CHETTINAD-TRAVEL-TRIP-MALAYALAM

രുചി വൈവിധ്യത്തിൽ ഒതുങ്ങില്ല ചെട്ടിനാടിന്റെ തനിമ ; നൂറ്റാണ്ടുകൾക്കു മുൻപ് തന്നെ   ധനികരായവരുടെ കഥ അറിയാം

ആധുനിക നഗരങ്ങൾ കെട്ടിപ്പൊക്കുന്നതിന്റെ  തിരക്കിലാണ് ഭരണകൂടങ്ങളും സമൂഹവും എല്ലാം. ആധുനിക യാത്രാ മാർഗങ്ങൾ ആയ മെട്രോ റെയിൽ ഉൾപ്പെടെ നഗരങ്ങളിൽ ഉയർന്നു കഴിഞ്ഞു. നഗരങ്ങൾ വളർന്നുകൊണ്ടേയിരിക്കുന്നു. പല ഗ്രാമങ്ങളും നഗരങ്ങളായി മാറി തുടങ്ങിയിട്ട് വർഷങ്ങളായി. തരിശ് ഭൂമിയായി കിടന്ന സ്ഥലങ്ങളിൽ പോലും പുതിയ നഗരങ്ങൾ നിർമ്മിക്കപ്പെടുന്നു.  യാത്രയ്ക്ക് വേഗത കൂട്ടാൻ ബുള്ളറ്റ് ട്രെയിനുകൾ ഉൾപ്പെടെ  വരുന്നു. കാലത്തിനനുസരിച്ചുള്ള മാറ്റം  എവിടെയും കാണാൻ സാധിക്കും. വീതി കൂടിയ റോഡും പാലങ്ങളും എല്ലാം ഓരോ ദിവസവും പുതിയതായി വരുന്നു. ടെക്നോളജിയുടെ…

Read More
BELUR-HOYSALA-TEMPLE-CHANNAKESHAVA-TEMPLE

ഹമ്പി മാത്രം അല്ല,ശില്പഭംഗിയിൽ നൂറ്റാണ്ടുകളുടെ  ചരിത്രം കാണാൻ ഹോയ്സാലന്മാരുടെ സാമ്രാജ്യത്തിലേക്ക് ഒരു യാത്ര

 രാജ്യത്തിന്റെ പുരാതന ചരിത്രം അറിയാൻ താല്പര്യമുള്ളവർ ആണോ നിങ്ങൾ? സ്കൂളിലെ പാഠപുസ്തകങ്ങളിലും മറ്റും പഠിച്ചു വായിച്ചറിയാൻ അല്ല. കഥകളും ചരിത്രപുസ്തകങ്ങളും വായിച്ചും കേട്ടും മനസ്സിലാക്കാനും അല്ല. നേരിട്ട് കണ്ട് ആ ചരിത്രത്തിന്റെ ആഴവും പരപ്പും മനസ്സിലാക്കാൻ. അതിന്  ഏറ്റവും നല്ല വഴി  നമ്മുടെ പുരാതന നഗരങ്ങളിലേക്ക് ഉള്ള യാത്രകൾ ആണ്.ഹംപിയും അജന്തയും എല്ലോറയും എല്ലാം ഭാരതീയ വാസ്തു ശില്പ ഭംഗിയും അതിന്റെ ആഴവും നമ്മളെ  കാട്ടുന്നവയാണ്. അതിനൊപ്പം ചരിത്രവും വിജ്ഞാനവും പകർന്നു നൽകുന്നു.  ചരിത്രത്തിൽ നമ്മുടെ രാജ്യം…

Read More
KERALA-NEPAL-TRAIN-TRIP-FULL-DETAILS

കേരളത്തിൽ നിന്ന് നേപ്പാളിലേ കാഠ്മണ്ഡുവിലേക്ക് ട്രെയിനിൽ പോയാലോ?

