അവക്കാഡോ വീട്ടിൽ കൃഷി ചെയ്താലോ?

AVOCADO-FRUIT-PLANTING-BENIFITS-MALAYALAM

കുറഞ്ഞ കാലങ്ങൾക്കുള്ളിൽ തന്നെ മലയാളികൾക്കിടയിൽ ‘അവക്കാഡോ’ ഇടം പിടിച്ചു കഴിഞ്ഞു. ഇടയ്ക്കിടയ്ക്ക് ഇത്തരത്തിൽ  വിദേശ പഴങ്ങൾ നമ്മുടെ നാട്ടിൽ ഹിറ്റ് ആകാറുണ്ട്. ഇതിന്റെ ഗുണങ്ങളും കൃഷി രീതിയും ഒക്കെ മനസ്സിലാക്കി തന്നെയാണ് മലയാളികൾ ഇത്തരം പഴവർഗങ്ങളെ നെഞ്ചിലേറ്റുന്നത്. അങ്ങനെ സമീപകാലത്തായി കടകളിൽ വാങ്ങാൻ കിട്ടുന്നു എന്നത് മാത്രമല്ല,കേരളത്തിലെ കൃഷിയിടങ്ങളിൽ പ്രത്യക്ഷപ്പെട്ട് തുടങ്ങിയ ഒന്നാണ് അവക്കാഡോ.

 ഏത് നാട്ടുകാരൻ?

 അവക്കാഡോ പഴം നിങ്ങൾ കഴിച്ചിട്ടുണ്ടാകും. പൊതുവേ വിദേശ പഴങ്ങൾ എന്ന് ആണ് ഇവയെക്കുറിച്ച് നമ്മൾ പറയാറുള്ളത്.എന്നാൽ എപ്പോഴെങ്കിലും ഇത്തരം പഴങ്ങളുടെ ജന്മനാട് എവിടെ എന്ന് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ.  അവക്കാഡോയുടെ ജന്മനാട് മെക്സിക്കോയും മധ്യ അമേരിക്കയും ഒക്കെയാണ് എന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. അതായത് ഭൂഖണ്ഡങ്ങൾ താണ്ടിയാണ് അവക്കാഡോ നമ്മുടെ നാട്ടിലും പച്ച പിടിച്ചു വരുന്നത്. ഇന്ത്യയിൽ പ്രധാനമായും മൂന്ന് തരത്തിലുള്ള അവക്കാഡോ വർഗ്ഗങ്ങളാണ് നിലവിലുള്ളത്. അതിൽ ആദ്യത്തേത് മെക്സിക്കൻ ആണ്. ഗ്വാട്ടിമാലൻ, വെസ്റ്റ് ഇന്ത്യൻ എന്നീ പേരുകളിലും വിവിധ ഇനങ്ങൾ ഇന്ത്യയിലുണ്ട്. ഇതു കൂടാതെ ഇവയുടെ ഉപവർഗങ്ങളും നിലവിൽ ഇന്ത്യയിൽ കൃഷി ചെയ്യുന്നുണ്ട്.

 എവിടെ കൃഷി ചെയ്യണം?

 കേരളത്തിൽ തന്നെ പല ജില്ലകളിലും പല കാലാവസ്ഥയാണ് ഉള്ളത്. പലതരം മണ്ണുകളും നമ്മുടെ പ്രദേശങ്ങളിൽ കാണാറുണ്ട്. മലനാടും ഇടനാടും തീരപ്രദേശവും ചേർന്നതാണ് നമ്മുടെ ഈ ചെറിയ കേരളം. അതുകൊണ്ടുതന്നെ കൃഷി ചെയ്യുമ്പോഴും നമ്മുടെ മണ്ണിനും പ്രദേശത്തിനും അനുസരിച്ച്  ചെയ്യണം. ഇല്ലെങ്കിൽ അധ്വാനം പാഴായി പോകും.

