Headlines
MOHANLAL-RAJAVINTE-MAKAN-REMUNARATION-AMBIKA

മോഹൻലാലിനെക്കാൾ പ്രതിഫലം വാങ്ങിയ മലയാളത്തിലെ ഏക നടി; ‘രാജാവിന്റെ മകന്’ പിന്നിലെ കഥ

മലയാളത്തിന്റെ മഹാ നടനാണ് മോഹൻലാൽ. വിവിധ കഥാപാത്രങ്ങളിലൂടെ ഇന്നും പ്രേക്ഷകരെ അമ്പരപ്പിക്കുന്ന നടന വിസ്മയം. വർഷം എത്ര കഴിഞ്ഞാലും പുതിയ കഥാപാത്രങ്ങളിൽ തന്റേതായ കയ്യൊപ്പ് പതിപ്പിക്കുന്ന അഭിനയ ശേഷിയാണ് ലാലിനെ വ്യത്യസ്തനാക്കുന്നത്. മലയാളത്തിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടൻ കൂടിയാണ് മോഹൻലാൽ. എന്നാൽ മോഹൻലാലിനെക്കാൾ കൂടുതൽ പ്രതിഫലം വാങ്ങിയ ഒരു നടി മലയാളത്തിലുണ്ട്. ഒരുപക്ഷേ അത്ഭുതം തോന്നുന്ന ഒരു വിവരമായിരിക്കും ഇത്. മലയാളത്തിൽ പൊതുവേ  നടിമാരെക്കാൾ കൂടുതൽ പ്രതിഫലം നടന്മാർക്ക് തന്നെയാണ് ഉള്ളത്. മലയാളത്തിൽ മാത്രമല്ല…

Read Full News
കുനോ നാഷണൽ പാർക്കിൽ ജ്വാലയ്ക്ക് ജനിച്ച അഞ്ച് ചീറ്റക്കുഞ്ഞുങ്ങൾ

വംശനാശത്തിൽ നിന്ന് തിരിച്ചുവരവ്; കുനോയിൽ ചീറ്റകളുടെ എണ്ണം അർധ സെഞ്ച്വറി പിന്നിട്ടു

രാജ്യത്ത് ചീറ്റകളുടെ വംശം പുനരുജ്ജീവിപ്പിക്കാൻ കേന്ദ്രസർക്കാർ നടത്തുന്ന പദ്ധതികളെക്കുറിച്ച്  കഴിഞ്ഞ ദിവസമാണ് ഒരു വാർത്ത ദി ലൈഫ് പിക്ചർ പുറത്തുവിട്ടത്. പ്രോജക്ട് ചീറ്റ(project cheetah )വൻ വിജയത്തിലേക്കാണ് പോകുന്നു എന്നായിരുന്നു ഒരാഴ്ച മുമ്പ് വന്ന സൂചന. ഇത് ഒരു പടി കൂടി കാര്യങ്ങൾ മാറുകയാണ്. ചീറ്റകളുടെ പ്രസവം അനുദിനം കൂടിവരുന്ന സാഹചര്യമാണ് കേന്ദ്രസർക്കാർ പുറത്തുവിട്ട പുതിയ കണക്ക് ചൂണ്ടിക്കാണിക്കുന്നത്. കേന്ദ്രസർക്കാറിന്റെ നേതൃത്വത്തിൽ നടത്തിവരുന്ന മധ്യപ്രദേശിലെ  കുനോ നാഷണൽ പാർക്കിലെ(kuno national park )ചീറ്റകളുടെ പ്രജനന പദ്ധതിയിൽ(project cheetah…

