ക്ഷീര കർഷകർക്ക് കേന്ദ്രസർക്കാരിന്റെ കൈത്താങ്ങായി പുതിയ പദ്ധതി
ക്ഷീരകർഷകർ പലതരത്തിലുള്ള പ്രതിസന്ധികളിൽ അനുഭവിക്കാറുണ്ട്. അതിലൊരു പ്രധാനപ്പെട്ട വിഷയമാണ് കാലിത്തീറ്റയുടെ വില വർദ്ധനവ്. അടിക്കടി ഉണ്ടാകുന്ന രോഗങ്ങളും കാലി വളർത്തൽ മേഖലയെ തളർത്താറുണ്ട്. കാലങ്ങളായി സർക്കാറുകൾക്ക് മുന്നിൽ ഇത്തരം പ്രശ്നങ്ങൾ കർഷകർ ഉന്നയിച്ചിരുന്നതാണ്. ഒടുവിൽ കേന്ദ്രസർക്കാരിന്റെ കാത് തുറന്നു. ക്ഷീര രക്ഷകർക്ക് വൻതോതിൽ ഗുണം ലഭിക്കുന്ന ഒരു പദ്ധതിക്കാണ് കേന്ദ്രം രൂപം നൽകിയിരിക്കുന്നത്. ജൻ ഔഷധി മെഡിക്കൽ ഷോപ്പുകൾ സംസ്ഥാനത്താകെ കേന്ദ്രസർക്കാർ തുടങ്ങിയിരുന്നു. മരുന്നുകളുടെ ബ്രാൻഡ് ഒഴിവാക്കി ജനറിക് ആയി നൽകി എന്നുള്ളതാണ് ഇത്തരം മരുന്ന് വിതരണശാലകളുടെ…


