടത്. ജോർജുകുട്ടിക്ക് പിന്നിലായി കറുത്ത കാർ പാർക്ക് ചെയ്തിരിക്കുന്നത് കാണാം. മനസ്സിൽ നിറയെ ആശങ്കകളുമായി നിൽക്കുന്ന ജോർജുകുട്ടിയെയാണ് പോസ്റ്ററിൽ കാണാൻ…

Read More
vaikkom-solar-boat-for-service-new

വൈക്കത്ത് ഇനി സോളാർ ബോട്ടുകൾ മാത്രം 

രാജ്യത്തെ ആദ്യ സോളാർ യാത്രാ ബോട്ട് സർവീസ് ആരംഭിച്ച സ്ഥലം ആണ് വൈക്കം. അവിടെയാണ് പുതുചരിത്രം രചിച്ചുകൊണ്ട് ഡീസൽ ബോട്ടുകൾക്ക് പകരം പകരം പൂർണ്ണമായും സോളാർ ബോട്ടിലേക്ക് സർവീസ് മാറ്റുന്നത്.ജലഗതാഗത വകുപ്പിന്റെ വൈക്കം സ്റ്റേഷന് പുതിയ മൂന്ന് സോളാർ ബോട്ടുകൾ കൂടി അനുവദിച്ചു. വൈക്കത്തുനിന്ന് തവണക്കടവിലേക്ക് സർവീസ് നടത്തുന്ന ഡീസൽ ബോട്ടുകൾക്ക് പകരമായാണ് ആധുനിക സൗകര്യങ്ങളോടെ നിർമിച്ച സോളാർ ബോട്ടുകൾ വരുന്നത്. പുതിയ ബോട്ടുകളുടെ ഉദ്ഘാടനം ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ നിർവഹിച്ചു.  സോളാർ ബോട്ടുകൾ…

Read More
MAMMOTTY-BASIL-JOSEPH-ASIF-ALI-AWARD

കേറി വാടാ ; മമ്മൂട്ടിയുടെ വിളിയിൽ സ്റ്റേജിലേക്ക് ഓടിക്കയറി ആസിഫും ബേസിലും.

മലയാളത്തിന്റെ മഹാ നടന്മാരാണ് മമ്മൂട്ടിയും മോഹൻലാലും. വിസ്മയിപ്പിച്ച കഥാപാത്രങ്ങളിലൂടെ പതിറ്റാണ്ടുകളായി മലയാളിയുടെ ഹൃദയം കീഴടക്കിയവർ. പ്രായം വെല്ലുവിളിയല്ല എന്ന് തെളിയിച്ചുകൊണ്ടുള്ള കഥാപാത്രങ്ങളുമായി അവർ മുന്നേറുകയാണ്. ഇരു താരങ്ങളുടെയും വേദികളിലെ പെരുമാറ്റങ്ങളും കൈയ്യടി നേടിയിട്ടുണ്ട്. ഏറ്റവും ഒടുവിൽ മമ്മൂട്ടിയാണ് പ്രേക്ഷക ഹൃദയം പുതിയൊരു കാഴ്ച മലയാളിക്ക് സമ്മാനിച്ചത്  ഫിലിം ഫെയർ അവാർഡ് വേദിയിലാണ് സംഭവം ഉണ്ടായത്. ഈ വർഷത്തെ ഫിലിം ഫെയർ അവാർഡ് മമ്മൂട്ടിക്ക് പ്രഖ്യാപിച്ചിരുന്നു. ഇതിന് കെട്ടു പിന്നാലെ വേദിയിൽ  അവാർഡ് സ്വീകരിക്കാൻ എത്തിയപ്പോഴാണ് തനിക്കൊപ്പം നോമിനേഷനിൽ…

Read More
BANDIPUR-FOREST-SAFARI-RESTARTED

ബന്ദിപ്പൂരിൽ ഫോറസ്റ്റ് സഫാരി തുടങ്ങി.

നൂറു ദിവസം നീണ്ട അനിശ്ചിതത്വങ്ങൾക്കൊടുവിൽ ബന്ദിപ്പൂർ ടൈഗർ റിസർവ്വിൽ വീണ്ടും ഫോറസ്റ്റ് സഫാരി തുടങ്ങി. സഫാരി അടിയന്തരമായി തുടങ്ങാൻ കർണാടക സർക്കാർ തീരുമാനിച്ചിരുന്നു. ഇതിന് തുടർന്നാണ് ഇന്നലെ (22-02-2026) ഉച്ചമുതൽ സഫാരികൾ പുനരാരംഭിച്ചത്. ഉച്ചയ്ക്ക് രണ്ടരയാണ് പരിശോധനകൾ പൂർത്തിയാക്കി ആദ്യ സഫാരി തുടങ്ങിയത്. ആദ്യദിവസം തന്നെ വന്യജീവി പ്രേമികളുടെ വലിയ തിരക്കാണ് ബന്ദിപ്പൂരിൽ അനുഭവപ്പെട്ടത്. സഫാരി എപ്പോൾ തുടങ്ങും എന്നത് സംബന്ധിച്ച് വ്യക്തത യാത്രക്കാർക്ക് ഇടയിൽ ഉണ്ടായിരുന്നു. ഏതായാലും വീണ്ടും സഫാരി തുടങ്ങിയത് സഞ്ചാരികൾക്ക് ആവേശമായി.  ആദ്യദിവസം…

Read More