Headlines

കാട്ടിലേക്ക് വഴി തുറന്നൊരു എക്സ്പ്രസ് ഹൈവേ; രാജാജിയിലേക്ക് പോകാൻ റെഡിയാവുക

RAJAJI-NATIONAL-PARK-NEW-EXPRESS-WAY

 വന്യജീവി സമ്പത്തുകൊണ്ട് സമ്പുഷ്ടമാണ് ഉത്തരാഖണ്ഡിലെ രാജാജി നാഷണൽ പാർക്ക്. കേരളത്തിൽ അടക്കമുള്ള വന്യജീവി ഫോട്ടോഗ്രാഫർമാരുടെ ഇഷ്ടപ്പെട്ട ഇടം. ഉത്തരാഖണ്ഡിലാണ് രാജാജി നാഷണൽ പാർക്ക് സ്ഥിതി ചെയ്യുന്നത്. ജിം കോർബറ്റ് നാഷണൽ പാർക്ക് കൊണ്ട് ശ്രദ്ധേയമായ സംസ്ഥാനം. വന്യജീവി പ്രേമികൾക്ക് സന്തോഷകരമാകുന്ന ഒരു വാർത്തയാണ് ഒടുവിൽ പുറത്തുവരുന്നത്. രാജാജി നാഷണൽ പാർക്കിലേക്ക് വേഗത്തിൽ എത്താൻ പുതിയൊരു പാത നിങ്ങളെ സഹായിക്കും. ഡൽഹിയിൽനിന്ന് ഡെറാഡൂണിലേക്ക് ഉള്ള എക്സ്പ്രസ്സ് വെയാണ് രാജാജിയിലേക്ക് എത്താനുള്ള ഒരു എളുപ്പവഴി. കഴിഞ്ഞദിവസം പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് സമർപ്പിച്ച ഈ എക്സ്പ്രസ് ഹൈവേയുടെ പ്രത്യേകതകൾ നിരവധിയുണ്ട്.

 ഏഷ്യയിലെ തന്നെ  കാടിനുള്ളിലൂടെ ഉള്ള ഏറ്റവും വലിയ എലിവേറ്റഡ് ഹൈവേ കൂടിയാണ് ഡൽഹി ഡെറാഡൂൺ എക്സ്പ്രസ് ഹൈവേ. ആറുമണിക്കൂർ കൊണ്ട് ആണ് സാധാരണ ഡൽഹിയിൽ നിന്ന് ഉത്തരാഖണ്ഡിലെ ഹരിദ്വാറിലേക്ക്  യാത്ര ചെയ്യേണ്ടി വന്നിരുന്നത്. എന്നാൽ പുതിയ എക്സ്പ്രസ് ഹൈവേ അനുസരിച്ച് കേവലം രണ്ടര മണിക്കൂർ കൊണ്ട് നിങ്ങൾക്ക് ഈ ദൂരം താണ്ടാം. ഇതിൽ തന്നെ 12 കിലോമീറ്റർ ഓളം ദൂരം  വനത്തിനുള്ളിലൂടെയുള്ള ആകാശപാതയാണ്. ഈ പാതയാണ് രാജാജി നാഷണൽ പാർക്കിന്റെ മുകളിലൂടെ സഞ്ചരിക്കുന്നത്.

 ഏഷ്യയിൽ വനത്തിനുള്ളിലൂടെയുള്ളഏറ്റവും ദൈർഘമേറിയ   ആകാശപാത എന്ന പ്രത്യേകതയും ഇതിന് സ്വന്തമായി. വന്യജീവികൾക്ക് സ്വൈര്യ വിഹാരം നടത്തുന്നതിന് പുതിയ പാത ഉപകാരപ്പെടും എന്ന് അർത്ഥം. ലോകത്ത് വിവിധ സ്ഥലങ്ങളിൽ ഇത്തരം വൈൽഡ് ലൈഫ് കോർഡോറുകൾ സ്ഥാപിക്കപ്പെട്ടിട്ടുണ്ടെങ്കിലും ഇന്ത്യയിലെ ഈ പുതിയ പാത അഭിമാനകരമാണ്. വന്യജീവികളോടുള്ള രാജ്യത്തിന്റെ കരുതൽ കൂടി വ്യക്തമാക്കുന്നതാണ് പുതിയ പാതയുടെ നിർമ്മാണം.

 12000 കോടി രൂപ ചെലവിട്ടാണ് പുതിയ എക്സ്പ്രസ് ഹൈവേ സ്ഥാപിച്ചത്. 213 കിലോമീറ്റർ ആണ് പാതയുടെ ആകെ ദൈർഘ്യം. ആറുവരിയായാണ് പുതിയ എക്സ്പ്രസ് ഹൈവേ സ്ഥാപിച്ചിരിക്കുന്നത്. പ്രത്യേക സാമ്പത്തിക ഇടനാഴി എന്ന പേരിലാണ് പുതിയ ഹൈവേയുടെ നിർമ്മാണം പൂർത്തിയാക്കിയത്. ഡൽഹിയിൽ നിന്ന് തുടങ്ങി ഉത്തർപ്രദേശ് സംസ്ഥാനത്തിലൂടെ കടന്ന് ഉത്തരാഖണ്ഡിൽ എത്തുന്നതാണ് പുതിയ പാത. മൂന്ന് റെയിൽവേ മേൽപ്പാലങ്ങളും, നാലു പ്രധാനപ്പെട്ട പാലങ്ങളും പുതിയ ഹൈവേയിൽ ഉണ്ട്. വന്യജീവികളുടെ സുഗമമായ സഞ്ചാരത്തിന് എലിവേറ്റഡ് ഹൈവേ എന്നതിനപ്പുറം 200 മീറ്റർ വീതിയിൽ രണ്ട് അടിപ്പാതകളും എട്ടു പ്രത്യേക വന്യജീവിപാതയും ഹൈവേയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

 രാജാജി നാഷണൽ പാർക്കിലേക്ക് എക്സ്പ്രസ് ഹൈവേയിൽ നിന്ന് വേഗത്തിൽ എത്താം എന്നതാണ് ഒരു പ്രത്യേകത. രാജാജി നാഷണൽ പാർക്കിന്റെ എൻട്രൻസിലേക്ക് എത്തിവേണം സഫാരി ഉൾപ്പെടെയുള്ള കാര്യങ്ങൾക്ക് പോകാൻ. ഗൂഗിൾ മാപ്പ് ഉൾപ്പെടെയുള്ളവയിൽ ഇത് സംബന്ധിച്ചുള്ള വിവരങ്ങൾ ലഭ്യമാണ്. രാജാജി നാഷണൽ പാർക്ക് കൂടാതെ ഉത്തരാഖണ്ഡിലെ തീർഥാടന കേന്ദ്രങ്ങളിലേക്കും, ടൂറിസം ഡെസ്റ്റിനേഷനുകളിലേക്കും വേഗത്തിൽ എത്താൻ പുതിയ പാത സഹായിക്കും. ഉത്തരാഖണ്ഡിലെ തന്നെ ജിം കോർബറ്റ് ഉൾപ്പെടെയുള്ള ദേശീയ ഉദ്യാനങ്ങളിലേക്കും  വേഗത്തിലെത്താൻ ദക്ഷിണേന്ത്യയിൽ അടക്കമുള്ള വന്യജീവിയിൽ പ്രേമികൾക്ക് പുതിയ പാത ഉപകാരപ്പെടും.

Share This Post

Leave a Reply

Your email address will not be published. Required fields are marked *