കേരളത്തിൽ ചൂട് കൂടുന്നു.

kerala-climate-heat-wave-high

സംസ്ഥാന താപനില ഉയർന്നു വരികയാണ്. ഓരോ ദിവസവും പുറത്തുവരുന്ന കണക്ക് ഇതാണ് സൂചിപ്പിക്കുന്നത്. പലപ്പോഴും ചൂടിന്റെ കാര്യത്തിൽ മുന്നിൽ നിൽക്കാറുള്ളത് പാലക്കാടാണ്. എന്നാൽ ഇത്തവണ പാലക്കാട് പിന്നിലാണ്. സംസ്ഥാനത്ത് മൂന്ന് ജില്ലകളിൽ താപനില 35 ഡിഗ്രിക്ക് മുകളിൽ രേഖപ്പെടുത്തി.

 എറണാകുളം, കോട്ടയം,കോഴിക്കോട് ജില്ലകളിലാണ് താപനില കൂടുതൽ. ഇവിടെ 35 ഡിഗ്രിയിൽ പകൽ താപനില എത്തി എത്തി. കഴിഞ്ഞവർഷവും കോട്ടയത്ത് താപനില ഉയർന്ന നിലയിൽ ആയിരുന്നു. സംസ്ഥാനത്ത് കുറഞ്ഞ ചൂട് രേഖപ്പെടുത്തുന്നത് തിരുവനന്തപുരത്താണ്. 33 ഡിഗ്രി സെൽഷ്യസാണ് ഇവിടെ രേഖപ്പെടുത്തിയത്.

 ആശ്വാസമായി രാത്രി

 പകൽ താപനില കൂടി നിൽക്കുമ്പോഴും രാത്രി ആശ്വാസമാണ്. കഴിഞ്ഞ വർഷങ്ങളിലേത് പോലെ രാത്രി ചൂട് കൂടി നിൽക്കുന്നില്ല. രാത്രി താപനില ഏറ്റവും കുറവ് പുനലൂരിൽ ആണ് രേഖപ്പെടുത്തിയത്. ഇവിടെ 20 ഡിഗ്രി സെൽഷ്യസ് ആണ് രാത്രി താപനില. ഫെബ്രുവരി 17 വരെ സമാനമായ സ്ഥിതി തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്

 പകൽ സൂക്ഷിക്കണം

 കേരളത്തിൽ ജീവിക്കേണ്ടവർ ഇനി ശ്രദ്ധിക്കേണ്ട സമയമാണ്. പകൽ താപനില കൂടി നിൽക്കുമ്പോൾ കൂടുതൽ സമയം വെയിൽ കൊള്ളരുത്. സൂര്യാതപത്തിന് സാധ്യത ഉണ്ട്. ഇതിനൊപ്പം  ത്വക്ക് രോഗങ്ങൾക്കും നേത്ര രോഗങ്ങൾക്കും സാധ്യത ഏറെയാണ്. ചൂട് കൂടി നിൽക്കുന്ന ജില്ലകളിൽ മുന്നറിയിപ്പ് പുറത്തിറക്കി കഴിഞ്ഞു. രാവിലെ 10 മണി മുതൽ ഉച്ചയ്ക്ക് പകൽ താപനില ഉയർന്നുനിൽക്കുന്നത്. ഈ സമയം തുടർച്ചയായി നേരിട്ട് വെയിൽ കൊള്ളരുത്.

 വെള്ളം കുടിക്കുക ശീലമാക്കണം

 താപനില ഉയർന്നതോടെ ശരീരത്തിലെ ജലാംശം കുറയും. വിയർപ്പിലൂടെ ഇത് കാര്യമായി പുറത്തുപോകും. അതുകൊണ്ട് ധാരാളം വെള്ളം കുടിക്കണം. ശരീരത്തിൽ ജലാംശം കുറഞ്ഞാൽ നിർജലീകരണത്തിന് കാരണമാകും.

 പുറം ജോലികളിൽ ഏർപ്പെടുന്ന വരും, മത്സ്യബന്ധനത്തിന് പോകുന്നവരും പ്രത്യേകം ശ്രദ്ധിക്കണം. ബൈക്ക് യാത്രക്കാർ, സൈക്കിൾ സഞ്ചാരികൾ എന്നിവരും ജാഗ്രത പാലിക്കണം. രോഗപ്രതിരോധ ശക്തി കുറവുള്ളവരും ഈ സമയം ശ്രദ്ധിക്കേണ്ടതാണ്. ക്യാൻസർ രോഗികൾ, ചർമ്മ രോഗമുള്ളവർ, നേത്രരോഗികൾ എന്നിവരും പ്രത്യേകം കരുതണം.

 ഇങ്ങനെയും കരുതാം.

 പകൽ പുറത്ത് യാത്ര ചെയ്യുന്നവർ സൺഗ്ലാസ് ധരിക്കുന്നത് നല്ലതാണ്. കണ്ണിലേക്ക് അൾട്രാവയലറ്റ് രശ്മികൾ കാഠിന്യത്തോടെ പതിക്കുന്നത് ഒഴിവാക്കാം. തലയിൽ തൊപ്പി വെച്ച് നടക്കുന്നതും നല്ല ശീലമാണ്. കാൽനടയാത്രക്കാർ കുട ഉപയോഗിക്കാനും പ്രത്യേകം ശ്രദ്ധിക്കണം. ചൂട് കാലത്ത് കോട്ടൺ വസ്ത്രങ്ങൾ ഉപയോഗിക്കുന്നതാണ് കൂടുതൽ ഉചിതം. തുടർച്ചയായി ബൈക്ക് യാത്ര ചെയ്യുന്നവർ ഇടയ്ക്ക് വിശ്രമിക്കണം. തണൽ മരങ്ങൾക്ക് കീഴിൽ അഭയം പ്രാപിക്കുന്നതാണ് നല്ലത്.

 മലയോര മേഖലയിൽ പ്രത്യേകം ശ്രദ്ധ വേണം

 മലയോരമേഖലകളിൽ ഉച്ച സമയത്ത് പ്രത്യേകം ശ്രദ്ധിക്കണം. ഇത്തരം സ്ഥലങ്ങളിൽ അൾട്രാവയലറ്റ് രശ്മികളുടെ കാഠിന്യം കൂടി നിൽക്കും. താഴ്ന്ന പ്രദേശങ്ങളിലെ മലകളിൽ കയറുന്ന വരും ഇക്കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കണം.

Share This Post

Leave a Reply

Your email address will not be published. Required fields are marked *