മോഹൻലാൽ ദിലീഷ് പോത്തൻ കൂട്ടുകെട്ടിൽ സിനിമ ഒരുങ്ങുന്നു; നിർമ്മാണം മന്ത്രി ഷിബു ബേബി ജോൺ

mohanlal-dileesh-pothan-cinema-

മലയാളികളുടെ പ്രിയ സംവിധായകൻ ആണ് ദിലീഷ് പോത്തൻ(Dileesh Pothan). കൈവച്ച സിനിമകളെല്ലാം സൂപ്പർഹിറ്റുകൾ ആക്കി മാറ്റിയ അതുല്യപ്രതിഭ. സംവിധായകൻ എന്ന നിലയിൽ മാത്രമല്ല അഭിനേതാവായും ദിലീഷ് പോത്തൻ (Dileesh Pothan) മലയാളത്തിൽ തിരക്ക് പിടിച്ച താരമായി മാറിക്കഴിഞ്ഞു. ദിലീഷ് പോത്തൻ  (Dileesh Pothan) പങ്കെടുക്കുന്ന അഭിമുഖങ്ങളിൽ എല്ലാം ഉയർന്നുവന്ന ഒരു പ്രധാന ചോദ്യമായിരുന്നു എന്നാണ് മോഹൻലാലിനെ (Mohanlal)നായകനാക്കുന്നത് എന്ന്? ഏതായാലും ആരാധകരുടെ ആ ചോദ്യത്തിന് അന്ത്യം വരുകയാണ്. മോഹൻലാലും(Mohanlal) ദിലീഷ് പോത്തനും (Dileesh Pothan) ഒരുമിക്കുന്നു. സിനിമ സംബന്ധിച്ച് അന്തിമ ധാരണയായതായി നിർമ്മാതാവ് ആന്റണി പെരുമ്പാവൂരാണ് വെളിപ്പെടുത്തിയത്.

 മോഹൻലാൽ (Mohanlal) സിനിമകളുടെ എല്ലാം പതിവ് നിർമ്മാതാവായ ആന്റണി പെരുമ്പാവൂർ അല്ല ഇത്തവണ സിനിമ നിർമ്മിക്കുന്നത്. മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ ഷിബു ബേബി ജോൺ ആണ്  മലയാളി കാത്തിരുന്ന ഈ കൂട്ടുകെട്ടിൽ പിറക്കുന്ന സിനിമയുടെ നിർമ്മാണം നിർവഹിക്കുന്നത്. മോഹൻലാലിന്റെ(Mohanlal) ഉറ്റ സുഹൃത്തു കൂടിയാണ് ഷിബു ബേബി ജോൺ. നേരത്തെ മോഹൻലാലിനെ(Mohanlal) നായകനാക്കി ഷിബു ബേബി ജോൺ നിർമ്മിച്ച ആദ്യ ചിത്രം മലൈയ് കോട്ടെ വാലിബൻ  സാമ്പത്തികമായി വിജയം കണ്ടിരുന്നില്ല. ഹിറ്റ് സിനിമകളുടെ സംവിധായകനായ ലിജോ ജോസ് പല്ലിശ്ശേരി ആയിരുന്നു ഷിബു ബേബി ജോണിന്റെ ആദ്യ സിനിമ സംവിധാനം ചെയ്തത്. സിനിമയുടെ പരാജയത്തെ കുറിച്ചുള്ള വിവരങ്ങൾ നേരത്തെ തന്നെ ഷിബു വിവിധ മാധ്യമ അഭിമുഖങ്ങളിൽ വ്യക്തമാക്കിയിരുന്നു.

