Headlines
RAPPER-VEDAN-NAVAMI-LATHA-MARRIAGE

റാപ്പർ വേടന്റെ കല്യാണം ഈ മാസം 24 ന്.

മലയാള സംഗീത മേഖലയിൽ തരംഗം സൃഷ്ടിച്ചുകൊണ്ട് യുവാക്കളുടെ ആവേശമായി മാറിയ ഗായകനാണ് റാപ്പർ വേടൻ. നിരവധി വാർത്തകളിലൂടെയും വിവാദങ്ങളിലൂടെയും വേടൻ നിറഞ്ഞുനിന്നു. വേടന്റെ പ്രണയം ഉൾപ്പെടെ ഇതിനകം പുറത്തു വന്നതാണ്. ദീർഘകാലം നീണ്ട പ്രണയത്തിനൊടുവിലാണ് വേടൻ ഒടുവിൽ കല്യാണം കഴിക്കുന്നത്. സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ ആണ് വേടന്റെ കല്യാണക്കാര്യം പുറം ലോകത്തെ അറിയിച്ചത്. ഈ മാസം 24ന് ആണ് വേടന്റെ കല്യാണം.  തൃശ്ശൂരിൽ നടന്ന പരിപാടിയിൽ വച്ചാണ് സിപിഎം സംസ്ഥാന സെക്രട്ടറി…

Read Full News
akhil-marar-contests-kerala-election-nda

ബിഗ്‌ബോസ് വിജയി അഖിൽ മാരാർ തെരഞ്ഞെടുപ്പ് മത്സരത്തിന്

ബിഗ് ബോസ് താരവും സിനിമാ സംവിധായകനും നടനുമായ അഖിൽ മാരാർ രാഷ്ട്രീയത്തിൽ പ്രവേശിച്ചു. ദേശീയ ജനാധിപത്യ സഖ്യത്തിന്റെ (NDA) സഖ്യകക്ഷിയായ ട്വന്റി 20 യുടെ അംഗമായാണ് അഖിൽ മാരാർ വീണ്ടും രാഷ്ട്രീയത്തിൽ പ്രവേശിച്ചത്. കൊച്ചിയിൽ ട്വന്റി 20 അധ്യക്ഷൻ സാബു എം ജേക്കബുമായി ചേർന്ന് വാർത്താസമ്മേളനം നടത്തിയാണ് താരം നിലപാട് വ്യക്തമാക്കിയത്.  ബിഗ് ബോസ് വിജയി കൂടിയായ അഖിൽ മാരാരുടെ  പുതിയ നിലപാട് ഇതിനകം ചർച്ചയായിട്ടുണ്ട്.  അഖിൽ മാരാർ ട്വന്റി 20-യിൽ അംഗമാകും എന്ന വാർത്ത ഇന്ന്…

Read Full News
renu-sudhi-reveals-her-love

പ്രണയം തുറന്ന് പറഞ്ഞ് രേണു സുധി!

സമൂഹ്യ മാധ്യമ രംഗത്ത് നിറ സാന്നിധ്യമാണ് രേണു സുധി. രേണു സുധിയുടെ റീലുകളും പ്രതികരണങ്ങളും ഒക്കെ ഓൺലൈൻ രംഗത്ത് നിറഞ്ഞു നിൽക്കാറുണ്ട്. പലപ്പോഴും വലിയ രീതിയിൽ വിവാദമായി മാറുന്നവയാണ് പലതും. അടുത്തകാലത്ത് ശാന്തിവിള ദിനേശനെതിരെ തുറന്നടിച്ച് രേണു സുധി രംഗത്ത് വന്നത് സാമൂഹിക മാധ്യമ അക്കൗണ്ടുകളിൽ വൈറൽ ആയിരുന്നു. ചിലരൊക്കെ ശാന്തിവിള ദിനേശിനെ അനുകൂലിച്ച് രംഗത്ത് വന്നെങ്കിലും കൂടുതൽ പേരും കയ്യടിച്ചത് രേണുവിന്റെ മറുപടിക്ക് ആയിരുന്നു. ഇതിനെല്ലാം പിന്നാലെയാണ് തന്റെ പ്രണയം വ്യക്തമാക്കി രേണു രംഗത്ത് വരുന്നത്!…

