Headlines
anurag-kashyap-ranveer-singh

‘ധുരന്ധർ സിനിമ പ്രോപ്പഗാൻഡ അല്ല’: അനുരാഗ് കശ്യപ്

തിയേറ്ററുകളിൽ വിജയം നേടിയ ധുരന്ധർ ഒടിടി വഴി ജനങ്ങളിലേക്ക് എത്തിയതിന് പിന്നാലെയാണ് നിലപാട് വ്യക്തമാക്കി പ്രശസ്ത സംവിധായകൻ അനുരാഗ് കശ്യപ് രംഗത്ത് വന്നത്.ധുരന്ധർ ഇക്കാലത്ത് ഇറങ്ങിയ ധീരമായ സിനിമയാണെന്ന് അദ്ദേഹം പറഞ്ഞു. സിനിമ കൈകാര്യം ചെയ്യുന്ന രാഷ്ട്രീയത്തോട് തനിക്ക് എതിർപ്പുണ്ട്. എന്നാൽ ഇതൊരു പ്രോപ്പഗാൻഡ ആണെന്ന നിലപാട് തനിക്ക് ഇല്ല എന്നും അദ്ദേഹം തുറന്നടിച്ചു. ബംഗളൂരു അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ ഭാഗമായി നടന്ന സെമിനാറിൽ ആണ് അനുരാഗ് കശ്യപ് സിനിമയെ പുകഴ്ത്തി രംഗത്ത് വന്നത്. ‘ഭയമില്ലാത്ത സിനിമ നിർമ്മാണം’…

Read Full News
Anomie-malayalam-movie-bhavana

ഹിറ്റ് അടിക്കാൻ ‘അനോമി’യുമായി ഭാവന

മലയാളികളുടെ പ്രിയ നടി ഭാവന കിടിലൻ പ്രകടനവുമായി എത്തുന്ന അനോമിയുടെ ട്രെയിലർ പുറത്ത്. ക്രൈം ഇൻവെസ്റ്റിഗേഷൻ ത്രില്ലറുമായി ആണ് ജന മനസ്സ് കീഴടക്കാൻ ‘അനോമി’യുമായി (Anomie) ഭാവനയുടെ വരവ്. ഒരുകാലത്ത് മലയാളി യുവത്വത്തിന്റെ രോമാഞ്ചമായ റഹ്മാനും ഭാവനക്കൊപ്പം കിടിലൻ ആക്ഷൻ ലുക്കിൽ സിനിമയിൽ രംഗത്ത് വരുന്നു. പഞ്ച് ഡയലോഗുകളുമായാണ് ഭാവന ട്രെയിലറിൽ കയ്യടി നേടിയിരിക്കുന്നത്. റഹ്മാന്റെ ആക്ഷൻ രംഗങ്ങളും ചിത്രത്തിന്റെ പ്രതീക്ഷ കൂട്ടുന്നു. ഫോറൻസിക് അനലിസ്റ്റ് ആയ ‘സാറ’ എന്ന കഥാപാത്രമായാണ് ഭാവന പുതിയ ചിത്രത്തിൽ തിരശ്ശീലയിൽ…

Read Full News
indrans-aashaan-movie

നിറയെ തമാശകളുമായി ഇന്ദ്രൻസിന്റെ ‘ആശാൻ’ ഉടനെത്തുന്നു

സിനിമയ്ക്കുള്ളിലെ സിനിമാ ചിത്രീകരണം മലയാളിക്ക് ഒരു പുതിയ കാഴ്ചയല്ല. ഉദയനാണ് താരം ഉൾപ്പെടെ നിരവധി സിനിമകൾ മലയാളികളുടെ ജനഹൃദയത്തിൽ ഇടം നേടിയിട്ടുണ്ട്. ഇതിന് പിന്നാലെയാണ് ഇന്ദ്രൻസിനെ നായകനാക്കി സിനിമയ്ക്കുള്ളിലെ സിനിമ ചിത്രീകരണം പശ്ചാത്തലമാക്കി ആശാൻ റിലീസിന് ഒരുങ്ങുന്നത്. അമ്പിളി, ഗപ്പി എന്നീ സിനിമകളിലൂടെ തന്റെ വരവറിയിച്ച സംവിധായകൻ ജോൺപോൾ ജോർജ് ആണ് ആശാന്റെ സംവിധായകൻ. സിനിമയിലെ പൊള്ളത്തരങ്ങളും ചലച്ചിത്രപ്രവർത്തകരുടെ അതിജീവന പോരാട്ടങ്ങളും നർമ്മം ചേർത്ത് അവതരിപ്പിക്കുകയാണ് ആശാൻ. ആശാന് ഗംഭീര പിന്തുണയുമായി മലയാളത്തിന്റെ പ്രിയനടൻ മമ്മൂട്ടിയും രംഗത്ത്…