 ‘ദൃശ്യം 3’ന്റെ റിലീസിന്റെ ഭാഗമായി നടത്തിയ സംവാദത്തിലാണ് ആന്റണി പെരുമ്പാവൂർ വരാനിരിക്കുന്ന ചിത്രത്തെക്കുറിച്ച് വെളിപ്പെടുത്തൽ നടത്തിയത്. നേരത്തെ പലതവണ മോഹൻലാലും(Mohanlal) ദിലീഷ് പോത്തനും തമ്മിൽ സിനിമയെപ്പറ്റി ആശയവിനിമയങ്ങൾ നടത്തിയിരുന്നു. എന്നാൽ ഇക്കാര്യത്തിൽ ഒന്നും അന്തിമ വ്യക്തത വന്നിരുന്നില്ല എന്ന് ആയിരുന്നു ദിലീഷ് പോത്തൻ അഭിമുഖങ്ങളിൽ വ്യക്തമാക്കിയിരുന്നത്. ഏതായാലും പുതിയ സിനിമയെ ആരാധകർ വലിയ ആവേശത്തോടെ കാത്തിരിക്കാൻ തുടങ്ങി കഴിഞ്ഞു.

 ഷിബു ബേബി ജോണിന്റെ ജോൺ ആൻഡ് മേരി ക്രിയേറ്റീവിന്റെ ബാനറിൽ ആണ് പുതിയ ചിത്രം ഒരുങ്ങുന്നത്. പിതാവായ ബേബി ജോണിന്റെയും മാതാവ് മേരിയുടെയും പേരിലാണ് ഷിബു തന്റെ നിർമ്മാണ കമ്പനിക്ക് പേരിട്ടത്. സിനിമയോടുള്ള അടങ്ങാത്ത താൽപര്യമാണ് ഷിബുവിനെ നിർമ്മാണത്തിലേക്ക് എത്തിച്ചത്. ചർച്ചകൾ നേരത്തെ തന്നെ തുടങ്ങിയെങ്കിലും  ഷിബു ബേബി ജോൺ മന്ത്രിയായി എന്നതാണ് പുതിയ മാറ്റം. ഏതായാലും സംസ്ഥാനത്തെ ഒരു മന്ത്രി നിർമ്മിക്കുന്ന സിനിമ എന്ന പേരിൽ കൂടിയാകും ദിലീഷ് പോത്തന്റെ പുതിയ സിനിമ  തിയേറ്ററുകളിൽ എത്തുക.

 പ്രതീക്ഷ വാനോളം

 മോഹൻലാലും ദിലീഷ് പോത്തനും ഒരുമിക്കുന്നു എന്നതാണ് മലയാളി പ്രേക്ഷകരുടെ ആകാംക്ഷ കൂട്ടുന്നത്. പോത്തൻ സംവിധാനം ചെയ്ത ഓരോ സിനിമയിലും അദ്ദേഹത്തിന്റെ കഴിവ് തെളിയിക്കപ്പെട്ടിട്ടുണ്ട്. അങ്ങനെ ‘പോത്തേട്ടൻസ് ബ്രില്ല്യൻസ്’ എന്ന നിലയിൽ തന്നെ സിനിമയ്ക്കുള്ളിലെ സൂക്ഷ്മമായ കാര്യങ്ങൾ മലയാളി വിലയിരുത്തി കയ്യടിക്കാൻ തുടങ്ങിയതാണ്. സിനിമയിലെ ഓരോ കാര്യങ്ങളും സസൂഷ്മം ചെയ്യുന്ന ദിലീഷ് പോത്തൻ മലയാളത്തിന്റെ കാലത്തെയും മികച്ച നടൻ മോഹൻലാലിന്റെ അഭിനയ മികവ് അതേ സൂക്ഷ്മതയിൽ പ്രേക്ഷകർക്ക് മുന്നിൽ എത്തിക്കുമെന്ന് ഉറപ്പ്. ഏതായാലും സിനിമ ഉണ്ടാകുമെന്ന് ഉറപ്പായത്തോടെ പ്രേക്ഷകരും വലിയ കാത്തിരിപ്പിലാണ്. എന്നാൽ ഷൂട്ട് എന്ന് തുടങ്ങും എന്നോ, റിലീസ് എന്ന് ഉണ്ടാകുമെന്നൊ ഇനിയും വ്യക്തമായിട്ടില്ല.

Share This Post

Leave a Reply

Your email address will not be published. Required fields are marked *