Read Full News
CLOVE-BENIFITS-MALAYALAM

ഭക്ഷണശേഷം ഗ്രാമ്പൂ ചവയ്ക്കുന്ന പഴയ ശീലം വീണ്ടും തുടങ്ങാം; കാരണം ഇതാണ്

സുഗന്ധവ്യഞ്ജനങ്ങളിൽ ഏറെ പ്രധാനപ്പെട്ട ഒന്നാണ് ഗ്രാമ്പൂ. നമ്മുടെയൊക്കെ അടുക്കളകളിൽ  കാലങ്ങളായി ഇടംപിടിച്ച ഒരു പ്രധാനപ്പെട്ട സുഗന്ധവ്യഞ്ജന ഇനം. എന്നാൽ ഗ്രാമ്പൂ കൊണ്ടുള്ള ആരോഗ്യ ഗുണം നമുക്ക് പലർക്കും അറിയുന്നുണ്ടാകില്ല.മുൻ കാലങ്ങളിൽ ഗ്രാമ്പൂവും ഏലക്കയും ഒക്കെ പലതരത്തിലും നമ്മുടെ ജീവിതത്തിന്റെ ഭാഗമായിരുന്നു. എന്നാൽ ഇപ്പൊൾ ഇതിന്റെ ഗുണമറിഞ്ഞ് ഉപയോഗിക്കുന്ന എത്രപേരുണ്ട് എന്നത് സംശയം തന്നെയാണ്. ഏലയ്ക്ക ഒരുപക്ഷേ ചായയിൽ ഇട്ടാൽ കിട്ടുന്ന രുചിയും അതിന്റെ മണവും ഒക്കെ നിങ്ങളെ ആകർഷിച്ചിട്ടുണ്ടാകും. അതുപോലെ ഒന്നുതന്നെയാണ് ഗ്രാമ്പൂ. എന്നാൽ എത്രപേർ ഇന്ന്…

Read Full News
TIGRESS-T6-SAHYADRI-TIGER-RESERVE-RELOCATION

കാട് രക്ഷിക്കാൻ പെൺകടുവയുടെ 889 കിലോമീറ്റർ യാത്ര; ഇത് ചരിത്ര ദൗത്യം

ഒരു കാട് സംരക്ഷിക്കാൻ പെൺ കടുവ യാത്ര ചെയ്തത് ആയിരത്തോളം കിലോമീറ്റർ.  നമ്മുടെ ഭൂമിയെ നിലനിർത്തുന്നത് ഒരർത്ഥത്തിൽ കാടുകളാണ്. കാടുകൾ ഇല്ലെങ്കിൽ പ്രകൃതിയുടെ സന്തുലനം തന്നെ ഇല്ലാതാകും. മഴ നമുക്ക് അന്യമാകും. കാട് നിലനിൽക്കണമെങ്കിൽ അവിടെ മൃഗങ്ങൾ ഉണ്ടാകണം. ഏതെങ്കിലും ഒരു മൃഗം മാത്രമായി പെറ്റു പെരുകിയാലും കാട് നിലനിൽക്കില്ല. മൃഗങ്ങളുടെ അനുപാതത്തിലും ഒരു സന്തുലിതാവസ്ഥ ഉണ്ടാകണം.  ജൈവ സമ്പുഷ്ടമായ ഒരു കാടിന്റെ പ്രത്യേകതയാണ് കടുവകളുടെ സാന്നിധ്യം. കൃത്യമായ അതിർത്തി അടയാളപ്പെടുത്തി ജീവിക്കുന്ന സ്വഭാവമാണ് കടുവകൾക്ക് ഉള്ളത്….

Read Full News
KUTTALAM-PALACE-ONLINE-BOOKING-FULL-DETAILS

“തമിഴ്നാട്ടിൽ കേരളത്തിന്റെ സ്വന്തം കൊട്ടാരം; 600 രൂപ മുതൽ താമസിക്കാം

വിനോദസഞ്ചാരത്തിനായി ദൂരദേശങ്ങളിലേക്ക് യാത്ര ചെയ്യുന്നവരാണ് നമ്മൾ. കേരളത്തിനകത്തും പുറത്തും വിദേശത്തേക്കും ഒക്കെ നിങ്ങൾ യാത്ര ചെയ്യാറുണ്ടാകും. പലതരം ഹോട്ടലുകളിൽ താമസിച്ചായിരിക്കും നിങ്ങളുടെ  വിനോദസഞ്ചാര യാത്രകൾ. പലർക്കും പല ഇഷ്ടങ്ങളും താല്പര്യങ്ങളും എല്ലാം ഉണ്ടാകും. സ്റ്റാർ ഹോട്ടൽ മുതൽ ഹോം സ്റ്റേ വരെ ഉള്ള സ്ഥലങ്ങളിൽ താമസിക്കാൻ ഇഷ്ടപ്പെടുന്നവരാണ്  നമ്മൾ. പലരുടെയും സാമ്പത്തികശേഷിയും വിഭിന്നമാണ്. അതുകൊണ്ടുതന്നെ ഇതൊക്കെ കൂടി പരിഗണിച്ചായിരിക്കും താമസ സൗകര്യം തീരുമാനിക്കുക. ഭൂമിശാസ്ത്രപരമായ സവിശേഷതകളും പരിഗണയിൽ ഉള്ള ഒരു പ്രധാനപ്പെട്ട കാരണമാണ്. ഏറ്റവും മനോഹരമായ വ്യൂ…

