കുട്ടികൾക്ക് വേണ്ടിയുള്ള നിക്ഷേപങ്ങൾ എപ്പോൾ തുടങ്ങണം?

kids-investment-plan

കുട്ടികൾ വളരുന്നത് മുതൽ പഠിപ്പിച്ചു ഒരു പ്രായം എത്തുന്നതുവരെ രക്ഷിതാക്കൾക്ക് വലിയ സമ്മർദ്ദമാണ്. സാമ്പത്തിക പ്രതിസന്ധി തന്നെയാണ് പലപ്പോഴും വില്ലനായി മാറുന്നത്. വിദ്യാഭ്യാസ ചെലവിന് അടക്കം വൻതുക മാറ്റി വെക്കേണ്ടി വരുന്നു എന്നതാണ് പ്രതിസന്ധി. പണപ്പെരുപ്പം കൂടിവരുന്ന കാലത്ത് ചിലവുകൾ വർധിക്കുന്നതിൽ അത്ഭുതപ്പെടേണ്ട കാര്യമില്ല. പ്രതിപക്ഷം ഏഴു ശതമാനത്തോളം പണപ്പെരുപ്പം ആണ് ഈ മേഖലയിൽ ഉണ്ടാകുന്നത്.

ചിലവുകൾ കൂടുമെന്ന് ഉറപ്പുള്ളത് കൊണ്ട് തന്നെ കുട്ടികൾ ജനിച്ച മാസം മുതൽ തന്നെ നിക്ഷേപം തുടങ്ങുന്നത് നല്ലതാണ്. ഏതെങ്കിലും ഒരു കോഴ്സിന് കുട്ടി ജനിക്കുമ്പോൾ ഉള്ള സമയത്ത് ഉള്ള ഫീസ് അല്ല പഠിക്കേണ്ട സമയത്ത് ചിലവാക്കേണ്ടി വരിക. പല ഇരട്ടി തന്നെ ഇത് ഉയരും എന്ന കാര്യത്തിൽ സംശയമില്ല. അതുകൊണ്ടുതന്നെയാണ് ജനിച്ച സമയം മുതൽ ഉള്ള നിക്ഷേപങ്ങൾക്ക് പ്രാധാന്യം കൂടുന്നത്.

കുട്ടികൾ ജനിക്കുമ്പോൾ തന്നെ ഒരു എസ്ഐപി തുടങ്ങുന്നതാണ് ഏറ്റവും ഉചിതം. വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നതനുസരിച്ച് ഒരുമാസം ഒമ്പതിനായിരം രൂപ നിക്ഷേപിച്ചാൽ കുട്ടിക്ക് 21 വയസ്സ് ആകുമ്പോൾ അത് 72 ലക്ഷം രൂപയാകും. 10% എന്ന വളർച്ച പരിഗണിച്ചുകൊണ്ടാണ് ഈ കണക്ക്. കുട്ടിയുടെ പ്രായം കൂടുംതോറും ഈ നിക്ഷേപിക്കുന്ന തുക കൂട്ടിയാൽ മാത്രമേ നമ്മൾ ഉദ്ദേശിക്കുന്ന പണം ലഭിക്കു. അതുകൊണ്ടുതന്നെ ചൈൽഡ് കെയർ ഫണ്ടുകൾ കുട്ടി ജനിക്കുന്ന സമയം മുതൽ തുടങ്ങുന്നതാണ് ഏറ്റവും നല്ലത്.

Share This Post

Leave a Reply

Your email address will not be published. Required fields are marked *