കോവിഡ്ക്കാലം കഴിഞ്ഞതോടെ യാത്ര പ്രേമം  കൂടി വന്ന ഒരു സാഹചര്യമാണ് എവിടെയും കാണാനുള്ളത്. ഒരുപാട് ആളുകൾ കേരളത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് യാത്ര ചെയ്യാൻ തുടങ്ങിയിരിക്കുന്നു. ഹൈറേഞ്ച് മേഖല കേന്ദ്രീകരിച്ചുള്ള യാത്രകളാണ് കൂടുതലും. അവധി ദിവസങ്ങളിൽ ഇടുക്കിയും വയനാടും ഒക്കെ സഞ്ചാരികളെ കൊണ്ട് നിറഞ്ഞ് കവിയുന്ന അവസ്ഥയാണ്. പ്രധാനപ്പെട്ട ഡെസ്റ്റിനേഷനുകൾ വിട്ട് പുതിയ പുതിയ ഇടങ്ങൾ കണ്ടെത്തുന്ന സഞ്ചാരികളും ഉണ്ട്.   ബൈക്ക് യാത്രികരായ ചെറുപ്പക്കാർ കണ്ടെത്തുന്ന സ്ഥലങ്ങളാണ് ഏറെ. സോളോ റൈഡുകളും ഗ്രൂപ്പ് റൈഡുകളും ഒക്കെ ഇന്ന് ഒരു…

Read More
AATHUKAL-PONKALA-FAITH-CUSTOMS

ആറ്റുകാൽ പൊങ്കാല;അറിയേണ്ടതെല്ലാം

 ഭക്തജന ലക്ഷങ്ങൾ ആറ്റുകാലിലേക്ക്  ഒഴുകിയെത്തുന്ന മണിക്കൂറുകളാണ് ഇനി. തിരുവനന്തപുരം നഗരം അക്ഷരാർത്ഥത്തിൽ  ഒരു യാഗശാലയായി മാറുന്ന അപൂർവ നിമിഷം. യാഗത്തിന്റെ യജമാനന്മാർ പക്ഷേ സ്ത്രീകളാണ് എന്ന് മാത്രം. ഇത്ര അധികം സ്ത്രീകൾ ഒരുമിച്ച് ദേവിയെ ആരാധിച്ചുകൊണ്ട് സമർപ്പണം നടത്തുന്ന ഒരു ചടങ്ങ് ലോകത്തിൽ തന്നെ അപൂർവ്വം. അതുകൊണ്ടുതന്നെയാണ് സ്ത്രീകളുടെ ശബരിമല എന്ന വലിയ വിശേഷണത്തോടുകൂടി ആറ്റുകാൽ ദേവീക്ഷേത്രം അറിയപ്പെടുന്നത്.  ആറ്റുകാൽ പൊങ്കാല വർഷങ്ങളായി കേട്ടറിയുന്നവർ ആണ് മലയാളികളിൽ ഭൂരിപക്ഷം ആളുകളും. ഇതിനകം തന്നെ ലക്ഷക്കണക്കിന് സ്ത്രീകൾ പൊങ്കാലയുടെ…

Read More
KUNO-NATIONAL-PARK-CHEETAH-DETAILS

ഗാമിനി വീണ്ടും പ്രസവിച്ചു;ചീറ്റ പദ്ധതി വിജയത്തിലേക്ക്

 രാജ്യത്ത് കാടുകളെ സ്നേഹിക്കുന്നവരുടെ എണ്ണം കൂടിക്കൂടി വരുന്ന കാഴ്ചയാണ് ഓരോ ദിവസവും പുറത്തുവരുന്നത് നമ്മുടെ വന്യജീവി സങ്കേതങ്ങളിലും കടുവാ സങ്കേതങ്ങളിലുമെല്ലാം ഇതിന്റെ തിരക്ക് കാണാനുണ്ട്. സിംഹങ്ങളെ തേടി ഗുജറാത്തിലെ ഗിർ വനത്തിലേക്ക് പോകുന്നവരും ഉണ്ട്. കാടിന്റെ ഭംഗിയും അവിടുത്തെ മൃഗങ്ങളുടെ സവിശേഷതയും എല്ലാമാണ് ഓരോ കാടുകളിലേക്കും മനുഷ്യരെ ആകർഷിക്കുന്നത്. ഇതുവരെ ഇന്ത്യയിൽ അധികമാരും യാത്ര ചെയ്യാത്ത ഒരു കാഴ്ച തേടി നിങ്ങൾക്കും ഇനി പോകാം. ഇന്ത്യയിലെ ചീത്ത പുനരധിവാസ പദ്ധതി വിജയത്തിലേക്ക് എത്തുന്ന മധ്യപ്രദേശിലെ കുനോ നാഷണൽ…