Read Full News
CHETTINAD-TRAVEL-TRIP-MALAYALAM

രുചി വൈവിധ്യത്തിൽ ഒതുങ്ങില്ല ചെട്ടിനാടിന്റെ തനിമ ; നൂറ്റാണ്ടുകൾക്കു മുൻപ് തന്നെ   ധനികരായവരുടെ കഥ അറിയാം

ആധുനിക നഗരങ്ങൾ കെട്ടിപ്പൊക്കുന്നതിന്റെ  തിരക്കിലാണ് ഭരണകൂടങ്ങളും സമൂഹവും എല്ലാം. ആധുനിക യാത്രാ മാർഗങ്ങൾ ആയ മെട്രോ റെയിൽ ഉൾപ്പെടെ നഗരങ്ങളിൽ ഉയർന്നു കഴിഞ്ഞു. നഗരങ്ങൾ വളർന്നുകൊണ്ടേയിരിക്കുന്നു. പല ഗ്രാമങ്ങളും നഗരങ്ങളായി മാറി തുടങ്ങിയിട്ട് വർഷങ്ങളായി. തരിശ് ഭൂമിയായി കിടന്ന സ്ഥലങ്ങളിൽ പോലും പുതിയ നഗരങ്ങൾ നിർമ്മിക്കപ്പെടുന്നു.  യാത്രയ്ക്ക് വേഗത കൂട്ടാൻ ബുള്ളറ്റ് ട്രെയിനുകൾ ഉൾപ്പെടെ  വരുന്നു. കാലത്തിനനുസരിച്ചുള്ള മാറ്റം  എവിടെയും കാണാൻ സാധിക്കും. വീതി കൂടിയ റോഡും പാലങ്ങളും എല്ലാം ഓരോ ദിവസവും പുതിയതായി വരുന്നു. ടെക്നോളജിയുടെ…

Read Full News
BELUR-HOYSALA-TEMPLE-CHANNAKESHAVA-TEMPLE

ഹമ്പി മാത്രം അല്ല,ശില്പഭംഗിയിൽ നൂറ്റാണ്ടുകളുടെ  ചരിത്രം കാണാൻ ഹോയ്സാലന്മാരുടെ സാമ്രാജ്യത്തിലേക്ക് ഒരു യാത്ര

 രാജ്യത്തിന്റെ പുരാതന ചരിത്രം അറിയാൻ താല്പര്യമുള്ളവർ ആണോ നിങ്ങൾ? സ്കൂളിലെ പാഠപുസ്തകങ്ങളിലും മറ്റും പഠിച്ചു വായിച്ചറിയാൻ അല്ല. കഥകളും ചരിത്രപുസ്തകങ്ങളും വായിച്ചും കേട്ടും മനസ്സിലാക്കാനും അല്ല. നേരിട്ട് കണ്ട് ആ ചരിത്രത്തിന്റെ ആഴവും പരപ്പും മനസ്സിലാക്കാൻ. അതിന്  ഏറ്റവും നല്ല വഴി  നമ്മുടെ പുരാതന നഗരങ്ങളിലേക്ക് ഉള്ള യാത്രകൾ ആണ്.ഹംപിയും അജന്തയും എല്ലോറയും എല്ലാം ഭാരതീയ വാസ്തു ശില്പ ഭംഗിയും അതിന്റെ ആഴവും നമ്മളെ  കാട്ടുന്നവയാണ്. അതിനൊപ്പം ചരിത്രവും വിജ്ഞാനവും പകർന്നു നൽകുന്നു.  ചരിത്രത്തിൽ നമ്മുടെ രാജ്യം…

Read Full News
KERALA-NEPAL-TRAIN-TRIP-FULL-DETAILS

കേരളത്തിൽ നിന്ന് നേപ്പാളിലേ കാഠ്മണ്ഡുവിലേക്ക് ട്രെയിനിൽ പോയാലോ?

