പാവക്കയുടെ കയ്പ്പ് പ്രശ്നം ആണോ? വഴി ഉണ്ട്

how-to-control-bitter-gourd-bitterness-

 ഇത്രയധികം ഗുണങ്ങൾ ഉള്ള പാവയ്ക്ക കയ്പ്പുണ്ട് എന്ന് കരുതി ഒഴിവാക്കണോ? ഒരിക്കലും ചെയ്യാൻ പാടില്ല. ഭക്ഷണത്തിൽ ഉറപ്പായും കൊണ്ടുവരേണ്ട ഒന്നുതന്നെയാണ് പാവയ്ക്ക. എല്ലാ പ്രശ്നങ്ങൾക്കും ഒരു പരിഹാരം ഉണ്ട് എന്ന് പറയുന്നതുപോലെ പാവയ്ക്കയുടെ കയ്പ് മാറാനും ഉപാധികൾ ഉണ്ട്. കേവലം ഒരുവഴി എന്നു മാത്രമല്ല ഒരുപാട് വഴികൾ ഉണ്ട്.നിരവധി വിറ്റാമിനുകളും ധാതുക്കളും അടങ്ങിയ ഒരു പച്ചക്കറി ഇനമായ പാവക്കയുടെ കയ്പ് മാറ്റാൻ ഇങ്ങനെ ചെയ്തു നോക്കുക.

 ഉപ്പിന്റെ ഉപയോഗമാണ് പാവക്കയുടെ കയ്പ്പ് കുറയ്ക്കാൻ പറ്റിയ  ഫലപ്രദമായ ഒരു വഴി. പാവയ്ക്ക കഷ്ണങ്ങളായി അരിഞ്ഞ ശേഷം അതിൽ ഉപ്പ് പുരട്ടി  അരമണിക്കൂർ വരെ സൂക്ഷിക്കുന്നത് ഉപകാരപ്പെടും. അതിനുശേഷം ഉപയോഗിച്ചാൽ കയ്പ് കുറഞ്ഞു കിട്ടും. ഉപ്പ് മറ്റൊരുതരത്തിലും ഉപയോഗിക്കാം. ചൂടുള്ള ഉപ്പുവെള്ളത്തിൽ പാവയ്ക്ക ചെറുതായി അരിഞ്ഞ ശേഷം മുക്കി വയ്ക്കുക. ഉപ്പ് പാവയ്ക്കയുടെ കയ്പ്പുള്ള നീര് വലിച്ചെടുക്കും.

 ഉപ്പു പോലെ തന്നെ പാവയ്ക്കയ്ക്ക് കയ്പ് കുറയ്ക്കാൻ ശർക്കരയും ഉപയോഗിക്കാം എന്ന് പാചക വിദഗ്ധർ പറയുന്നു. ശർക്കര ചേർത്ത് പാകം ചെയ്യുന്നതാണ് ഒരു വഴി

 പാവയ്ക്കയുടെ പുറത്ത് ശർക്കര തൂകി വെക്കുന്നതും കയ്പ് കുറയ്ക്കാൻ സഹായകരമാണ്

 മറ്റൊരു ഉപാധി കൂടി പ്രധാനപ്പെട്ടതായി ഉണ്ട്. പാവയ്ക്ക കഷ്ടങ്ങളായി അരിഞ്ഞ ശേഷം തൈരിലോ യോഗർട്ടിലോ ഇട്ടുവയ്ക്കുന്നത് കയ്പ്പ് കുറയ്ക്കാൻ സഹായകരമാകും, പാചകം ചെയ്യുന്നതിന് ഒരു മണിക്കൂർ മുമ്പ് എങ്കിലും ഇങ്ങനെ ചെയ്താൽ മാത്രമാണ് ഗുണം ഉണ്ടാവുക.

പാവയ്ക്കക്ക് വളരെ ദൃഢമായ പുറംതൊലി ആണുള്ളത് എന്ന് നിങ്ങൾക്ക് അറിയാമല്ലോ. ഏതെങ്കിലും കറിക്ക് അരിയുന്നതിന് മുൻപ് പുറം തൊലി കാര്യമായി ചുരണ്ടി കളഞ്ഞാൽ അതിന്റെ കയ്പ്പ് കുറയാൻ സഹായകരമാകും. പാവക്കയുടെ കുരുക്കൾ നീക്കം ചെയ്യുന്നതും കയ്പ്പ് കുറയ്ക്കാൻ സഹായകരമാണ്. പാവയ്ക്ക കഷ്ണങ്ങളായി മുറിച്ചുമാറ്റിയാൽ അതിലെ കുരുക്കൾ നീക്കം ചെയ്യാൻ നിങ്ങൾക്ക് സാധിക്കും.

 ഭക്ഷണത്തിനൊപ്പം പാവയ്ക്ക ചേർക്കാൻ ഈ ഉപാധികൾ പരീക്ഷിച്ചു നോക്കുക. അവിയലിലും മറ്റും ഇത് ചേർത്ത് ഉപയോഗിക്കുമ്പോൾ അധികം കയ്പ്പ് അനുഭവപ്പെടാറില്ല. മെഴുക്കുപുരട്ടി ഉണ്ടാക്കുമ്പോൾ കൂടുതൽ നന്നായി വേവിച്ചാൽ കയ്പ് കുറഞ്ഞുവരുന്നത് കാണാൻ സാധിക്കും. മാത്രമല്ല തേങ്ങാക്കൊത്തുകൾ കാര്യമായി ഇട്ടാൽ നല്ല രുചികരമായ പാവയ്ക്ക മെഴുക്കുപുരട്ടി നിങ്ങൾക്ക് കഴിക്കാം. പാവയ്ക്ക കൊണ്ടുള്ള തോരനും ഏറെ രുചികരമാണ്. ഇതും കൂടുതൽ വേവിക്കുന്നത് മൂലം കയ്പ്പിന്റെ അളവ് കുറഞ്ഞു കിട്ടും. കൂടുതൽ തേങ്ങ ചിരകി ചേർത്താലും കയ്പ്പ് കുറഞ്ഞു കിട്ടും. മാത്രമല്ല തേങ്ങ ചിരകി ചേർക്കുന്നത് മൂലം തോരന് രുചിയും കൂടും.

 ഒരു കാര്യം മാത്രം ഉറപ്പിച്ചു പറയാൻ സാധിക്കും.  പാവയ്ക്ക പോലെ ഇത്രയധികം ഗുണങ്ങൾ നിറഞ്ഞ മറ്റൊരു പച്ചക്കറി വിഭവം ഉണ്ടോ എന്നത് സംശയമാണ്. നമ്മുടെ വീട്ടുവളപ്പിൽ തന്നെ നട്ടുപിടിപ്പിച്ചാൽ വിഷ രഹിതമായ ഒന്നാന്തരം പാവയ്ക്ക നമുക്ക് ഉണ്ടാക്കിയെടുക്കാനും സാധിക്കും.

Share This Post

Leave a Reply

Your email address will not be published. Required fields are marked *