Read More
FLIGHT-CANCELLATION-IN-INDIA-AND-REFUND-NEW-ORDER-DGCA,

വിമാന കമ്പനികളുടെ വെബ്സൈറ്റ് വഴി ടിക്കറ്റ് എടുത്താൽ ഇനി ഗുണമുണ്ട്

പലപ്പോഴും അടിയന്തരമായി വിമാനയാത്ര ചെയ്യേണ്ടി വരുന്നവരാണ് നിങ്ങൾ. വളരെ അടുത്ത ദിവസങ്ങളിൽ ടിക്കറ്റ് ബുക്ക് ചെയ്യുകയാണെങ്കിൽ ഉയർന്ന തുക നൽകേണ്ടിവരും. ഓരോ വിമാന കമ്പനികളുടെയും റേറ്റുകളിൽ അടക്കം വ്യത്യാസം വരാറുണ്ട്. യാത്ര റദ്ദാക്കിയാൽ പണം റീഫണ്ട് ചെയ്തു കിട്ടാൻ ഒരു മാസം വരെ  കാത്തിരിക്കേണ്ടി വന്നേക്കാം. ഈ സാഹചര്യങ്ങൾ എല്ലാം മാറുകയാണ്. യാത്രക്കാർക്ക് ഗുണപരമായ ഒരുപാട് മാറ്റങ്ങൾ വരുന്നു. അത് എന്തൊക്കെയെന്ന് അറിയാം. മാറ്റങ്ങൾ ഇതൊക്കെ ആണ്  വിമാനയാത്ര റദ്ദാക്കുക, തീയതി മാറ്റി യാത്ര ചെയ്യുക ഇതൊക്കെ…

Read More
national-water-way-innaguration

ദേശീയ ജലപാതയുടെ ആദ്യഘട്ടം യാഥാർത്ഥ്യമാകുന്നു 

കേരളത്തിന്റെ സ്വപ്ന പദ്ധതികളിൽ ഒന്നാണ് ദേശീയ ജലപാത. ഇതിനു വേണ്ടിയുള്ള പണികൾ കഴിഞ്ഞ കുറെ വർഷങ്ങളായി നടന്നുകൊണ്ടിരിക്കുകയാണ്. ഏറ്റവും ഒടുവിൽ സർക്കാരിൽ നിന്ന് പുറത്തുവരുന്ന വിവരം അനുസരിച്ച് ഈ മാസം തന്നെ ദേശീയ ജലപാതയുടെ ആദ്യഘട്ടം ഉദ്ഘാടനം ചെയ്യും. വർക്കലയിൽ വച്ച് പരിപാടി നടത്താനുള്ള ആലോചനകളാണ് നടക്കുന്നത് . ഉൾനാടൻ ജലഗതാഗത വകുപ്പും കേരള വാട്ടർവേയ്സ് ആൻഡ് ഇൻഫ്രാസ്‌ട്രക്ച്ചേഴ്സ് ലിമിറ്റഡും ചേർന്നാണ് പാതയുടെ നിർമ്മാണ പ്രവർത്തനം നടത്തുന്നത്. നിരവധിയടങ്ങളിൽ ഇപ്പോഴും തകൃതിയായി പണി പുരോഗമിക്കുകയാണ്.  ആദ്യഘട്ടത്തിൽ തിരുവനന്തപുരത്തെ…

Read More
kohi-water-metro-kadamakkudi-new-service-april1

സഞ്ചാരികൾക്ക് ഇനി കടമക്കുടിയിലേക്ക് വാട്ടർ മെട്രോ വഴി എത്താം.