കോവിഡ്ക്കാലം കഴിഞ്ഞതോടെ യാത്ര പ്രേമം  കൂടി വന്ന ഒരു സാഹചര്യമാണ് എവിടെയും കാണാനുള്ളത്. ഒരുപാട് ആളുകൾ കേരളത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് യാത്ര ചെയ്യാൻ തുടങ്ങിയിരിക്കുന്നു. ഹൈറേഞ്ച് മേഖല കേന്ദ്രീകരിച്ചുള്ള യാത്രകളാണ് കൂടുതലും. അവധി ദിവസങ്ങളിൽ ഇടുക്കിയും വയനാടും ഒക്കെ സഞ്ചാരികളെ കൊണ്ട് നിറഞ്ഞ് കവിയുന്ന അവസ്ഥയാണ്. പ്രധാനപ്പെട്ട ഡെസ്റ്റിനേഷനുകൾ വിട്ട് പുതിയ പുതിയ ഇടങ്ങൾ കണ്ടെത്തുന്ന സഞ്ചാരികളും ഉണ്ട്.   ബൈക്ക് യാത്രികരായ ചെറുപ്പക്കാർ കണ്ടെത്തുന്ന സ്ഥലങ്ങളാണ് ഏറെ. സോളോ റൈഡുകളും ഗ്രൂപ്പ് റൈഡുകളും ഒക്കെ ഇന്ന് ഒരു…

Read Full News
AATHUKAL-PONKALA-FAITH-CUSTOMS

ആറ്റുകാൽ പൊങ്കാല;അറിയേണ്ടതെല്ലാം

 ഭക്തജന ലക്ഷങ്ങൾ ആറ്റുകാലിലേക്ക്  ഒഴുകിയെത്തുന്ന മണിക്കൂറുകളാണ് ഇനി. തിരുവനന്തപുരം നഗരം അക്ഷരാർത്ഥത്തിൽ  ഒരു യാഗശാലയായി മാറുന്ന അപൂർവ നിമിഷം. യാഗത്തിന്റെ യജമാനന്മാർ പക്ഷേ സ്ത്രീകളാണ് എന്ന് മാത്രം. ഇത്ര അധികം സ്ത്രീകൾ ഒരുമിച്ച് ദേവിയെ ആരാധിച്ചുകൊണ്ട് സമർപ്പണം നടത്തുന്ന ഒരു ചടങ്ങ് ലോകത്തിൽ തന്നെ അപൂർവ്വം. അതുകൊണ്ടുതന്നെയാണ് സ്ത്രീകളുടെ ശബരിമല എന്ന വലിയ വിശേഷണത്തോടുകൂടി ആറ്റുകാൽ ദേവീക്ഷേത്രം അറിയപ്പെടുന്നത്.  ആറ്റുകാൽ പൊങ്കാല വർഷങ്ങളായി കേട്ടറിയുന്നവർ ആണ് മലയാളികളിൽ ഭൂരിപക്ഷം ആളുകളും. ഇതിനകം തന്നെ ലക്ഷക്കണക്കിന് സ്ത്രീകൾ പൊങ്കാലയുടെ…

Read Full News
KUNO-NATIONAL-PARK-CHEETAH-DETAILS

ഗാമിനി വീണ്ടും പ്രസവിച്ചു;ചീറ്റ പദ്ധതി വിജയത്തിലേക്ക്

 രാജ്യത്ത് കാടുകളെ സ്നേഹിക്കുന്നവരുടെ എണ്ണം കൂടിക്കൂടി വരുന്ന കാഴ്ചയാണ് ഓരോ ദിവസവും പുറത്തുവരുന്നത് നമ്മുടെ വന്യജീവി സങ്കേതങ്ങളിലും കടുവാ സങ്കേതങ്ങളിലുമെല്ലാം ഇതിന്റെ തിരക്ക് കാണാനുണ്ട്. സിംഹങ്ങളെ തേടി ഗുജറാത്തിലെ ഗിർ വനത്തിലേക്ക് പോകുന്നവരും ഉണ്ട്. കാടിന്റെ ഭംഗിയും അവിടുത്തെ മൃഗങ്ങളുടെ സവിശേഷതയും എല്ലാമാണ് ഓരോ കാടുകളിലേക്കും മനുഷ്യരെ ആകർഷിക്കുന്നത്. ഇതുവരെ ഇന്ത്യയിൽ അധികമാരും യാത്ര ചെയ്യാത്ത ഒരു കാഴ്ച തേടി നിങ്ങൾക്കും ഇനി പോകാം. ഇന്ത്യയിലെ ചീത്ത പുനരധിവാസ പദ്ധതി വിജയത്തിലേക്ക് എത്തുന്ന മധ്യപ്രദേശിലെ കുനോ നാഷണൽ…

Read Full News