Read Full News
BANDIPUR-KABANI-NAGARHOLE-OPENING

കാടിനെ സ്നേഹിക്കുന്നവർക്ക്  സന്തോഷവാർത്ത ;കർണാടകയിൽ ബന്ദിപ്പൂർ- നാഗർഹോളേ സഫാരികൾ പുനരാരംഭിക്കുന്നു.

 ദക്ഷിണേന്ത്യയിലെ കാടുകളിൽ ഏറ്റവും പ്രധാനപ്പെട്ടവയാണ് ബന്ദിപ്പൂർ ടൈഗർ റിസർവും നാഗർഹോളേ ടൈഗർ റിസർവും. വന്യമൃഗങ്ങളെ കാണുന്നതിന് ഇവിടെയൊക്കെ സഞ്ചാരികളുടെ വലിയ ഒഴുക്ക് ആയിരുന്നു. പ്രത്യേകിച്ച് കടുവകളുടെ ചിത്രം പകർത്താൻ വന്യജീവി ഫോട്ടോഗ്രാഫർമാർ ഏറ്റവും കൂടുതൽ ആശ്രയിച്ചിരുന്ന സ്ഥലങ്ങളാണ് ബന്ദിപ്പൂരും കബനി എന്ന പേരിൽ അറിയപ്പെടുന്ന നാഗർഹോളേ ടൈഗർ റിസർവും. എന്നാൽ മനുഷ്യ വന്യജീവി സംഘർഷത്തെ തുടർന്ന് കഴിഞ്ഞ കുറച്ചുകാലങ്ങളായി ഈ രണ്ട് കടുവാ സംരക്ഷണ കേന്ദ്രവും  അടച്ചിരുന്നു.  ഈ രണ്ട് കേന്ദ്രങ്ങളിലും സഫാരികളും നിരോധിച്ചിരുന്നു. ഇതോടെ വലിയ…

Read Full News
TRAIN-TICKET-INDIA-TIPS

ചാർട്ട് ആയ ശേഷം ട്രെയിൻ ടിക്കറ്റ് എങ്ങനെ കിട്ടും?വഴിയുണ്ട്.

റിസർവേഷൻ ചാർട്ട് പ്രസിദ്ധീകരിച്ചു കഴിഞ്ഞാൽ പിന്നീട് ട്രെയിനിൽ  ടിക്കറ്റ് കിട്ടില്ല!  പൊതുവേ നമ്മുടെയൊക്കെ ധാരണ ഇതാണ്. നേരത്തെ വെയിറ്റിംഗ് ലിസ്റ്റിൽ ആയിരുന്നവർക്ക് ട്രെയിനിൽ കയറിയ ശേഷം ടിക്കറ്റ് എക്സാമിനർ കനിഞ്ഞാൽ ഒരു പക്ഷേ കയറിക്കൂടി പോകാം. ഇതും നമ്മുടെ അനുഭവമാണ്. എന്നാൽ ചാർട്ട് തയ്യാറാക്കിയ ശേഷം റിസർവേഷൻ സീറ്റ് ലഭിക്കാം എന്നതാണ് വസ്തുത.  ഇത് എങ്ങനെ ലഭിക്കും എന്നറിയാൻ ഇതു മുഴുവനായി ഒന്നു വായിച്ചാൽ മതി.  ജീവിതത്തിൽ ഒരുപാട് സമയം വളരെ പെട്ടെന്നുള്ള യാത്രകൾക്ക് പോകേണ്ടി വരുന്നവരാണ്…

Read Full News
EGG-GOOD-OR-BAD-FOR-LADIES

സ്ത്രീകൾ ദിവസവും മുട്ട കഴിച്ചാൽ ഇതാണ് ഫലം.

