വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനിൽ ഇനി എമർജൻസി ക്വട്ട.

VANDE-BHARATH-SLEEPER-TRAINS-EMERGENCY-BIRTH

 വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകളിൽ എമർജൻസി ക്വാട്ടകൾ ഉണ്ടായിരുന്നില്ല. ഈ കുറവ് പരിഹരിച്ചുകൊണ്ടാണ് റെയിൽവേ മന്ത്രാലയം പുതിയ തീരുമാനം കൈക്കൊണ്ടത്. ഇനിമുതൽ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനിൽ എമർജൻസി ക്വാട്ടകൾ ഉണ്ടാകും. ഇതുകൂടാതെ അമൃത് ഭാരത് ട്രെയിനുകളിലും എമർജൻസി ക്വാട്ടകൾ ഏർപ്പെടുത്താൻ തീരുമാനമായി. ഇത് സംബന്ധിച്ച് എല്ലാ സോണൽ ഓഫീസുകൾക്കും റെയിൽവേ മന്ത്രാലയം നിർദ്ദേശം നൽകി. പ്രവർത്തി ദിവസങ്ങളും വാരാന്ത്യങ്ങളും ഉൾപ്പെടെ പരിഗണിച്ച് ബർത്തുകളുടെ എണ്ണം  നിജപ്പെടുത്തിയിട്ടുണ്ട്. 

 ഏതൊക്കെ ദിവസം കിട്ടും

പ്രവർത്തി ദിവസങ്ങളിൽ ഫസ്റ്റ് ക്ലാസ് എസിയിൽ നാല് സീറ്റ് ആണ് ഉള്ളത്. ശനി ഞായർ ദിവസങ്ങളിൽ ഇത് ആറായി ഉയർത്തി. സെക്കൻഡ് എസിയുടെ കാര്യത്തിലും  സീറ്റുകളുടെ എണ്ണം തരം തിരിച്ചിട്ടുണ്ട്. തിങ്കൾ മുതൽ വെള്ളിവരെ 20 സീറ്റുകൾ കിട്ടും.ശനി ഞായർ ദിവസങ്ങളിൽ 30 സീറ്റുകൾ ആണ് ലഭിക്കുക. തേർഡ് എസിയിൽ തിങ്കൾ മുതൽ വെള്ളിവരെ 24 സീറ്റുകളും, ശനി ഞായർ ദിവസങ്ങളിൽ 42 സീറ്റുകളും ആണ് നീക്കിവെച്ചിരിക്കുന്നത്.

 സോണുകൾക്ക് അധികാരം.

 ഓരോ പ്രദേശത്തെയും സാഹചര്യമനുസരിച്ച് കാലാകാലങ്ങളിൽ അവലോകനം നടത്താൻ റെയിൽവേ സോണൽ ഓഫീസുകൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ഇതിനനുസരിച്ച് ക്വാട്ടകൾ കാലാകാലങ്ങളിൽ വിലയിരുത്തും. സീറ്റുകളുടെ എണ്ണത്തിൽ അടക്കം ഇതിനനുസരിച്ച് വ്യത്യാസം വരുത്താനുള്ള സാധ്യതയാണ് ഉള്ളത്.

 എമർജൻസി ക്വാട്ടകൾ ആർക്ക്?

 സാധാരണ കരുതുന്ന പോലെ വെയ്റ്റിംഗ് ലിസ്റ്റുകൾ അല്ല എമർജൻസി ക്വാട്ടകൾ. ഐആർസിടിസി സൈറ്റ് വഴിയോ, മറ്റേതെങ്കിലും സൈറ്റുകൾ വഴിയോ, ആപ്പുകൾ വഴിയോ ഇത് ബുക്ക് ചെയ്യാൻ കഴിയില്ല. ഇതിനായി നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥർ വഴിയാണ് അപേക്ഷ നൽകേണ്ടത്. അടിയന്തര യാത്രകൾക്ക് വേണ്ടിയുള്ള സീറ്റ് റിസർവേഷൻ സൗകര്യത്തെയാണ് എമർജൻസി ക്വാട്ട എന്ന് പറയുന്നത്. മെഡിക്കൽ അത്യാഹിതങ്ങൾ, നിശ്ചയിക്കപ്പെട്ട സർക്കാർ ഡ്യൂട്ടി, ഔദ്യോഗിക യാത്രകൾ, മുതിർന്ന പൗരന്മാർ, ഭിന്നശേഷിക്കാർ, വനിതകൾ  ഉൾപ്പെടെയുള്ളവയ്ക്കാണ് ഇക്കാര്യത്തിൽ പ്രധാന പരിഗണന.

 അപേക്ഷാ സമർപ്പിച്ചാൽ ഉടൻ വിശദമായ പരിശോധന നടത്തിയാണ് ഉദ്യോഗസ്ഥർ ഇത് അനുവദിക്കുക. സാധാരണ ട്രെയിൻ പുറപ്പെടുന്നതിനു മുൻപുള്ള തത്ക്കാൽ ടിക്കറ്റല്ല ഇത്. തത്കാൽ ടിക്കറ്റുകൾ ബുക്ക് ചെയ്യുന്ന സൗകര്യം ഇപ്പോഴും തുടരും. വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകളിൽ ആർഎസി(RAC) സൗകര്യം ഉണ്ടായിരുന്നില്ല. ആ തീരുമാനത്തിൽ നിന്ന് റെയിൽവേ ഇപ്പോഴും പിന്നോട്ട് പോയിട്ടില്ല. ഏഴിൽ കൂടുതൽ കോച്ചുകളുള്ള അമൃത് ഭാരത് ട്രെയിനുകളിലും ഈ സൗകര്യം ഇനി ഉണ്ടാകും.

 രാജ്യത്തിന്റെ റെയിൽവേ ചരിത്രത്തിൽ വിപ്ലവകരമായ മാറ്റം ഉണ്ടാക്കിയ ട്രെയിനുകളാണ് വന്ദേ ഭാരത്(vande bharat). ഇരുന്നു പോകാവുന്ന വന്ദേ ഭാരതിന് പുറമേ സ്ലീപ്പർ വന്ദേ ഭാരത് ട്രെയിനുകളും അടുത്തിടെ പുറത്തിറങ്ങിയിരുന്നു. ഇതിന് പിന്നാലെയാണ് സാധാരണക്കാർക്ക് യാത്ര ചെയ്യാവുന്ന നിലയിൽ കുറഞ്ഞ നിരക്കിൽ അമൃത് ഭാരത്(amrit bharath) ട്രെയിനുകൾ റെയിൽവേ പുറത്തിറക്കിയത്. വൈകാതെ കേരളത്തിന് വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകൾ ലഭിക്കുമെന്നാണ് പ്രതീക്ഷ.

Share This Post

Leave a Reply

Your email address will not be published. Required fields are marked *