മലയാളത്തിലെ പല സിനിമകളും ഹിറ്റുകളായി മാറുന്നുണ്ടെങ്കിലും അതിലെ കഥാപാത്രങ്ങൾ അധികകാലം തരംഗം ആകാറില്ല. എന്നാൽ അതിൽ നിന്നെല്ലാം വ്യത്യസ്തമായി എക്കാലത്തേക്കുമുള്ള ഓർമ്മയായി മാറുകയാണ് സർവ്വം മായയിലെ ഡെലൂലു. നായിക വേഷത്തിലെ തന്റെ തകർപ്പൻ പ്രകടനത്തിലൂടെ കയ്യടി നേടിയ റിയ ഷിബു ആണ് തനിക്ക് വന്ന സമ്മാന പൊതിയെ കുറിച്ചും കത്തിനെക്കുറിച്ചും സാമൂഹിക മാധ്യമത്തിൽ പോസ്റ്റിട്ടത്. മറ്റാരുമല്ല തെന്നിന്ത്യയിലെ ആരാധകരുടെ ഇഷ്ട താരങ്ങളായ സൂര്യയും ജ്യോതികയും ആണ് റിയാ ഷിബുവിന് സമ്മാനങ്ങളും കത്തും അയച്ചത്. ഇതിന്റെ ചിത്രം ഉൾപ്പെടെയാണ് റിയ ഷിബു പുറത്തുവിട്ടത്. കത്തിന്റെ പകർപ്പും റിയ ആരാധകരെ കാണിക്കുന്നുണ്ട്.
സർവ്വം മായയിൽ റിയയുടെ പ്രകടനത്തെ അഭിനന്ദിച്ചു കൊണ്ടാണ് താര ജോഡികളായ സൂര്യയും, ജ്യോതികയും കത്തയച്ചത്. സിനിമയിലെ റിയയുടെ അഭിനയം വളരെയധികം ഇഷ്ടപ്പെട്ടതായി കത്തിൽ സൂര്യയും ജ്യോതികയും പറയുന്നു.’ വളരെ നാച്ചുറലായി, കാണുന്നവരിൽ ഇമ്പാക്ട് ഉണ്ടാക്കുന്നതാണ് നിങ്ങളുടെ പ്രകടനം. എല്ലാവിധ അഭിനന്ദനങ്ങളും അറിയിക്കുന്നു. ഒരുപാട് നല്ല കഥാപാത്രങ്ങളും തുടർച്ചയായി വിജയങ്ങളും ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു’. സ്നേഹത്തോടെ ജോ ആൻഡ് സൂര്യ. കത്ത് ഇങ്ങനെയാണ് അവസാനിക്കുന്നത്. ഏതായാലും തനിക്ക് കിട്ടിയ കത്തിന്റെ സന്തോഷം റിയയുടെ മുഖത്ത് കാണാം. മലയാളത്തിൽ കൂടുതൽ സിനിമകളിൽ അഭിനയിക്കാൻ ചുവടു വെക്കുന്നതിനിടെയാണ് റിയക്ക് അഭിനന്ദന പ്രവാഹം.
ഏറെക്കാലത്തിനുശേഷം ബോക്സ് ഓഫീസിൽ ഹിറ്റായി മാറിയ ഒരു നിവിൻ പോളി ചിത്രം കൂടിയാണ് സർവ്വമായ. അജു വർഗീസും നിവിൻ പോളിയും ഒരുമിച്ച് അഭിനയിച്ച ചിത്രം കൂടിയാണ് ഇത്. ഇരുവരുടെയും തകർപ്പൻ പ്രകടനത്തിന് തീയറ്ററിൽ വലിയ കൈയ്യടി കിട്ടിയിരുന്നു. സമാനമാണ് നായികയായ റിയ ഷിബുവിന്റെ കഥാപാത്രത്തിനും സ്വീകാര്യത ലഭിച്ചത്. ഇതോടെ കൂടുതൽ ഓഫറുകൾ മലയാളത്തിൽ നിന്നും പുറത്തുനിന്നും താരത്തിന് വന്നു തുടങ്ങിയിട്ടുണ്ട്. നിവിൻ പോളിക്കും മലയാളത്തിൽ ഒരു തിരിച്ചുവരവ് നൽകിയ സിനിമയാണ് സർവ്വംമായ. നിരീശ്വരവാദിയായ പൂജാരിയുടെ വേഷത്തിലാണ് നിവിൻ പോളി സിനിമയിൽ കയ്യടി നേടുന്നത്. തന്റെ കോളേജിലെ സീനിയർ വിദ്യാർത്ഥിയുടെ ഒരു പ്രതികരണത്തിൽ നിന്നാണ് നിവിൻ പോളിയിലെ കഥാപാത്രത്തിലേക്ക് എത്തിയത് സംവിധായകൻ അഖില്‍ സത്യൻ വ്യക്തമാക്കിയിരുന്നു.
കോളേജിൽ തന്റെ ജൂനിയറായി പഠിച്ചിരുന്ന തീപ്പൊരി നേതാവായ എസ്എഫ്ഐക്കാരനെ ചൂണ്ടിക്കാട്ടിയായിരുന്നു അഖിൽ സത്യന്റെ സർവം മായ കഥയുടെ തുടക്കം പ കോളേജിൽ വലിയ സമരങ്ങൾക്ക് നേതൃത്വം കൊടുത്ത ഈ നേതാവിനെ പിന്നെ കണ്ടത് അമ്പലത്തിൽ ആണെന്ന് അഖിൽ സത്യൻ വെളിപ്പെടുത്തി. അന്ന് പൂജാരി ആയാണ് ആ പഴയ എസ്എഫ്ഐക്കാരനെ കണ്ടതെന്നും അഖില്‍സത്യൻ കൂട്ടിച്ചേർത്തു. വരുമാനവുമായി ബന്ധപ്പെട്ട വിഷയം വരുമ്പോൾ വിശ്വാസത്തെ കൂട്ടുപിടിക്കുന്ന കഥാപാത്രമാണ് സിനിമയിൽ നിവിൻ പോളി അവതരിപ്പിക്കുന്ന പ്രഭേന്ദു. ഏതായാലും ഹിറ്റ് സിനിമ സംഭവിച്ചതോടെ മലയാളത്തിലെ നിരവധി സംവിധായകരും നിർമ്മാതാക്കളും വീണ്ടും നിവിൻ പോളിക്ക് പിന്നാലെ വന്നിട്ടുണ്ട്. അടുത്തിടെ നിരവധി നിവിൻപോളി ചിത്രങ്ങളും റിലീസ് ആകാൻ ഉണ്ട്.


