മലയാളികൾക്ക് പ്രിയപ്പെട്ട നടിയാണ് ഭാവന. അതുകൊണ്ടുതന്നെ ഭാവനയുടെ പുതിയ സിനിമയായ അനോമി (anomie) ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരുന്നത്. എന്തായാലും ആരാധകരെ തൃപ്തിപ്പെടുത്തുന്ന റിപ്പോർട്ടുകളാണ് തിയേറ്ററുകളിൽ നിന്ന് കഴിഞ്ഞ രണ്ട് ദിവസങ്ങളായി പുറത്തുവരുന്നത്. സിനിമയെക്കുറിച്ച് നിരൂപണം നടത്തിയവരും ഏറെക്കുറെ മികച്ച അഭിപ്രായം പങ്കുവെച്ചു എന്നുള്ളതാണ് സിനിമാപ്രേമികൾക്ക് ആശ്വാസം ആയിട്ടുള്ളത്
കഥാപാത്രങ്ങൾ എല്ലാവരും തന്നെ മികച്ച പ്രകടനം കാഴ്ചവച്ചു എന്നാണ് തീയറ്റർ വിട്ടു പുറത്തു പോകുന്നവർ അഭിപ്രായപ്പെടുന്നത്. ഭാവന തന്നെയാണ് ഇതിൽ ഏറ്റവും മികച്ചു നിൽക്കുന്നതെന്ന് നിസംശയം ആരാധകർ പറയുന്നു. ചെറിയൊരു ഇടവേളയ്ക്കു ശേഷം വീണ്ടും മികച്ച കഥാപാത്രത്തിലൂടെ മലയാളി പ്രേക്ഷകരെ ആവശ്യത്തിലാക്കുകയാണ് പ്രിയ താരം റഹ്മാൻ. പോലീസ് ഓഫീസറായി സിനിമയിൽ എത്തുന്ന റഹ്മാൻ കിടിലൻ ആക്ഷൻ പ്രകടനവുമായി ആരാധകരെ രോമാഞ്ചത്തിൽ ആക്കുന്നുണ്ട്.
കഥാപാത്രത്തിന്റെ വികാരങ്ങൾക്ക് അനുസരിച്ച് തകർത്തഭിനയിച്ചിരിക്കുകയാണ് ഭാവന എന്നാണ് നിരൂപകർ പോലും ചൂണ്ടിക്കാട്ടുന്നത്. ഇതോടെ ഏറെക്കാലത്തിനുശേഷം അഭിനയ പ്രാധാന്യമുള്ള ഒരു വേഷത്തിലൂടെ തനിക്ക് ഇനിയും ഒരുപാട് മികച്ച കഥാപാത്രങ്ങൾ മലയാളിക്ക് സമ്മാനിക്കാൻ ഉണ്ടെന്ന് ഭാവന തെളിയിക്കുകയാണ്.വിഷ്ണു അഗസ്ത്യ, അർജുൻ ലാൽ തുടങ്ങിയ താരങ്ങളും സിനിമയുടെ കഥാപാത്രങ്ങൾക്ക് അനുസരിച്ച് മികച്ച പ്രകടനവുമായി നിറഞ്ഞു നിൽക്കുകയാണ്.
സിനിമയുടെ ടെക്നിക്കൽ സൈഡും മികച്ചു നിൽക്കുന്നതായി നിരൂപകർ പറയുന്നു. സുജിത്ത് സാരങ് ക്യാമറയിലൂടെ മികച്ച സാന്നിധ്യമായി മാറുന്നു.കിരൺ ദാസ് എഡിറ്റിംഗ്, ജയദേവ് കളറിങ്, ഹർഷവർദ്ധൻ രാമേശ്വർ മ്യൂസിക് എന്നിങ്ങനെ വിവിധ വിഭാഗങ്ങൾ കൈകാര്യം ചെയ്യുന്നു. വി എഫ് എക്സ് ഉൾപ്പെടെ സിനിമയുടെ ക്ലൈമാക്സിൽ അടക്കം നന്നായി ഉൾപ്പെടുത്തിയിട്ടുണ്ട്. ഏതായാലും ബോക്സ് ഓഫീസിൽ ഉൾപ്പെടെ അനോമി ചലനം സൃഷ്ടിക്കുകയാണ്.


