സമ്പാദ്യത്തെക്കുറിച്ച് പലപ്പോഴും ജീവിതത്തിൽ നമ്മൾ മറന്നു പോകാറുണ്ട്. നമ്മുടെ ചെറിയ വരുമാനം മാത്രം കൊണ്ട് അന്നത്തെ അന്നത്തിന് വേണ്ടിയുള്ള ജീവിതമാണ് പലപ്പോഴും ഉള്ളത്. ആയിരം രൂപ വരെ ദിവസവും കൂലി വാങ്ങി ജീവിക്കുന്നവർ ഇന്നുമുണ്ട്. ഏതായാലും നമുക്ക് കിട്ടുന്ന ചെറിയ പണം ആണെങ്കിലും അതിൽ നിന്ന് എങ്ങനെ സമ്പന്നനാകാം എന്നതാണ് പ്രധാനം.
കൂലിപ്പണിക്ക് പോകുന്ന ഒരാൾക്ക് ദിവസവും ആയിരം രൂപയെങ്കിലും കൂലി കിട്ടാറുണ്ട്. അങ്ങനെയുള്ളവർക്ക് പറ്റിയ ഒരു നിക്ഷേപ പദ്ധതിയാണ് മ്യൂച്ചൽ ഫണ്ട് നിക്ഷേപം. ദിവസവും 100 രൂപ വീതം നിക്ഷേപിക്കാവുന്ന ഒരു എസ്ഐപിയിൽ ചേർന്നാൽ മാത്രം മതി. അതായത് ആറുമാസം കൊണ്ട് തന്നെ നിങ്ങളുടെ നിക്ഷേപം ഇരുപതിനായിരമായി ഉയരും എന്ന് അർത്ഥം.
ആയിരം രൂപയും ദിവസവും ചിലവാക്കുന്നവർ ആയിരിക്കും നമ്മളിൽ പലരും. എന്നാൽ സമ്പാദ്യം എന്ന ആഗ്രഹം മനസ്സിൽ കാര്യമായി ഉയർന്നാൽ നമ്മുടെ ചിലവ് 900 ആക്കി ചുരുക്കാൻ കഴിഞ്ഞേക്കും. അങ്ങനെയുള്ളവർക്ക് ദിവസവും ഉള്ള ഈ 100 രൂപ നിക്ഷേപം ഭാവിയിലേക്കുള്ള ഒരു വൻ നിക്ഷേപമായി മാറാം.
നിങ്ങൾക്ക് കേവലം 900 രൂപ മാത്രമാണ് ദിവസക്കൂലി കിട്ടുന്നതെങ്കിലും അതുകൊണ്ട് ജീവിക്കാറില്ലേ. അതുമാത്രം ചിന്തിച്ചാൽ ഈ നിക്ഷേപ പദ്ധതി വഴി നിങ്ങൾക്ക് കാര്യമായി മുന്നോട്ടു പോകാൻ കഴിയും. ചെറിയ നിക്ഷേപത്തിൽ നിന്നും തുടങ്ങുന്നതുകൊണ്ടുതന്നെ വലിയ ആത്മവിശ്വാസമുള്ള ഒരു നിക്ഷേപകൻ ആക്കി നിങ്ങളെ വളർത്തിയെടുക്കാൻ ഇത് ഗുണമാണ്.