Read Full News
mammotty-indrans-movie-life

‘ഇന്ദ്രൻസിന്റെ പ്രകടനം കണ്ട് ഞാന്‍ അന്തംവിട്ടുപോയി’: മമ്മൂട്ടി

മലയാളികളുടെ പ്രിയനടൻ ആണ് ഇന്ദ്രൻസ്. തുടക്കകാലത്തെ അപേക്ഷിച്ച് വ്യത്യസ്തമായ വേഷങ്ങളിലൂടെ ദേശീയപുരസ്കാരം അടക്കം വാങ്ങി മുന്നോട്ടുപോകുന്ന ഇന്ദ്രൻസിനെക്കുറിച്ച് സംസാരിച്ചപ്പോഴാണ് മഹാനടൻ മമ്മൂട്ടി വാചാലനായത്. ഇന്ദ്രൻസിന്റെ അഭിനയം തന്നെ അമ്പരപ്പിച്ചു എന്നാണ് മമ്മൂട്ടി വ്യക്തമാക്കുന്നത്. ചില സിനിമകൾ പ്രത്യേകം എടുത്ത് ചൂണ്ടിക്കാട്ടി കൊണ്ടായിരുന്നു മമ്മൂട്ടി തന്റെ അഭിപ്രായം പങ്കുവെച്ചത്. പുതിയകാലത്തെ സിനിമകളിൽ ഇന്ദ്രൻസ് തന്നെ അമ്പരപ്പിച്ചതായി മമ്മൂട്ടി പറഞ്ഞു. ‘എന്നാ കളിയാണ് ഇയാൾ കളിച്ചിരിക്കുന്നത്’ എന്ന് ഇന്ദ്രൻസിനെ ഒപ്പം നിർത്തിയാണ് മമ്മൂട്ടി ചൂണ്ടിക്കാട്ടുന്നത്. പ്രധാനമായും രണ്ട് സിനിമകളുടെ കാര്യം…

Read Full News
mohanlal-new-look-l366

പുതിയ ലുക്കിൽ മോഹൻലാൽ എത്തിയത് എന്തിന്?

മലയാളികളുടെ പ്രിയതാരം മോഹൻലാൽ പുതിയ ലുക്കിൽ രംഗത്തെത്തിയതാണ് സാമൂഹ്യ മാധ്യമങ്ങളെ പ്രധാന ചർച്ച വിഷയം. ഏറെക്കാലമായി താടിവച്ച് മാത്രം പ്രത്യക്ഷപ്പെട്ടിരുന്ന ലാലേട്ടൻ പുതിയ ലുക്കിൽ എത്തിയത് എന്തിനെന്ന സംശയമാണ് പലരും പങ്കുവച്ചത്. ചുമ്മാ എന്ന തലക്കെട്ടോടെ മോഹൻലാൽ തന്നെയാണ് സാമൂഹികമാധ്യമത്തിൽ എന്റെ പുതിയ ചിത്രം പങ്കുവെച്ചത്. പുതുതായി തുടങ്ങുന്ന ചിത്രത്തിനു വേണ്ടിയാണ് മോഹൻലാലിന്റെ രൂപമാറ്റം എന്നാണ് ലഭ്യമാകുന്ന വിവരം. തരുൺ മൂർത്തിയുടെ സംവിധാനത്തിൽ തൊടുപുഴയിൽ ചിത്രീകരണം തുടങ്ങിയ (L366) സിനിമയ്ക്ക് വേണ്ടിയാണ് താടി വടിച്ചുള്ള രംഗപ്രവേശം. 2020…

Read Full News