നിങ്ങൾ ദിവസവും മുട്ട കഴിക്കാറുണ്ടോ? മുട്ട കഴിച്ചാൽ ഗുണമാണോ അതോ ദോഷമാണോ ? മുട്ട എങ്ങനെയാണ് കഴിക്കുന്നത്? പുഴുങ്ങി കഴിക്കുന്നതാണോ  ഓംലെറ്റോ ബുൾസൈയോ ആക്കുന്നതാണോ നല്ലത്? അതും അല്ലെങ്കിൽ വേറെ എന്തെങ്കിലും രീതിയാണോ ഗുണം ചെയ്യുക? മുട്ട കഴിച്ചാൽ കൊളസ്ട്രോൾ വരാൻ സാധ്യതയുണ്ട്  എന്നൊക്കെ നിങ്ങൾ കേട്ടിട്ടുണ്ടാകും. ഇത്തരം സംശയങ്ങൾക്ക് എല്ലാം ഉത്തരം പറയാം.  മുട്ട കഴിക്കുന്നത് മൂലമുള്ള ഫലത്തെക്കുറിച്ച് വിദഗ്ധരായ ഡോക്ടർമാർ ചൂണ്ടിക്കാട്ടുന്നത് ഇങ്ങനെയാണ്.  സ്ത്രീകൾ ഉറപ്പായും മുട്ട കഴിക്കണം എന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. സ്ത്രീകളുടെ…

Read Full News
PARUNTHUMPARA-ROUTE-DETAILS-TRIP

ഇവിടുത്തെ കാറ്റാണ് കാറ്റ്, കോടയാണ് കോട!

പ്രകൃതി നിങ്ങളെ എപ്പോഴെങ്കിലും ലാളിച്ചിട്ടുണ്ടോ?  തഴുകിയിട്ടുണ്ടോ? ഇല്ലെങ്കിൽ ഇതെല്ലാം അനുഭവിക്കാൻ പറ്റിയ ഒരിടമുണ്ട്. നിർത്താതെ വീശുന്ന കാറ്റും, തോരാതെ പെയ്യുന്ന പൊടി മഴയും. കോടമഞ്ഞിൽ അലിഞ്ഞു ചേരാൻ ഭൂമിയിലെ സ്വർഗം പോലെ ഒരിടം.പ്രകൃതിയെ ഒരു ബാൽക്കണിയിൽ നിന്ന് മതിമരുവോളം കണ്ട് ആസ്വദിക്കാവുന്ന ഇടം. അതെ വിനോദസഞ്ചാരികളുടെ പ്രിയപ്പെട്ട ഇടമായ പരുന്തുംപാറ. പരുന്തുംപാറ യിലേക്കുള്ള യാത്രയുടെ വിവരങ്ങൾ അറിയാം.  ഇടുക്കി ജില്ലയിലെ പീരുമേട് താലൂക്കിലാണ് പരുന്തുംപാറ സ്ഥിതി ചെയ്യുന്നത്. ദേശീയപാതയിൽ നിന്ന് വളരെ അടുത്തുള്ള സ്ഥലം. പരുന്തിന്റെ ആകൃതിയിൽ…

Read Full News
KERALA-RAILWAY-NEW-TRACKS-APPROVED

കേരളത്തിൽ 160 കിലോമീറ്റർ വേഗതയിൽ ട്രെയിൻ പാത വരുന്നു.

