കമലഹാസൻ രജനികാന്ത് റീയൂണിയൻ,തരംഗം ആയി പ്രെമോഷൻ വീഡിയോ.

rejani-kanth-kamal-hassan-reunion-promo-out

സിനിമ പ്രേമികൾ ആവേശത്തോടെ കാത്തിരിക്കുന്ന സിനിമയാണ് കമലഹാസൻ രജനികാന്ത് റീയൂണിയൻ ചിത്രം. സിനിമയുമായി ബന്ധപ്പെട്ട് ആവേശം ഉണ്ടാക്കുന്ന പ്രമോ വീഡിയോ ആണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ഇരു താരങ്ങളുടെയും ലുക്ക് പരമാവധി ഉപയോഗപ്പെടുത്തി ആണ് സിനിമ വരുന്നത് എന്നത് പ്രമോ വീഡിയോയിൽ തന്നെ വ്യക്തമാണ്. ഇരുവരുടെയും നോട്ടവും നടത്തവും ആക്ഷൻ രീതികളും എല്ലാം സിനിമയിൽ ഉണ്ടെന്ന് പ്രമോ വീഡിയോയിൽ തന്നെ കൃത്യമായി വ്യക്തമാകും.

 സംവിധായകൻ നെൽസണും സംഗീത സംവിധായകൻ അനിരുദ്ധും 

ഒന്നിച്ചുള്ള രംഗങ്ങളോടെയാണ് പ്രമോ വീഡിയോ തുടങ്ങുന്നത്.  ഹോട്ടൽ മുറിയിൽ നിന്ന് ഒരുങ്ങി ഗ്യാരേജിൽ എത്തി വാഹനത്തിൽ കയറി പോകുന്നത് വരെയാണ് രംഗം. എന്നാൽ ചെറിയ രംഗങ്ങളിൽ നിന്നുതന്നെ സിനിമയുടെ സ്വഭാവം എന്തെന്ന് വ്യക്തമാക്കുകയാണ് സംവിധായകൻ. സ്റ്റൈൽ മന്നൻ രജനീകാന്തും ഉലകനായകൻ കമലഹാസനും മത്സരിച്ച്  അഭിനയിച്ചിരിക്കുന്ന ചിത്രമാണ് അണിയറയിൽ ഒരുങ്ങുന്നത്. ഇരുവരുടെയും സ്റ്റൈൽ തന്നെയാണ് എടുത്തുനിൽക്കുന്നത്. കാറിലേക്ക് കയറുന്നതിന് തൊട്ടുമുൻപ് ചാവി കൈമാറുന്ന രജനിയുടെ സ്റ്റൈലൻ  രീതി ആരാധകരെ രോമാഞ്ചത്തിൽ ആക്കുന്നു. തൊട്ടു പിന്നാലെയാണ് സ്വതസിദ്ധമായ ശൈലിയിലുള്ള ഡയലോഗുകൾ.

 കാറിൽ കയറിയിരുന്ന ശേഷമുള്ള രംഗങ്ങളും ആരാധകരെ ചിരിപ്പിക്കുന്നത് കൂടിയാണ്. ഡ്രൈവിംഗ് സീറ്റിൽ ഇരിക്കുന്നത് കമൽഹാസനാണ്. സിനിമയ്ക്കായി ഒരു തീം മ്യൂസിക് തയ്യാറാക്കിയിട്ടുണ്ട് എന്ന് പറയുമ്പോൾ അതവിടെ നിൽക്കട്ടെ ആരാണ് സിനിമയുടെ ഹീറോ എന്ന് കമൽ ചോദിക്കുകയാണ്? ഞെട്ടിപ്പോകുന്ന സംവിധായകനും മ്യൂസിക് ഡയറക്ടറും. തൊട്ടു പിന്നാലെ രജനികാന്ത് ചോദ്യം ആവർത്തിക്കുന്നു. ആരാണ് സിനിമയുടെ നായകൻ.

 സിനിമയുടെ നായകൻ ആരെന്നു വ്യക്തമാക്കാത്ത തന്നെ പ്രേക്ഷകർക്ക് മുന്നിൽ ചോദ്യം ഉയർത്തുകയാണ് പ്രമോ വീഡിയോ. സാമൂഹ്യ മാധ്യമങ്ങളിൽ അടക്കം ഇതിനകം ഇത് ചർച്ചയായി കഴിഞ്ഞു. രജനികാന്ത് ആണ് സിനിമയിലെ വില്ലൻ എന്ന് ചൂണ്ടിക്കാണിക്കുന്നവരുണ്ട്. ഏതായാലും നായകനും വില്ലനും ആരാണെങ്കിലും  സിനിമ കലക്കുമെന്ന് ഉറപ്പായി. ഡയലോഗുകൾക്ക് ഉത്തരം പറയും മുൻപ് അതിവേഗത്തിൽ കാറുമായി മുന്നോട്ടു പോകുന്നതോടെയാണ് പ്രമോ വീഡിയോ അവസാനിക്കുന്നത്. രാജീവ് മേനോൻ ആണ് സിനിമയുടെ ക്യാമറ ചലിപ്പിച്ചത്. ഗ്ലാമർ നടിമാരും ഗാരേജിനുള്ളിൽ കാണാം. ഏതായാലും മണിക്കൂറുകൾക്കുള്ളിൽ തന്നെ വൻ തരംഗമായി മാറിയിരിക്കുകയാണ് പ്രമോ വീഡിയോ. ഇന്ത്യൻ സിനിമയിൽ തന്നെ ഇതിഹാസ ചിത്രമായി ഇത് മാറാനുള്ള സാധ്യതയാണ് പുറത്തുവരുന്നത്.

 ഇരുവരും ഇതിഹാസതാരങ്ങളായി മാറിയതിനു ശേഷം ഒരുമിച്ച് അഭിനയിച്ചിരുന്നില്ല. മലയാളത്തിൽ മമ്മൂട്ടിയും മോഹൻലാലും ഹരികൃഷ്ണൻസ് പോലെയുള്ള സിനിമയിലും നരസിംഹത്തിലും എല്ലാം ഒരുമിച്ച് അഭിനയിച്ചതാണ്. ഏറ്റവും ഒടുവിൽ പുറത്തുവരുന്ന ‘പാട്രിയറ്റ്’ സിനിമയിലും  ഇരു താരങ്ങളും ഒരുമിച്ചാണ് അഭിനയിക്കുന്നത്. അതുകൊണ്ടുതന്നെ തമിഴിലെ  ഇതിഹാസ താരങ്ങളുടെ ഒരുമിച്ചുള്ള അഭിനയം  ആരാധകർ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്. സമാനമായ രീതിയിൽ സൂര്യ- വിജയ് ചിത്രങ്ങൾ വേണം എന്ന് അഭിപ്രായപ്പെടുന്നവരും നിരവധിയാണ്. അതേസമയം രജനി-കമൽഹാസൻ സിനിമയിൽ വില്ലൻ വേഷത്തിൽ മോഹൻലാൽ എത്തുമെന്നും ചില പ്രചരണങ്ങൾ ഉയർന്നിരുന്നു.

Share This Post

Leave a Reply

Your email address will not be published. Required fields are marked *