റിസർവേഷൻ ചാർട്ട് പ്രസിദ്ധീകരിച്ചു കഴിഞ്ഞാൽ പിന്നീട് ട്രെയിനിൽ ടിക്കറ്റ് കിട്ടില്ല! പൊതുവേ നമ്മുടെയൊക്കെ ധാരണ ഇതാണ്. നേരത്തെ വെയിറ്റിംഗ് ലിസ്റ്റിൽ ആയിരുന്നവർക്ക് ട്രെയിനിൽ കയറിയ ശേഷം ടിക്കറ്റ് എക്സാമിനർ കനിഞ്ഞാൽ ഒരു പക്ഷേ കയറിക്കൂടി പോകാം. ഇതും നമ്മുടെ അനുഭവമാണ്. എന്നാൽ ചാർട്ട് തയ്യാറാക്കിയ ശേഷം റിസർവേഷൻ സീറ്റ് ലഭിക്കാം എന്നതാണ് വസ്തുത. ഇത് എങ്ങനെ ലഭിക്കും എന്നറിയാൻ ഇതു മുഴുവനായി ഒന്നു വായിച്ചാൽ മതി.
ജീവിതത്തിൽ ഒരുപാട് സമയം വളരെ പെട്ടെന്നുള്ള യാത്രകൾക്ക് പോകേണ്ടി വരുന്നവരാണ് നമ്മൾ. നമ്മൾ പോലും അറിയാതെ ദീർഘദൂര യാത്രകൾ പോലും പലപ്പോഴും ചെയ്യേണ്ടിവരും. എന്നാൽ പെട്ടെന്ന് സൈറ്റിലോ ആപ്പുകളിലോ കയറി ടിക്കറ്റ് ബുക്ക് ചെയ്യാൻ നോക്കിയാൽ ടിക്കറ്റ് മുഴുവൻ പോയി എന്നതാകും അവസ്ഥ. തത്കാൽ ടിക്കറ്റ് ടിക്കറ്റ് വേണമെങ്കിൽ തന്നെ തലേ ദിവസമെങ്കിലും ബുക്ക് ചെയ്യണം. അതും രാവിലെ തന്നെ. ചുരുക്കത്തിൽ അടിയന്തര യാത്രകൾക്ക് എങ്ങനെ ടിക്കറ്റ് കിട്ടും എന്നതാണ് പ്രധാന വെല്ലുവിളി. അവർക്കാണ് ഇങ്ങനെ ഒരു ഉപായം പ്രയോജനപ്പെടുക.
ഐആർസിടിസി ആപ്പുകൾ വഴിയും വെബ്സൈറ്റ് വഴിയും നിങ്ങൾക്ക് ഇത്തരം ടിക്കറ്റുകൾ ബുക്ക് ചെയ്യാം. അതായത് ചാർട്ടുകൾ തയ്യാറായ ശേഷവും ഒഴിവുള്ള ടിക്കറ്റുകൾ നിങ്ങൾക്ക് കണ്ടെത്തിയെടുക്കാം. അതിനായി ആദ്യം ഈ ആപ്പ് അല്ലെങ്കിൽ വെബ്സൈറ്റ് തുറക്കുക. അതിൽ ചാർട്ട് എന്ന ഭാഗത്ത് ക്ലിക്ക് ചെയ്യുക. അന്തിമമായി ചാർട്ട് തയ്യാറാക്കി കഴിഞ്ഞാൽ ഈ പട്ടിക സൈറ്റിൽ ലഭ്യമാകും. തുടർന്ന് ട്രെയിനിന്റെ വിശദാംശങ്ങൾ നൽകുക. ട്രെയിൻ നമ്പറും ബോർഡിങ് സ്റ്റേഷനും നൽകുക. എന്തുതരം ടിക്കറ്റ് ആണ് നിങ്ങൾക്ക് വേണ്ടത് എന്നത് അടയാളപ്പെടുത്തുക. അതായത് എസി ടിക്കറ്റ് ആണോ സ്ലീപ്പർ ടിക്കറ്റ് ആണോ എന്നതിൽ വ്യക്തത വരുത്തുക. ഇതിൽ ഒഴിഞ്ഞ സീറ്റുകൾ പച്ച നിറത്തിൽ കാണാൻ സാധിക്കും. തുടർന്ന് ഇതിൽ ക്ലിക്ക് ചെയ്തു നേരിട്ട് ടിക്കറ്റ് ബുക്ക് ചെയ്യാം. അല്ലെങ്കിൽ ടിക്കറ്റ് എക്സാമിനറിൽ നിന്ന് ഈ സീറ്റ് വാങ്ങിയെടുക്കാൻ അഭ്യർത്ഥിക്കാം.
