മഴ നനഞ്ഞൊരു റൈഡ് പോകണ്ടേ? ഈ അഞ്ചു കിടിലൻ വഴികൾ മറക്കേണ്ട!
മെയ് കഴിഞ്ഞ് ജൂൺ എത്താറാകുന്നു. മഴയാത്രകൾക്ക് സഞ്ചാരികൾ ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്ന സമയം. വേനൽ മഴ ഇതിനകം തന്നെ തുടങ്ങിക്കഴിഞ്ഞു. കരിഞ്ഞുണങ്ങിയ ഹൈറേഞ്ച് മേഖല പതുക്കെ പച്ചപ്പണിഞ്ഞു. വരണ്ടുണങ്ങിയ വെള്ളച്ചാട്ടങ്ങളിൽ നീരുറവ കണ്ടു തുടങ്ങി. അതെ കാത്തിരുന്ന മഴക്കാല യാത്രികരെ സ്വീകരിക്കാൻ പ്രകൃതി ഒരുങ്ങി കഴിഞ്ഞു. മഴക്കാലത്ത് വളരെ എളുപ്പം പോകാൻ കഴിയുന്ന 5 വഴികളെ കുറിച്ചാണ് ഇനി പറയുന്നത്. മഴക്കാലം വെള്ളപ്പൊക്കത്തിന്റെയും മണ്ണിടിച്ചിലിന്റെയും കാലം കൂടിയാണ്. അതുകൊണ്ടുതന്നെ സുരക്ഷിതമായ ഒരു യാത്ര ഉറപ്പാക്കുക എന്നത് യാത്രികരായ…