അതിവേഗ ട്രെയിൻ ആയ വന്ദേ ഭാരത് ഇറങ്ങിയിട്ട് കാലമധികം ആയില്ല. ട്രെയിനിന് വേഗം ഉണ്ടെങ്കിലും  ആ വേഗത്തിൽ കേരളത്തിൽ ഓടിക്കാൻ കഴിഞ്ഞിരുന്നില്ല. വളവു നിറഞ്ഞ റെയിൽപാതകൾ നിവർത്തിയെടുക്കാൻ തന്നെ കാലങ്ങൾ വേണ്ടിവരും. ഷോർണൂർ കോഴിക്കോട് റൂട്ടിലെ 110 കിലോമീറ്റർ വേഗതയാണ് കേരളത്തിലെ പരമാവധി വേഗം. ഇനിയെത്ര വേഗത്തിലുള്ള ട്രെയിൻ വന്നാലും കേരളത്തിലെ പാതകളുടെ മോശം അവസ്ഥ മൂലം  ഇവിടെയുള്ളവർക്ക് ഗുണം കിട്ടില്ല. ഈ സാഹചര്യത്തിലാണ്  അതിവേഗപാതകളെ കുറിച്ച് കേന്ദ്രസർക്കാർ പഠനം തുടങ്ങിയത്. ഏഴു പാതകൾക്കാണ്  അണിയറയിൽ മുന്നൊരുക്കം…

Read Full News
KOCHI-WATER-METRO-SPEED-BOAT-HYDOGEN

കൊച്ചി മെട്രോയിൽ അതിവേഗ ബോട്ട് വരുന്നു.

 രാജ്യത്ത് ആദ്യമായി വാട്ടർ മെട്രോ സർവീസ് തുടങ്ങിയത് കൊച്ചിയിലാണ്. അവിടെ വാട്ടർ മെട്രോ പുതിയൊരു കുതിച്ചുചാട്ടത്തിന് കളമൊരുക്കുകയാണ്. അതിവേഗ ബോട്ട് സർവീസുകൾ വികസിപ്പിക്കാനാണ് വാട്ടർ മെട്രോയുടെ പദ്ധതി. നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് അതിവേഗം എത്തുന്നതാണ് പദ്ധതി. അണിയറയിൽ വൻ ഒരുക്കങ്ങളാണ് ഇതുമായി ബന്ധപ്പെട്ട് നടക്കുന്നത്. നെടുമ്പാശ്ശേരിയിലേക്ക് വലിയ ഗതാഗതക്കുരുക്കാണ് ഇപ്പോൾ അനുഭവപ്പെടുന്നത്. മണിക്കൂറുകൾക്കു മുൻപ് തന്നെ കൊച്ചിയിൽ നിന്നും യാത്ര തുടങ്ങേണ്ട അവസ്ഥ. ഈ സാഹചര്യത്തിലാണ് ഭാവി മുന്നിൽകണ്ട് അതിവേഗ സർവീസിന് കളം ഒരുങ്ങുന്നത്. ഹൈഡ്രജൻ ബോട്ടുകളാണ്…

Read Full News
VANDE-BHARATH-SLEEPER-TRAINS-EMERGENCY-BIRTH

വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനിൽ ഇനി എമർജൻസി ക്വട്ട.

 വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകളിൽ എമർജൻസി ക്വാട്ടകൾ ഉണ്ടായിരുന്നില്ല. ഈ കുറവ് പരിഹരിച്ചുകൊണ്ടാണ് റെയിൽവേ മന്ത്രാലയം പുതിയ തീരുമാനം കൈക്കൊണ്ടത്. ഇനിമുതൽ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനിൽ എമർജൻസി ക്വാട്ടകൾ ഉണ്ടാകും. ഇതുകൂടാതെ അമൃത് ഭാരത് ട്രെയിനുകളിലും എമർജൻസി ക്വാട്ടകൾ ഏർപ്പെടുത്താൻ തീരുമാനമായി. ഇത് സംബന്ധിച്ച് എല്ലാ സോണൽ ഓഫീസുകൾക്കും റെയിൽവേ മന്ത്രാലയം നിർദ്ദേശം നൽകി. പ്രവർത്തി ദിവസങ്ങളും വാരാന്ത്യങ്ങളും ഉൾപ്പെടെ പരിഗണിച്ച് ബർത്തുകളുടെ എണ്ണം  നിജപ്പെടുത്തിയിട്ടുണ്ട്.   ഏതൊക്കെ ദിവസം കിട്ടും പ്രവർത്തി ദിവസങ്ങളിൽ ഫസ്റ്റ് ക്ലാസ്…

Read Full News