നാടന്‍ രുചിയില്‍ തൈര് ഒഴിച്ച മുരിങ്ങയില കറി
മുരിങ്ങയില എല്ലാവർക്കും വളരെ സുപരിചിതമായ ഒന്നാണ്. ഒരു കപ്പ് മുരിങ്ങയിലയിൽ പ്രോട്ടീൻ, വൈറ്റമിൻ എ, ബി, സി, ഇ, ഫോളേറ്റ്സ്, പൊട്ടാസ്യം, കാൽസ്യം, ഇരുമ്പ്, മഗ്നീഷ്യം എന്നിവയുൾപ്പെടെയുള്ള ധാതുക്കൾ അടങ്ങിയിട്ടുണ്ട്. കൂടാതെ, ഇവയ്ക്ക് ആന്റിഫംഗൽ, ആന്റി വൈറൽ, ആന്റീഡിപ്രസന്റ്, ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങളും അടങ്ങിയിരിക്കുന്നു. മറ്റൊരു തരത്തിൽ പറഞ്ഞാൽ മരുന്നായും, ഭക്ഷണമായും ഉപയോഗിക്കാൻ പറ്റുന്ന ഒന്നാണ് മുരിങ്ങയില. നാടൻ കറികളിൽ എടുത്തു പറയേണ്ട ഒന്നു തന്നെയാണ് മുരിങ്ങയില കൊണ്ടുള്ള കറികൾ. തോരനായും, ചാറു കറിയായും, സൂപ്പായും അങ്ങനെ…