പ്രധാനമായും ശ്രദ്ധിക്കുക
പൊതുവേ ചാർട്ട് തയ്യാറാക്കി കഴിഞ്ഞാൽ ദീർഘദൂര ടിക്കറ്റുകൾ ലഭിക്കുക അത്ര എളുപ്പമല്ല. എന്നാൽ ഹ്രസ്വദൂര യാത്രകൾക്ക് നിങ്ങൾക്ക് ഇത് ഉപകാരപ്പെടും. തിരുവനന്തപുരത്തുനിന്ന് ന്യൂഡൽഹിയിലേക്കുള്ള രാജധാനി എക്സ്പ്രസിൽ ആണ് ടിക്കറ്റ് വേണ്ടത് എന്ന് സങ്കൽപ്പിക്കുക. നിങ്ങൾക്ക് ആ ട്രെയിനിൽ
തിരുവനന്തപുരം മുതൽ കണ്ണൂർ വരെയാണ് ടിക്കറ്റ് വേണ്ടത് എന്നും കരുതുക. ഡൽഹിക്ക് യാത്ര ചെയ്യേണ്ട ഒരാൾ കാസർകോട് നിന്നാണ് ടിക്കറ്റ് ബുക്ക് ചെയ്തിരിക്കുന്നത് എങ്കിൽ കണ്ണൂർ വരെ ഈ ബർത്ത് ഒഴിഞ്ഞു കിടക്കാൻ സാധ്യതയുണ്ട്. പല യാത്രക്കാരും തത്ക്കാൽ ടിക്കറ്റ് എടുക്കുന്ന സമയത്ത് ചിലപ്പോൾ ബോർഡിങ് സ്റ്റേഷൻ മാറ്റി നൽകിയാൽ മാത്രമായിരിക്കും അവർക്കു ടിക്കറ്റ് കിട്ടുക. അതായത് തിരുവനന്തപുരം മുതൽ ഡൽഹി വരെ യാത്ര ചെയ്യുന്ന ഒരാളുടെ ബോർഡിങ് ചിലപ്പോൾ കോട്ടയം ആകും. അങ്ങനെ വന്നാൽ തിരുവനന്തപുരം മുതൽ കോട്ടയം വരെ ആ സീറ്റ് ഒഴിഞ്ഞുകിടക്കുകയാണ്. ഫലത്തിൽ ഹ്രസ്വദൂര യാത്രികരെ സംബന്ധിച്ച് അടിയന്തരഘട്ടങ്ങളിൽ ഇത്തരം പരിശോധനകൾ നടത്താവുന്നതാണ്. ഏതായാലും ഇത്തരം സൗകര്യങ്ങൾ പരമാവധി പ്രയോജനപ്പെടുത്താൻ ശ്രദ്ധിക്കുക. എമർജൻസി ക്വാട്ട പോലെയുള്ള ചില സൗകര്യങ്ങളും ട്രെയിനുകളിൽ ഉണ്ട്. ഇതും പ്രയോജനപ്പെടുത്താൻ ശ്രദ്ധിക്കുക.



A really good blog and me back again.
wish you best and best