രാത്രി കിടന്നാലും ഉറങ്ങാൻ കഴിയുന്നില്ല? പരിഹാരം ഡോക്ടർ പറയുന്നു

sleepless-night-the-lifepicture-health

ഉറക്കം മനുഷ്യന് ഏറ്റവും വലിയ ഒരു അനുഗ്രഹമായി പലരും പലപ്പോഴും പറയാറുണ്ട്. രാത്രി വൈകിയാലും ഒന്ന് കിടന്നുറങ്ങാൻ കഴിയാത്ത പ്രശ്നങ്ങൾ നേരിടുന്നവരാണ് പലരും. പലതരം മാനസിക സമ്മർദ്ദങ്ങളും, ഹോർമോൺ പ്രശ്നങ്ങളും എല്ലാം സ്വാഭാവികമായ ഉറക്കത്തെ തടസ്സപ്പെടുത്താറുണ്ട്. ഇങ്ങനെ ബുദ്ധിമുട്ടുന്നവർക്ക് ആശ്വാസമാകുന്ന നിർദ്ദേശമാണ് അനസ്തേഷ്യ വിഭാഗത്തിൽ ജോലിചെയ്യുന്ന ഡോക്ടർ മയ്റോ ഫിഗൂറ. ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് ഫിഗൂറ ടിപ്പുകൾ നിർദ്ദേശിക്കുന്നത്.

കിടന്നു കുറച്ചുനേരം കഴിഞ്ഞ് ഉറങ്ങാൻ കഴിയാതെ വന്നാൽ തലച്ചോറ് ഒരുപാട് ചിന്തകളിൽ കൂടി കടന്നു പോകുന്നു എന്നാണ് അർത്ഥം. കിടക്കുന്ന ചുറ്റുപാടിൽ നിന്നും മാറിനിൽക്കുക എന്നുള്ളതാണ് ഏറ്റവും പ്രധാനപ്പെട്ട ഒരു കാര്യം. ചെയ്യുമ്പോൾ വിരസത തോന്നുന്ന എന്തെങ്കിലും ഒന്നിലേക്ക് മാറാനാണ് ഡോക്ടർ നിർദ്ദേശിക്കുന്നത്. അതായത് നിങ്ങൾക്ക് ഇഷ്ടമില്ലാത്ത എന്തെങ്കിലും കാര്യം ചെയ്യുക. ഭരത്തിൽ ചിന്തകളിൽ മാറ്റം ഉണ്ടാകുന്നു ഇതിലൂടെ നിങ്ങൾക്കുണ്ടാകുന്ന മാറ്റം. പ്രകൃതിദത്ത മെലട്ടോണിൻ ഉൽപാദനം ശരീരത്തിൽ ഈ അവസ്ഥയിൽ കൂടും

ഉറക്കം വരാതെ കിടക്കുമ്പോൾ മൊബൈൽ ഫോണുകൾ ഉപയോഗിക്കരുത് എന്നും ഡോക്ടർ നിർദ്ദേശിക്കുന്നു. മൊബൈൽ ഫോൺ മാത്രമല്ല ലാപ്ടോപ്പ് ഉൾപ്പെടെ നീല വെളിച്ചം വരുന്ന ഒരു സാമഗ്രികളും ഉപയോഗിക്കരുത്. ഇത്തരം പരീക്ഷണങ്ങൾ ഒക്കെ നടത്തിയ ശേഷവും ഉറക്കം വന്നില്ല എങ്കിൽ മെഡിറ്റേഷൻ ഉൾപ്പെടെ ഉള്ള ടെക്നിക്കുകൾ പരീക്ഷിക്കാം.

ഇതുകൊണ്ടൊന്നും പരിഹാരമുണ്ടായില്ലെങ്കിൽ മാത്രം മരുന്നുകളിലേക്ക് കടക്കാനാണ് ഡോക്ടറുടെ നിർദ്ദേശം.

Share This Post

Leave a Reply

Your email address will not be published. Required fields are marked *