കൊച്ചി നഗരത്തിന്റെ വലിയ തിരക്കുകളിൽ നിന്ന് മാറി കേരളത്തിന്റെ ഗ്രാമക്കാഴ്ചകളുടെ കേന്ദ്രമാണ് നഗരത്തോട് ചേർന്നുള്ള. കടമക്കുടി. പൊക്കാളി പാടങ്ങളും കായൽ കാഴ്ചകളും എല്ലാം കാണാനായി സഞ്ചാരികൾ വൻതോതിൽ കടമക്കുടിയിലേക്ക് പോകാറുണ്ട്. കടമക്കുടിയിലെ സായാഹ്നം പേരുകേട്ടതാണ്. 14 ദ്വീപുകൾ അടങ്ങിയ കടമക്കുടിയിലേക്ക് കൊച്ചി മെട്രോ സർവീസ് ദീർഘിപ്പിക്കുന്നു എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട വിവരം. ഇതിനായി കടമക്കുടിയിൽ ഉൾപ്പെടെ നിർമ്മിച്ച രണ്ട് വാട്ടർ മെട്രോ ടെർമിനലുകളുടെ നിർമ്മാണം അന്തിമഘട്ടത്തിലാണ്. ഏപ്രിൽ 1 മുതൽ പുതിയ സർവീസ് തുടങ്ങും എന്നാണ് അധികൃതർ…

Read More
e-sreedharan-speed-train-new-route

അതിവേഗ റെയിൽവേയ്ക്ക് പുതുക്കിയ പ്ലാനുമായി ഇ ശ്രീധരൻ

 അതിവേഗ റെയിൽവേ പദ്ധതിയുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് പലതരത്തിലുള്ള തർക്കങ്ങളും തുടരുകയാണ്. നേരത്തെ ഇ ശ്രീധരൻ പ്രഖ്യാപിച്ച പദ്ധതിക്ക് പിന്നാലെ  സംസ്ഥാന സർക്കാരും പുതിയ പദ്ധതി പ്രഖ്യാപിച്ചിരുന്നു. ശ്രീധരന്റെ പ്രഖ്യാപനത്തെ വിമർശിച്ചുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്ത് വരികയും ചെയ്തു. ഇതിനെല്ലാം പിന്നാലെയാണ് താൻ പിന്നോട്ടില്ല എന്ന നിലപാടുമായി ഇ ശ്രീധരൻ പുതുക്കിയ പദ്ധതി പ്രഖ്യാപിക്കുന്നത്. റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് തനിക്ക് വാക്കാൽ നൽകിയ ഉറപ്പ് പ്രകാരമാണ് പുതിയ പദ്ധതിയുമായി മുന്നോട്ടു പോകുന്നത് എന്ന് ശ്രീധരൻ ആവർത്തിച്ചു….

Read More
bandipur-tiger-reserve-online-booking

ബന്ദിപ്പൂർ ടൈഗർ റിസർവിൽ ഓൺലൈൻ ബുക്കിംഗ് തുടങ്ങി

ഏറെക്കാലമായി അടഞ്ഞു കിടക്കുകയായിരുന്നു ബന്ദിപ്പൂർ കടുവാ സങ്കേതവും, നാഗർഹോളെ കടുവാ സങ്കേതവും. മനുഷ്യ – വന്യജീവി സംഘർഷം രൂക്ഷമായതിനെ തുടർന്നാണ് ഇരു കടുവാ സങ്കേതങ്ങളും അടച്ചിട്ടത്. നവംബർ ഏഴു മുതൽ അടച്ചിട്ട കടുവാ സങ്കേതം കഴിഞ്ഞദിവസം മുതലാണ് തുറന്നത്. കടുവാ സങ്കേതങ്ങൾ തുറന്നതിനു പിന്നാലെ സഫാരികളും ആരംഭിച്ചിരുന്നു. എന്നാൽ തുടക്കത്തിൽ ഓൺലൈൻ വഴിയുള്ള ബുക്കിംഗ് സാധ്യമായിരുന്നില്ല. ഇതിന് ചില പ്രശ്നങ്ങൾ സഞ്ചാരികൾ നേരിട്ടതായി വിവരങ്ങൾ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് പൂർണതോതിൽ ഓൺലൈൻ ബുക്കിംഗ് തുടങ്ങിയതായി ബന്ദിപ്പൂർ ടൈഗർ…

Read More