 മലനാട്ടിൽ പ്രധാനമായും ഗുണം ചെയ്യുക  അവക്കാഡോയുടെ തന്നെ ഉപയിനമായ ഹാസ് ആണെന്ന് കർഷകർ പറയുന്നു. ഇതിനകം വിജയിച്ച അനുഭവം കൂടി വെച്ചാണ് ഇത്തരം നിർദ്ദേശം. പരമാവധി സൂര്യപ്രകാശം നേരിട്ട് വരുന്ന ഭൂമിയിൽ അവക്കാഡോ കൃഷി ചെയ്യുന്നതാണ് നല്ലത്. അതായത് ഹൈറേഞ്ച് പ്രദേശമാണെങ്കിലും മരങ്ങൾ നിറഞ്ഞ കാടു പോലെയുള്ള ഭൂമിയാണെങ്കിൽ ഒന്ന് ശ്രദ്ധിക്കണം എന്നർത്ഥം. അവക്കാഡോയ്ക്ക് വെള്ളമുള്ള ഭൂമി അനിവാര്യമാണ്. എന്നാൽ കൃഷി വെള്ളക്കെട്ടിൽ ആകാൻ പാടില്ല. ശക്തമായി ഉറച്ചുനിൽക്കുന്ന മണ്ണിലും അവക്കാഡോ ഫലം തരില്ല.

 തടങ്ങൾ ഉയർത്തിക്കെട്ടിയാണ് പൊതുവേ എല്ലായിടത്തും അവക്കാഡോ കൃഷി ചെയ്യാറുള്ളത്. അതിന്റെ പ്രധാന കാരണം തന്നെ വെള്ളക്കെട്ടിനെ നേരിടാനാണ്. കേരളത്തിൽ പലപ്പോഴും മാസങ്ങൾ വെള്ളക്കെട്ടിൽ ആകുന്ന പ്രദേശങ്ങൾ ഉണ്ട്. അത്തരം പ്രദേശത്ത് ജീവിക്കുന്നവർ ഉറപ്പായും തടങ്ങൾ കെട്ടി ഉയർത്തി വേണം ഈ കൃഷി ചെയ്യാൻ. എങ്ങനെയുള്ള മണ്ണ് ആയിരിക്കണം എന്നത് സംബന്ധിച്ചും വിദഗ്ധർ കൃത്യമായ നിർദ്ദേശം നൽകുന്നുണ്ട്. മണ്ണിലെ അമ്ലവും, ക്ഷാരവും തമ്മിലുള്ള അനുപാതം 5.5 മുതൽ 6.5 വരെ ആക്കി നിലനിർത്തണം. ഇതിനായി കുമ്മായത്തിന്റെ പ്രയോഗം നല്ലതാണ്. അതുമല്ലെങ്കിൽ ജിപ്സം ഉപയോഗിച്ചാലും മണ്ണിനെ ജൈവ സമ്പുഷ്ടമാക്കാം.

 അവക്കാഡോയുടെ ഗുണങ്ങൾ

 ഒരുപാട് ഗുണ സമ്പുഷ്ടമാണ് ഇത്തരത്തിലുള്ള പഴങ്ങളിൽ പലതും. വെണ്ണപ്പഴം എന്നാണ് പൊതുവിൽ അവക്കാഡോയെ മലയാളികൾ വിളിക്കുന്നത്. വിറ്റാമിനുകളും ആന്റി ഓക്സിഡന്റുകളും ഇവയിൽ ധാരാളമായി ഉണ്ട്. നമ്മുടെ ആരോഗ്യത്തിന് നല്ലതാണ് അവക്കാഡോ എന്നർത്ഥം. നന്നായി കൃഷി ചെയ്താൽ വിദേശത്തേക്ക് കയറ്റുമതിക്ക് ഡിമാൻഡ് ഉള്ള ഒരു പഴം കൂടിയാണ് അവക്കാഡോ.കുറഞ്ഞ കാലങ്ങൾക്കുള്ളിൽ തന്നെ മലയാളികൾക്കിടയിൽ ‘അവക്കാഡോ’ ഇടം പിടിച്ചു കഴിഞ്ഞു. ഇടയ്ക്കിടയ്ക്ക് ഇത്തരത്തിൽ  വിദേശ പഴങ്ങൾ നമ്മുടെ നാട്ടിൽ ഹിറ്റ് ആകാറുണ്ട്. ഇതിന്റെ ഗുണങ്ങളും കൃഷി രീതിയും ഒക്കെ മനസ്സിലാക്കി തന്നെയാണ് മലയാളികൾ ഇത്തരം പഴവർഗങ്ങളെ നെഞ്ചിലേറ്റുന്നത്. അങ്ങനെ സമീപകാലത്തായി കടകളിൽ വാങ്ങാൻ കിട്ടുന്നു എന്നത് മാത്രമല്ല,കേരളത്തിലെ കൃഷിയിടങ്ങളിൽ പ്രത്യക്ഷപ്പെട്ട് തുടങ്ങിയ ഒന്നാണ് അവക്കാഡോ.

 

Share This Post

Leave a Reply

Your email address will not be published. Required fields are marked *